Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഹ്യൂണ്ടായിയുടെ കുഞ്ഞൻ എസ്.യു.വി ഉടൻ എത്തും; കാസ്പറിന്റെ വില അഞ്ച് ലക്ഷത്തിലും താഴെ

ഹ്യൂണ്ടായിയുടെ കുഞ്ഞൻ എസ്.യു.വി ഉടൻ എത്തും; കാസ്പറിന്റെ വില അഞ്ച് ലക്ഷത്തിലും താഴെ

സ്വന്തം ലേഖകൻ

വാഹന പ്രേമികളുടെ ഇഷ്ടവാഹനമാണ് ഹ്യൂണ്ടായ് എസ്.യു.വി. അതുകൊണ്ട് തന്നെ തങ്ങളുടെ വാഹന നിരയിലേക്ക് ഒരു കുഞ്ഞൻ എസ്.യു.വി കൂടി എത്തക്കാൻ ഒരുങ്ങുകയാണ് ഹ്യൂണ്ടായ്. എ.എക്സ്.1 എന്ന കോഡ് നാമത്തിൽ നിർമ്മാണം പുരോഗമിക്കുന്ന ഈ വാഹനത്തിന്റെ പേര് കാസ്പർ എന്നായിരിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. ഈ പേരിന് ഹ്യുണ്ടായി ട്രേഡ് മാർക്ക് സ്വന്തമാക്കിയതോടെയാണ് വരാനിരിക്കുന്ന കുഞ്ഞൻ എസ്.യു.വിക്ക് കാസ്പർ എന്ന് പേര് നൽകുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നത്.

വിപണിയിലെത്തുമ്പോൾ അഞ്ച് ലക്ഷത്തിൽ താഴെയായിരിക്കും ഈ വാഹനത്തിന്റെ വില എന്നാണ് റിപ്പോർട്ട്. ഹ്യുണ്ടായിയുടെ സ്വന്തദേശമായ ദക്ഷിണ കൊറിയയിലായിരിക്കും ഈ വാഹനം ആദ്യമെത്തുക. ഇതിനുപിന്നാലെ തന്നെ ഇന്ത്യ ഉൾപ്പെടെ ഹ്യുണ്ടായിക്ക് ശക്തമായ സ്വാധീനമുള്ള രാജ്യങ്ങളിലേക്കും എത്തും. അഞ്ച് ലക്ഷം രൂപ വിലയിലായിരിക്കും ഈ വാഹനം വിപണികളിൽ എത്തുകയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

നിലവിൽ വെന്യൂവാണ് ഹ്യുണ്ടായി എസ്.യു.വി. നിരയിലെ ഏറ്റവും ചെറിയ മോഡൽ. ഈ വാഹനത്തിനും താഴെയായിരിക്കും കാസ്പറിന്റെ സ്ഥാനം. ഈ വാഹനത്തിന്റെ ആദ്യ ടീസർ മുമ്പ് ഹ്യുണ്ടായി തന്നെ പുറത്തുവിട്ടിരുന്നു. ഹെഡ്‌ലൈറ്റ്, ടെയിൽലൈറ്റ് ഡിസൈൻ വെളിപ്പെടുത്തിയുള്ള ടീസറാണ് പുറത്ത് വന്നത്. സ്പ്ലിറ്റ് ഹെഡ്‌ലാമ്പിനൊപ്പം ബമ്പറിൽ പ്രൊജക്ഷൻ ലൈറ്റുകളും നൽകിയിട്ടുണ്ടെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. എൽ.ഇ.ഡി. ഡി.ആർ.എല്ലും വാഹനത്തിലുണ്ട്. പുതുമയുള്ള എൽ.ഇ.ഡി. ടെയിൽ ലാമ്പും ടീസറിൽ ഇടം നേടിയിരുന്നു.

ഹ്യുണ്ടായിയുടെ ഗ്രാന്റ് ഐ10 നിയോസിലുള്ള 82 ബി.എച്ച്.പി. പവർ ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ പെട്രോൾ എൻജിനായിരിക്കും ഈ എസ്.യു.വിയുടെ റെഗുലർ പതിപ്പിൽ നൽകുക. വിദേശ നിരത്തുകളിൽ ഓട്ടോമാറ്റിക് മാനുവൽ ട്രാൻസ്മിഷനിൽ കാസ്പർ എത്തിയേക്കും. ഭാവിയിൽ ഈ വാഹനത്തിന്റെ ഇലക്ട്രിക്ക് പതിപ്പിന്റെ നിർമ്മാണവും ഹ്യുണ്ടായിയുടെ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP