Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊച്ചു കൂട്ടുകാർക്കായി ക്ലാസ് മുറികൾ ചിത്രങ്ങൾ വരച്ച് മോടി പിടിപ്പിച്ചു പ്രതിധ്വനി

കൊച്ചു കൂട്ടുകാർക്കായി ക്ലാസ് മുറികൾ ചിത്രങ്ങൾ വരച്ച് മോടി പിടിപ്പിച്ചു പ്രതിധ്വനി

സ്വന്തം ലേഖകൻ

ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനിയുടെ വരക്കൂട്ടം കൂട്ടായ്മയിലൂടെ കാര്യവട്ടം സർക്കാർ യുപി സ്‌കൂളിലെ ചെറിയ കുട്ടികളുടെ ക്ലാസ് മുറി സർഗ്ഗാത്മകമായി മോടിപിടിപ്പിച്ചു. ചിത്ര മൂല, ഗണിത മൂല, ശാസ്ത്ര മൂല, വായന മൂല, അഭിനയ മൂല, നിർമ്മാണ മൂല, സംഗീത മൂല, ചിത്രകലാ മൂല എന്നീ ഏഴു മൂലകളായി തിരിച്ചു, ഓരോ മൂലയ്ക്കും അനുയോജ്യമായ ചിത്രങ്ങൾ ആണ് വരച്ചത്. കോവിഡ് മഹാമാരിക്കാലം കഴിഞ്ഞ് സ്‌കൂളിലെത്തുന്ന കുരുന്നുകളെ വരവേൽക്കുന്നത് ഈ വർണ്ണാഭ ക്ലാസ് മുറികളാകും. 2021 ജൂലൈ 17, 18 തീയതികളിൽ, രണ്ടു ദിവസം കൊണ്ടാണ് കലാകാരന്മാർ ക്ലാസ് മുറികൾ നിറങ്ങളാൽ നിറച്ചത്.

ടെക്നോപാർക്കിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയാണ് 'പ്രതിധ്വനി വരക്കൂട്ടം' ഫോറം. പ്രതിധ്വനി വരക്കൂട്ടം കലാകാരന്മാരായ റോണി പീറ്റർ, , ജോൺ മാത്യു പണിക്കർ, ശന്താനു കെ ജി, നിധീഷ് സി, ആര്യ എന്നിവരുടെ നേതൃത്വത്തിലാണ് മനോഹര ചിത്രങ്ങൾ ഒരുക്കിയത്. പ്രതിധ്വനി എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബിനീഷ് നാഗൂർഖനി, അജിത് അനിരുദ്ധൻ, സതീഷ് കുമാർ, അരുൺ കേശവൻ, രാഹുൽ, വിഷ്ണു രാജേന്ദ്രൻ, ശ്രീജിത്ത് ടി എസ്, ജോൺസൺ കെ ജോഷി, സനീഷ് കെ പി, സച്ചിൻ വൈറ്റ്മാൻ, കിരൺ എം ആർ, മാഗി വൈ വി, നിതിൻ എസ് ബി, രഞ്ജിത്ത് ജയരാമൻ, ബാലജ്യോതി, അനീഷ് മുഹമ്മദ്, ശ്രീജിത്ത് കെനോത് എന്നിവരും വരയ്ക്കാനും സഹായിക്കാനും എത്തി.

സർക്കാർ സ്‌കൂളുകളിൽ മക്കളെ പഠിപ്പിക്കുന്ന ഐ ടി ജീവനക്കാരുടെ കൂട്ടായ്മയായ പ്രതിധ്വനിയുടെ 'മൈ ഗവൺമെന്റ് സ്‌കൂൾ' ഫോറം ആണ് ഇത്തരത്തിൽ ഒരു ആശയം മുന്നോട്ട് വച്ചത്. സർക്കാർ സ്‌കൂളുകളുടെ മോടി പിടിപ്പിക്കൽ കൂടാതെ നിരവധി പ്രവർത്തനങ്ങളാണ് പ്രതിധ്വനി 'മൈ ഗവൺമെന്റ് സ്‌കൂൾ' വഴി ചെയ്തു വരുന്നത്. ഐ ടി ജീവനക്കാരനും പ്രതിധ്വനി എക്‌സിക്യൂട്ടീവ് അംഗവുമായ ബിനീഷ് നാഗൂർഖാനി ആണ് കാര്യവട്ടം ഗവ.യുപി സ്‌കൂളിലെ പി ടി എ പ്രസിഡന്റ്.

കൂടുതൽ വിവരങ്ങൾക്ക് ::

Bineesh Nagoorkhani- 62822-17693
Ajith anirudhan - 88486-70772

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP