Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിലക്കു നീങ്ങിയെങ്കിലും ശ്രീശാന്തിന് ക്രിക്കറ്റ് ഇനിയും അകലെയോ? ശ്രീ കളിക്കളത്തിലേക്കു മടങ്ങിവരാൻ സാധ്യത കുറവെന്ന് ബിസിസിഐ സെക്രട്ടറി; മലയാളി താരത്തിനു പിന്തുണയുമായി മുഖ്യമന്ത്രിയും രംഗത്ത്

വിലക്കു നീങ്ങിയെങ്കിലും ശ്രീശാന്തിന് ക്രിക്കറ്റ് ഇനിയും അകലെയോ? ശ്രീ കളിക്കളത്തിലേക്കു മടങ്ങിവരാൻ സാധ്യത കുറവെന്ന് ബിസിസിഐ സെക്രട്ടറി; മലയാളി താരത്തിനു പിന്തുണയുമായി മുഖ്യമന്ത്രിയും രംഗത്ത്

മുംബൈ: മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് സജീവ ക്രിക്കറ്റിലേക്കുള്ള മടക്കം എന്നത് സ്വപ്‌നം മാത്രമായി അവശേഷിക്കുമോ? ശ്രീശാന്ത് ഇനി കളിക്കളത്തിലേക്കു മടങ്ങാൻ സാധ്യത കുറവാണെന്നാണു ബിസിസിഐ ഭാരവാഹികൾ പറയുന്നത്. അതിനിടെ, ശ്രീശാന്തിനു പിന്തുണയുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രംഗത്തെത്തി.

ഐപിഎൽ ഒത്തുകളിക്കേസിൽ ആരോപണവിധേയനായതിനെ തുടർന്നു ബിസിസിഐ ശ്രീക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, കോടതി കുറ്റവിമുക്തനാക്കിയതോടെ കളിക്കളത്തിലേക്കു തിരിച്ചെത്താം എന്ന പ്രതീക്ഷയിലാണ് ശ്രീശാന്ത്. എന്നാൽ, അതിനിടെയാണു പ്രതീക്ഷകൾ അസ്ഥാനത്താക്കി ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂറിന്റെ പ്രതികരണം വന്നിരിക്കുന്നത്.

കോടതി കുറ്റവിമുക്തനാക്കിയിട്ടും ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കാത്ത ബി.സി.സി.ഐയുടെ നടപടി ശരിയില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഏത് കാര്യവും പരിശോധിച്ച് ശരിയും തെറ്റും കണ്ടെത്താനുള്ള സംവിധാനങ്ങളുമുണ്ട്. കോടതി ശ്രീശാന്തിനെ വെറുതെ വിട്ട സാഹചര്യത്തിൽ ക്രിക്കറ്റിലേക്ക് മടങ്ങി വരാനുള്ള അദ്ദേഹത്തിന്റെ അവകാശത്തെ ബി.സി.സി.ഐ മാനിക്കണം. എന്നാൽ, ബോർഡ് വ്യത്യസ്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ഐപിഎൽ ഒത്തുകളി കേസിൽ കുറ്റവിമുക്തമായെങ്കിലും ശ്രീശാന്തിന് സജീവ ക്രിക്കറ്റിലേക്ക് മടങ്ങിവരാൻ സാധ്യത കുറവാണെന്നാണു ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂർ പറഞ്ഞത്. ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താക്കൂർ നിലപാടു വ്യക്തമാക്കിയത്.

കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ബിസിസിഐ അഴിമതി വിരുദ്ധ സമിതിയുടെ റിപ്പോർട്ട് ശ്രീശാന്ത് ഉൾപ്പെട്ട മൂന്നു താരങ്ങൾക്കും എതിരാണ്. ക്രിമിനൽ നടപടികളിൽ നിന്ന് താരങ്ങൾ മോചിതരായി. പക്ഷേ ബിസിസിഐ അച്ചടക്ക നടപടികൾ അതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ബിസിസിഐ അഴിമതി വിരുദ്ധ സമിതിയുടെ റിപ്പോർട്ട് താരങ്ങൾക്ക് എതിരാണെന്നും അനുരാഗ് താക്കൂർ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

വാതുവയ്പ് കേസിൽ പ്രതി ചേർക്കപ്പെട്ടതിനെത്തുടർന്നാണു ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാൻ എന്നീ ക്രിക്കറ്റ് താരങ്ങൾക്ക് ബിസിസിഐ വിലക്കേർപ്പെടുത്തിയത്. എന്നാൽ പട്യാല ഹൗസ് കോടതി ജൂലൈ 25ന് ഇവരെ കുറ്റവിമുക്തരാക്കി കേസ് തള്ളി. ഇതിനു പിന്നാലെ താരങ്ങൾ ആവശ്യപ്പെട്ടാൽ വിലക്ക് നീക്കുന്ന കാര്യം പരിഗണിക്കാമെന്ന് അനുരാഗ് താക്കൂർ പറഞ്ഞു. ഇതേത്തുടർന്ന് ശ്രീശാന്ത് ബിസിസിഐക്ക് കത്ത് അയച്ചിരുന്നു. എന്നാൽ, ബിസിസിഐ സെക്രട്ടറി മുൻ നിലപാടിൽ നിന്നു പിന്നാക്കം പോകുന്നതായാണു പുതിയ പ്രസ്താവന തെളിയിക്കുന്നത്. ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീയുടെ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐക്ക് കെസിഎ കത്തയച്ചിരുന്നു. ഇതെല്ലാം എത്രമാത്രം ഫലം കാണുമെന്നു കണ്ടുതന്നെ അറിയേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP