Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബലിപ്പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി; ത്യാഗത്തിന്റെ സന്ദേശമാണ് ബലി പെരുന്നാൾ'; ആൾക്കൂട്ടമൊഴിവാക്കി ഉത്തരവാദിത്വത്തോടെ ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി

ബലിപ്പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി; ത്യാഗത്തിന്റെ സന്ദേശമാണ് ബലി പെരുന്നാൾ'; ആൾക്കൂട്ടമൊഴിവാക്കി ഉത്തരവാദിത്വത്തോടെ ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബലി പെരുന്നാൾ ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ത്യാഗത്തിന്റെയും പരിശുദ്ധിയുടേയും മഹത്തായ സന്ദേശമാണ് ബലി പെരുന്നാളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാഹോദര്യവും സൗഹാർദ്ദവും ഉയർത്തിപ്പിടിച്ചുകൊണ്ട് ഒത്തൊരുമയോടെ മുന്നോട്ടു പോകാനുള്ള പ്രചോദനമായി ബലി പെരുന്നാൾ മാറട്ടെയെന്നാണ് മുഖ്യമന്ത്രിയുടെ ആശംസ.

സാമൂഹിക അകലം പാലിച്ച് ആൾക്കൂട്ടങ്ങൾ ഒഴിവാക്കി ഉത്തരവാദിത്വബോധത്തോടെ പെരുന്നാൾ ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി പ്രത്യേകം ഓർമ്മിപ്പിച്ചു. ഫേസ്‌ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ ആശംസ.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ത്യാഗത്തിന്റെയും പരിശുദ്ധിയുടേയും മഹത്തായ സന്ദേശമാണ് ബലി പെരുന്നാൾ. പ്രതിസന്ധിയുടെ ഈ നാളുകളിൽ നമുക്ക് കരുത്തായി മാറുന്നത് മറ്റുള്ളവർക്കും നാടിനും വേണ്ടി ത്യാഗങ്ങൾ സഹിക്കാൻ തയ്യാറാകുന്ന സുമനസ്സുകളാണ്. സാഹോദര്യവും സൗഹാർദ്ദവും ഉയർത്തിപ്പിടിച്ചുകൊണ്ട് ഒത്തൊരുമയോടെ മുന്നോട്ടു പോകാൻ നമുക്ക് സാധിക്കണം. അതിനുള്ള പ്രചോദനമാകട്ടെ ബലി പെരുന്നാൾ ആഘോഷം. കോവിഡ് മഹാമാരി കൂടുതൽ ശക്തമായ ഒരു ഘട്ടമാണിത്. സാമൂഹിക അകലം പാലിച്ച് ആൾക്കൂട്ടങ്ങൾ ഒഴിവാക്കി ഉത്തരവാദിത്വ ബോധത്തോടെ പെരുന്നാൾ ആഘോഷിക്കണം. എല്ലാവർക്കും സ്‌നേഹം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP