Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യോഗചെയ്യുന്നതിനിടെ വീണുപരിക്കേറ്റു; മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഓസ്‌കാർ ഫെർണാണ്ടസ് ഗുരുതരാവസ്ഥയിൽ: അബോധാവസ്ഥയിലായ അദ്ദേഹത്തിന് അടിയന്തര ശസ്ത്രക്രിയ നടത്തും

യോഗചെയ്യുന്നതിനിടെ വീണുപരിക്കേറ്റു; മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഓസ്‌കാർ ഫെർണാണ്ടസ് ഗുരുതരാവസ്ഥയിൽ: അബോധാവസ്ഥയിലായ അദ്ദേഹത്തിന് അടിയന്തര ശസ്ത്രക്രിയ നടത്തും

സ്വന്തം ലേഖകൻ

മംഗളൂരു: യോഗചെയ്യുന്നതിനിടെ വീണുപരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഡോ. ഓസ്‌കാർ ഫെർണാണ്ടസ്(80) ഗുരുതരാവസ്ഥയിൽ. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം അബോധാവസ്ഥയിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ ചികിത്സയിലാണ്.

യോഗ ചെയ്യുന്നതിനിടെ നില തെറ്റി വീണാണ് അദ്ദേഹ്തതിന് പരുക്കേറ്റത് . കഴിഞ്ഞദിവസം രാവിലെ മംഗളൂരു അത്താവറിലെ ഫ്‌ളാറ്റിൽ യോഗചെയ്യുന്നതിനിടെയാണ് ഓസ്‌കാർ ഫെർണാണ്ടസ് തലയടിച്ചുവീണത്. വീണ് മണിക്കൂറുകൾ കഴിഞ്ഞെങ്കിലും കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല.

എന്നാൽ വൈകിട്ട് പതിവ് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിയപ്പോഴാണ് തലയിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയത്. രാത്രിയോടെ അബോധാവസ്ഥയിലാവുകയും ചെയ്തു. അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP