Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പമ്പയിലേക്കുള്ള മുടങ്ങിക്കിടന്ന രണ്ടു ബസ് സർവീസുകൾ പുനരാരംഭിക്കും; പമ്പയിൽ അവലോകന യോഗം ചേർന്ന് കളക്ടർ ദിവ്യാ എസ് അയ്യർ; ശബരിമലയിൽ കോവിഡ് പ്രോട്ടോകോൾ നിർബന്ധമാക്കും

പമ്പയിലേക്കുള്ള മുടങ്ങിക്കിടന്ന രണ്ടു ബസ് സർവീസുകൾ പുനരാരംഭിക്കും; പമ്പയിൽ അവലോകന യോഗം ചേർന്ന് കളക്ടർ ദിവ്യാ എസ് അയ്യർ; ശബരിമലയിൽ കോവിഡ് പ്രോട്ടോകോൾ നിർബന്ധമാക്കും

സ്വന്തം ലേഖകൻ

പത്തനംതിട്ട: പമ്പയിലേക്കുള്ള മുടങ്ങിക്കിടന്നിരുന്ന കെഎസ്ആർടിസിയുടെ രണ്ടു സ്ഥിര ബസ് സർവീസുകൾ പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്.അയ്യർ പറഞ്ഞു. കൊട്ടാരക്കര-പത്തനംതിട്ട-പമ്പ, തിരുവനന്തപുരം- പുനലൂർ-പമ്പ എന്നീ സർവീസുകളാണ് ഉടൻ പുനരാരംഭിക്കുക. കർക്കടക മാസ പൂജയ്ക്കായി ശബരിമല നട തുറന്ന സാഹചര്യത്തിൽ വിവിധ വകുപ്പുകൾ നടത്തിയ മുന്നൊരുക്കങ്ങൾ നേരിട്ടു വിലയിരുത്താൻ പമ്പയിൽ ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ.

20, 21(ചൊവ്വ, ബുധൻ) തീയതികളിൽ പത്തനംതിട്ട ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. മഴ കൂടുന്ന സാഹചര്യമായതിനാൽ പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള പാത ശുചീകരിക്കണം. തീർത്ഥാടക പാതയിൽ കൂടുതൽ ആളുകളെ നിർത്തി ശുചീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടത്തണം. ശുചീകരണ പ്രവർത്തനങ്ങൾക്ക് ആവശ്യമെങ്കിൽ മറ്റു വകുപ്പുകളുടേയും സഹായം തേടാം. കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിനോടൊപ്പം കൊതുക് നശീകരണത്തിനുള്ള പ്രവർത്തനങ്ങളും സ്വീകരിക്കണം. മികച്ച പ്രവർത്തനമാണ് ബന്ധപ്പെട്ട എല്ലാ വകുപ്പുകളും നടത്തുന്നത്.

പ്രതിദിനം പതിനായിരം പേർക്ക് ദർശനം അനുവദിച്ചിട്ടുണ്ട്. ഇതിന് അനുസരിച്ചുള്ള സജ്ജീകരണങ്ങൾ തയാറാണ്. ദിവസേന 20 കെഎസ്ആർടിസി ബസുകൾ പമ്പയ്ക്ക് സർവീസ് നടത്തുന്നുണ്ട്. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കും 72 മണിക്കൂർ മുൻപ് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചവർക്കുമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. പൂർണ സുരക്ഷ ഉറപ്പാക്കുന്ന തീർത്ഥാടനമാണ് ലക്ഷ്യമിടുന്നതെന്നും കളക്ടർ പറഞ്ഞു. പമ്പ ഹിൽടോപ്പ്, പമ്പ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, നിലയ്ക്കൽ ബേസ് ക്യാമ്പ് എന്നിവിടങ്ങളിൽ കളക്ടർ സന്ദർശനം നടത്തി.

ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ ടി.ജി. ഗോപകുമാർ, റാന്നി തഹസിൽദാർ കെ.നവീൻ ബാബു, അടൂർ തഹസിൽദാർ ഡി.സന്തോഷ് കുമാർ, പമ്പ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ ജി.ഗോപകുമാർ, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP