Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡൽഹി എയിംസിൽ പക്ഷിപ്പനി ബാധിച്ച് പതിനൊന്നുകാരൻ മരിച്ചു; രാജ്യത്ത് H5N1 മനുഷ്യരെ ബാധിക്കുന്നത് ആദ്യം; മരിച്ചത് ഹരിയാന സ്വദേശിയായ പതിനൊന്നുകാരൻ; വൈറസ് സാന്നിധ്യം പരിശോധിക്കാൻ പ്രത്യേക സംഘം

ഡൽഹി എയിംസിൽ പക്ഷിപ്പനി ബാധിച്ച് പതിനൊന്നുകാരൻ മരിച്ചു; രാജ്യത്ത് H5N1 മനുഷ്യരെ ബാധിക്കുന്നത് ആദ്യം; മരിച്ചത് ഹരിയാന സ്വദേശിയായ പതിനൊന്നുകാരൻ; വൈറസ് സാന്നിധ്യം പരിശോധിക്കാൻ പ്രത്യേക സംഘം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് പക്ഷിപ്പനി ബാധിച്ച് മരണം. ഹരിയാന സ്വദേശിയായ പതിനൊന്നുകാരനാണ് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പക്ഷിപ്പനി ബാധിച്ച് മരിച്ചത്. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് പക്ഷിപ്പനി വൈറസായ എച്ച് 5 എൻ1 സ്ഥിരീകരിച്ചത്. രാജ്യത്ത് ആദ്യമായാണ് മനുഷ്യരിൽ എച്ച് 5 എൻ1 സ്ഥിരീകരിക്കുന്നത്.

രാജ്യത്ത് ഈ വർഷത്തെ ആദ്യ പക്ഷിപ്പനി മരണമാണിത്. കുട്ടിയുമായി സമ്പർക്കത്തിൽ വന്ന ഹരിയാന സ്വദേശിയായ ആശുപത്രി ജോലിക്കാരനോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാനും വൈറസ് സാന്നിധ്യം പരിശോധിക്കാനും നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ ഒരു സംഘം ഹരിയാനയിലേക്ക് തിരിച്ചു.

ഈ വർഷം ആദ്യം വിവിധ സംസ്ഥാനങ്ങളിൽ ആയിരക്കണക്കിന് പക്ഷികൾ പക്ഷിപ്പനി വന്ന് ചത്തിരുന്നു. എന്നാൽ മനുഷ്യനെ സാരമായി ബാധിക്കാത്ത എച്ച് 5 എൻ 8 വൈറസ് സാന്നിധ്യമായിരുന്നു അന്ന് സ്ഥിരീകരിച്ചത്.

പക്ഷികളിൽ കടുത്ത ശ്വാസകോശ അണുബാധയുണ്ടാക്കുന്ന രോഗമാണ് പക്ഷിപ്പനി. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടരാനുള്ള സാധ്യത കുറവാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP