Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

'അത്താഴപ്പഷ്ണിക്കാരുണ്ടോ'; നാളുകളായി നിലച്ചു പോയ ആ ശബ്ദം വൈക്കം മഹാദേവ ക്ഷേത്രത്തിൽ നിന്നും ഇനി ഉയരും

'അത്താഴപ്പഷ്ണിക്കാരുണ്ടോ'; നാളുകളായി നിലച്ചു പോയ ആ ശബ്ദം വൈക്കം മഹാദേവ ക്ഷേത്രത്തിൽ നിന്നും ഇനി ഉയരും

സ്വന്തം ലേഖകൻ

വൈക്കം: വൈക്കത്തപ്പന്റെ നാല് നടയും അടയ്ക്കുംമുൻപ് ഉച്ചത്തിൽ വിളിച്ചുചോദിച്ചിരുന്നു- 'അത്താഴപ്പഷ്ണിക്കാരുണ്ടോ' എന്ന്. മൂന്നുതവണ ഇത് ആവർത്തിക്കുമായിരുന്നു. എന്നാൽ കോവിഡ് ഉയർത്തിയ പ്രതിസന്ധിയെ തുടർന്ന് നാളുകളായി ഈ ചോദ്യം നിലച്ചു പോയിരുന്നു. ഇപ്പോഴിതാ വൈക്കത്തപ്പന്റെ തിരുനടയിൽ നിന്നും ആ ശബ്ദം വീണ്ടും ഉയരുകയാണ്. അത്താഴ പട്ടിണിക്കാർക്ക് വേണ്ടി വീണ്ടും വൈക്കത്തമ്പത്തിൽ നിന്നും ഭക്ഷണം കൊടുത്തു തുടങ്ങുന്നു.

ഭക്തരും ആശ്രിതരും പട്ടിണികിടക്കുന്നത് വൈക്കം മഹാദേവർക്ക് ഇഷ്ടമില്ല. ഭക്ഷണം കഴിക്കാതെ ആരെങ്കിലുമുണ്ടെങ്കിൽ അവരെയും ഊട്ടിയശേഷമേ നട അടയ്ക്കാവൂ എന്നായിരുന്നു ആചാരം. അത്താഴപൂജയ്ക്കുശേഷമുള്ള ഈ വിളി, കോവിഡെന്ന മഹാമാരിയോടെ നിലച്ചു. പ്രസാദവിതരണത്തിനും ദർശനത്തിനും നിയന്ത്രണം വന്നതോടെയാണ് ഈ ആചാരവും മുടങ്ങിയത്. തിരുവിതാംകൂർ ദേവസ്വംബോർഡിലെ ഏറെ നടവരവുള്ള ക്ഷേത്രങ്ങളിലൊന്നാണ് വൈക്കത്തേത്. വഴിപാടുകളിലൂടെ പ്രതിദിനം 75000 രൂപയും കാണിക്കയായി ലക്ഷങ്ങളും ലഭിച്ചിരുന്നു.

വരുമാനം ദേവസ്വംബോർഡിനാണെങ്കിലും തിരികെ അവിടെനിന്ന് നിത്യപൂജയ്ക്ക് വൈക്കം ക്ഷേത്രത്തിലേക്ക് കിട്ടുന്ന തുക കുറവാണ്. ഭഗവാന് നേദിക്കുന്ന ഒരു കദളിപ്പഴത്തിന് മുപ്പത് പൈസയാണ് ദേവസ്വംബോർഡിന്റെ കണക്കിൽ നൽകുന്നത്. തിരി തെളിക്കാനാകട്ടെ പ്രതിദിനം രണ്ടു ലിറ്റർ എണ്ണയും. ഇത് ഇവിടത്തെ പൂജയ്ക്ക് തികയില്ല.

പാൽ ലിറ്ററിന് ഒരു രൂപ അറുപത്തിയഞ്ച് പൈസയും നാളികേരം ഒന്നിന് നാലു രൂപയുമാണ് ബോർഡ് നൽകുന്നത്. ശർക്കരയ്ക്കാകട്ടെ കിലോയ്ക്ക് രണ്ടു രൂപയിൽ താഴെയും. ഉച്ചപ്പൂജയ്ക്കുശേഷം നൽകുന്ന പായസത്തോടുകൂടിയ പ്രാതൽ, വൈക്കത്തപ്പൻ അന്നദാന ട്രസ്റ്റിന്റെ അന്നദാനം, കഞ്ഞിയും പയറും അച്ചാറും പപ്പടവുമൊക്കയുള്ള അത്താഴ ഊട്ട് എന്നിങ്ങനെ മൂന്നുനേരവും ഭക്തർക്ക് ഭക്ഷണം കൊടുത്ത ക്ഷേത്രമാണിത്.

തിരുവാതിരനാളിൽ അത്താഴമൂട്ടിന് പയറിനു പകരം പുഴുക്ക് വിളമ്പിയിരുന്നു. പ്രാതലും അത്താഴ ഊട്ടും ദേവസ്വംബോർഡാണ് നടത്തിയിരുന്നത്. ഭക്തർ വഴിപാടായും സമർപ്പിച്ചിരുന്നു. അങ്ങനെയാണ് മൂന്നുനേരവും ഭക്ഷണം നൽകിയിരുന്നത്. ദേവസ്വം ബോർഡ് ജീവനക്കാരെ കൂടാതെ നിരവധിപേർ ദിവസവേതനക്കാരായി ഇവിടെയുണ്ട്. കോവിഡ് പടർന്ന് ഭക്തർക്ക് ക്ഷേത്രപ്രവേശനത്തിന് നിയന്ത്രണംവന്നതോടെ ഇവരുടെയെല്ലാം ജീവിതം പ്രയാസത്തിലായി. ക്ഷേത്രജോലികളും പാചകവും മാത്രം അറിയാവുന്ന ഇവർക്ക് ജീവിക്കാൻ മറ്റ് വഴിയില്ലെന്നുമാ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP