Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാജസ്ഥാനെ ഒത്തുകളിയിൽ കുടുക്കിയ വില്ലൻ; ക്രിക്കറ്റിൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയപ്പോൾ കണ്ണു വീണത് ബ്ലൂ ഫിലിമിൽ; അശ്ലീല ചിത്രമെടുക്കാൻ മുതൽ മുടക്കിയത് 10 കോടി; നായികമാരെ സംഘടിപ്പിച്ചത് മോഡലുകളെ ചതിച്ചു വീഴ്‌ത്തി; ഭർത്താവിനൊപ്പം ശിൽപാ ഷെട്ടിയും കുടുങ്ങിയേക്കും

രാജസ്ഥാനെ ഒത്തുകളിയിൽ കുടുക്കിയ വില്ലൻ; ക്രിക്കറ്റിൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയപ്പോൾ കണ്ണു വീണത് ബ്ലൂ ഫിലിമിൽ; അശ്ലീല ചിത്രമെടുക്കാൻ മുതൽ മുടക്കിയത് 10 കോടി; നായികമാരെ സംഘടിപ്പിച്ചത് മോഡലുകളെ ചതിച്ചു വീഴ്‌ത്തി; ഭർത്താവിനൊപ്പം ശിൽപാ ഷെട്ടിയും കുടുങ്ങിയേക്കും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ:അശ്ലീല ചിത്ര നിർമ്മാണത്തിന് അറസ്റ്റിലായ വ്യവസായിയും ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്ര പണമുണ്ടാക്കാൻ എന്തും ചെയ്യുന്ന വില്ലൻ. ഐപിഎൽ ക്രിക്കറ്റ് ടീം രാജസ്ഥാൻ റോയൽസിന്റെ സഹ ഉടമയായിരിക്കെ ഒത്തുകളി വിവാദത്തിൽപ്പെട്ട കുന്ദ്രയെ ക്രിക്കറ്റ് സംബന്ധമായ ഇടപാടുകളിൽനിന്നു ബിസിസിഐ ആജീവനാന്ത കാലത്തേക്കു വിലക്കിയിരുന്നു. നീല ചിത്ര നിർമ്മാണ കേസിൽ ശിൽപാ ഷെട്ടിയും അറസ്റ്റിലാകാൻ സാധ്യതയുണ്ട്. ഇവർക്ക് കേസിലുള്ള പങ്ക് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

അശ്ലീല ചിത്ര നിർമ്മാണത്തിൽ കുന്ദ്രയുടെ പങ്കിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കോടതിയെ മുംബൈ പൊലീസ് ധരിപ്പിച്ചു. കുന്ദ്രയ്‌ക്കെതിരെ വ്യക്തമായ തെളിവുകൾ കൈവശമുണ്ടെന്നും പൊലീസ് പറഞ്ഞു. അശ്ലീലചിത്ര നിർമ്മാണത്തിനായി കുന്ദ്ര കോടിക്കണക്കിനു രൂപ മുടക്കിയിരുന്നതായും നവി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി സ്ഥാപനത്തിൽ 10 കോടിയോളം രൂപ നിക്ഷേപിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. പൂനം പാണ്ഡെ, ഷെർലിൻ ചോപ്ര തുടങ്ങിയ ബോളിവുഡ് താരങ്ങൾക്ക് അശ്ലീല ചിത്ര ആപ്പുകൾ ഈ കമ്പനി നിർമ്മിച്ചു നൽകി.

'ഹോട്‌ഷോട്‌സ്' എന്ന ആപ്പാണ് അശ്ലീല വിഡിയോകൾ കൈമാറ്റം ചെയ്യാനും പ്രചരിപ്പിക്കാനും ഉപയോഗിച്ചിരുന്നത്. 45കാരനായ കുന്ദ്രയാണു കേസിലെ നിർണായക കണ്ണി. കുന്ദ്രയുടെ സഹായി റയാൻ തോർപ്പിനെയും അറസ്റ്റു ചെയ്തു. ഗഹന വസിഷ്ട് എന്ന ബോളിവുഡ് നടി അറസ്റ്റിലായതാണ് നിർണ്ണായകമായത്. ഗഹ്നയെ ചോദ്യം ചെയ്തപ്പോൾ കുന്ദ്രയുടെ മുൻ സഹായി ഉമേഷ് കാമത്തിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചു. ഇയാളിലൂടെ കുന്ദ്രയെ പൊക്കി.

അശ്ലീല ചിത്രങ്ങളിൽ അഭിനയിക്കാൻ കുന്ദ്ര നിർബന്ധിച്ചെന്ന ആരോപണവുമായി നടി സരിഗ ഷോണ അടക്കമുള്ളവരും കഴിഞ്ഞ ഫെബ്രുവരിയിൽ രംഗത്തെത്തിയിരുന്നു. ആരോപണങ്ങൾ നിഷേധിച്ച കുന്ദ്ര 'ഹോട്‌ഷോട്‌സ്' എന്ന ആപ്പ് കൂട്ടുപ്രതിയായ പ്രദീപ് ബാക്ഷിക്കു വിറ്റതായാണു പറയുന്നത്. ഇയാളെ ഇനിയും അറസ്റ്റു ചെയ്തിട്ടില്ല. എന്നാൽ ആപ്പിലെ സാമ്പത്തിക ഇടപാടുകൾ കുന്ദ്ര ഇടയ്ക്കിടെ പരിശോധിച്ചിരുന്നു. ഒൻപതു പേരാണു കേസിൽ ഇതുവരെ അറസ്റ്റിലായത്.

അഭിനയിക്കാൻ അവസരം നൽകാമെന്നു പ്രലോഭിപ്പിച്ച ശേഷം അശ്ലീല ചിത്രത്തിൽ അഭിനയിക്കാൻ നിർബന്ധിച്ചെന്നു ചൂണ്ടിക്കാട്ടി ഫെബ്രുവരി 4ന് ഒരു യുവതി പരാതിപ്പെട്ടതോടെയാണു സംഭവത്തിൽ കേസ് എടുക്കുന്നത്. യുവതിയുടെ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത ശേഷം കേസ് ക്രൈം ബ്രാഞ്ചിനു കൈമാറുകയായിരുന്നു.

ഭാര്യയും ബോളിവുഡ് താരവുമായ ശിൽപ ഷെട്ടിക്കും 2 കുട്ടികൾക്കും ഒപ്പം മുംബൈയിൽ താമസിക്കുന്ന രാജ് കുന്ദ്രയ്‌ക്കെതിരെ വഞ്ചന, ഐടി ആക്ട് പ്രകാരം അശ്ലീല ചിത്രങ്ങളുടെയും പരസ്യങ്ങളുടെയും പ്രചാരണം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. 5 മുതൽ 7 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണിത്.

ഇന്ത്യയിൽ സ്വകാര്യ ഇടങ്ങളിൽ അശ്ലീല ചിത്രങ്ങൾ കാണുന്നതു കുറ്റമല്ലെങ്കിലും ഇവ നിർമ്മിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും മറ്റും ഒട്ടേറെ നിയമ തടസ്സങ്ങളുണ്ട്. കുന്ദ്രയുടെ നേതൃത്വത്തിൽ നിർമ്മിച്ചിരുന്ന അശ്ലീല ചിത്രങ്ങൾ ഇന്ത്യയിൽ ഷൂട്ട് ചെയ്തശേഷം വീട്രാൻസ്ഫറിലൂടെയാണു യുകെയിലേക്കു കൈമാറിയിരുന്നത്. പെയ്ഡ് മൊബൈൽ ആപ്പുകളിലൂടെ വിഡിയോകൾ ആളുകളിലേക്ക് എത്തിച്ചു.

അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ചവർ മുതിർന്നവരാണെന്നും വ്യക്തമായ കരാർ ഒപ്പുവച്ചു സമ്മതത്തോടെയാണ് അഭിനയിച്ചതെന്നും കുന്ദ്ര ഉൾപ്പെടെയുള്ളവർ കുറ്റകരമായി ഒന്നും ചെയ്തിട്ടില്ലെന്നുമാണു പ്രതിഭാഗം അഭിഭാഷകരുടെ വാദം. ഫലത്തിൽ ഇത് കുറ്റസമ്മതം കൂടിയാണ്.

ഹോട്ട്‌ഷോട്ടിന് പുറമേ കെൻ റിൻ എന്ന പേരിലും നീലച്ചിത്ര ആപ്പുകൾ ഇവർ പുറത്തിറക്കിയിരുന്നു. ഇതും രാജ് കുന്ദ്രയുടേതാണെന്നായിരുന്നു ആരോപണം. അറസ്റ്റിലായ ഉമേഷ് കാമത്താണ് ഈ കമ്പനിയുടെ സി ഇ ഒയെന്നും ഇയാൾ കുന്ദ്രയുടെ ബിനാമിയാണെന്നും നടി സപ്ന സപ്പുവും ആരോപണം ഉന്നയിച്ചിരുന്നു.നീലച്ചിത്ര റാക്കറ്റിന്റെ ഇരയാണ് താനെന്ന് ചൂണ്ടിക്കാട്ടി നടി സപ്ന സപ്പു നിലവിൽ ബോംബെ ഹൈക്കോടതിയിൽ ഹർജി ഫയൽചെയ്തിട്ടുണ്ട്.

ഇതിന്റെ ഭാഗമായി നിരവധിപേർ തന്നെ മാനസികമായി ചൂഷണം ചെയ്‌തെന്നും അപമാനിച്ചെന്നും ആരോപിച്ച് മുംബയ് സൈബർ ക്രൈം സെല്ലിനും ഇവർ പരാതി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP