Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിക്ടോറിയയെയും ന്യൂസൗത്ത് വെയ്ൽസിനെയും കൂടാതെ സൗത്ത് ഓസ്‌ട്രേലിയിലേക്കും യാത്രാ വിലക്കുമായി ന്യൂസിലന്റ്; മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള ക്വാറന്റെയ്ൻ രഹിത യാത്ര നീളും

വിക്ടോറിയയെയും ന്യൂസൗത്ത് വെയ്ൽസിനെയും കൂടാതെ സൗത്ത് ഓസ്‌ട്രേലിയിലേക്കും യാത്രാ വിലക്കുമായി ന്യൂസിലന്റ്; മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള ക്വാറന്റെയ്ൻ രഹിത യാത്ര നീളും

സ്വന്തം ലേഖകൻ

സ്‌ട്രേലിയയിൽ കോവിഡ് ഡെൽറ്റാ വെരിയന്റ് പടരുന്നതോടെ ആ സംസ്ഥാനങ്ങളി ലേക്കുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ന്യൂസിലന്റ്. വിക്ടോറിയ, ന്യൂസൗത്ത് വെയൽസ് എന്നി സംസ്ഥാനങ്ങളെ കൂടാതെ സൗത്ത് ഓസ്‌ട്രേലിയയിലേക്കും ക്വാറന്റെയ്ൻ രഹിത യാത്ര താത്കാലികമായി നിർത്തുന്നതായി ന്യൂസിലന്റ് അറിയിച്ചു.

കമ്മ്യൂണിറ്റി കേസുകൾ കൂടുതലുള്ള ഏറ്റവും പുതിയ ഓസ്ട്രേലിയൻ സംസ്ഥാനമാണ് സൗത്ത് ഓസ്‌ട്രേലിയ എന്നുള്ളതാണ് ഈ സംസ്ഥാനത്തേക്കും യാത്രാ നിയന്ത്രണം ഏർപ്പെടുത്താൻ കാരണം. എന്നാൽനിയന്ത്രിത ഫ്‌ളൈറ്റുകളിൽ ന്യൂസിലാന്റുകാർക്കും ഇവിടുത്തെ സ്ഥിര താമസക്കാർക്കും മടങ്ങിവരാം.

വിക്ടോറിയയും ന്യൂസ്ൗത്ത് വെയ്ൽസിലേക്കുമുള്ള നിയന്ത്രണം മുൻ ആഴ്‌ച്ചകളിൽ തുടരുന്നത് വീണ്ടും ഒരാഴ്‌ച്ച കൂടി നീട്ടിയിരിക്കുകയാണ്. ഇതോടെ ജൂലൈ 27 ന് ശേഷമായിരിക്കും യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കുന്ന കാര്യം തീരുമാനമാകൂ.

ഇരു രാജ്യങ്ങളും തമ്മിൽ യാത്ര ചെയ്യാൻ യോഗ്യതയുള്ള ഓസ്ട്രേലിയക്കാർ പുറപ്പെടുന്നതിന് മുമ്പ് നെഗറ്റീവ് COVID-19 ടെസ്റ്റ് ഹാജരാക്കേണ്ടതുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP