Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെഗസ്സസ് വിവാദം: 'വലിയതോതിൽ നിരീക്ഷണം നടത്തിയിട്ടില്ലെന്ന് വാർത്ത കൊടുത്തത് തെറ്റ്'; കേന്ദ്ര ഐടി മന്ത്രി ഉദ്ധരിച്ചത് പെഗസ്സസ് നിർമ്മാതാക്കളായ എൻഎസ്ഒയെന്ന് പിഐബി ഫാക്ട് ചെക്ക്

പെഗസ്സസ് വിവാദം: 'വലിയതോതിൽ നിരീക്ഷണം നടത്തിയിട്ടില്ലെന്ന് വാർത്ത കൊടുത്തത് തെറ്റ്'; കേന്ദ്ര ഐടി മന്ത്രി ഉദ്ധരിച്ചത് പെഗസ്സസ് നിർമ്മാതാക്കളായ എൻഎസ്ഒയെന്ന് പിഐബി ഫാക്ട് ചെക്ക്

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: പെഗസ്സസ് സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് വലിയതോതിൽ നിരീക്ഷണം നടത്തിയിട്ടില്ലെന്ന് കേന്ദ്ര ഐടി മന്ത്രി പറഞ്ഞെന്ന രീതിയിൽ ചില ദേശീയ മാധ്യമങ്ങൾ നൽകിയ വാർത്ത തെറ്റാണെന്ന് കേന്ദ്രസർക്കാറിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഫാക്ട് ചെക്ക്.

ലോക്‌സഭയിൽ ഇസ്രയേൽ കമ്പനി ഐഎസ്ഒയുടെ 'പെഗസ്സസ്' ചാര സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് നിരീക്ഷണം നടത്തിയെന്ന വാർത്തയോട് പ്രതികരിച്ച ഐടി മന്ത്രിയുടെ പ്രസ്താവന എൻഡി ടിവി അടക്കം തെറ്റായി കൊടുത്തുവെന്നാണ് പിഐബി ഫാക്ട് ചെക്ക് പറയുന്നത്.

പെഗസ്സസ് സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് വലിയതോതിൽ നിരീക്ഷണം നടത്തിയിട്ടില്ലെന്ന് എൻഡി ടിവി കൊടുത്തത്. മന്ത്രി പെഗസ്സസ് സോഫ്‌റ്റ്‌വെയറിന്റെ നിർമ്മാതാക്കളായ എൻഎസ്ഒയെ ഉദ്ധരിച്ചാണ് മന്ത്രി പറഞ്ഞത് എന്നാണ് പിഐബി ഫാക്ട് ചെക്ക് ട്വീറ്റ് ചെയ്യുന്നത്.

ഐടി മന്ത്രി ഇന്ന് ലോക്‌സഭയിൽ മറുപടി നൽകിയത് ഇങ്ങനെ

പെഗസ്സസുമായി ബന്ധപ്പെട്ട ഫോൺ ചോർത്തൽ വിവാദത്തിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. മാധ്യമ വാർത്തകൾ വസ്തുതക്ക് നിരക്കുന്നതല്ലെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് പ്രതികരിച്ചു. സർക്കാർ ആരുടെയും ഫോൺ ചോർത്തിയിട്ടില്ല. ജനാധിപത്യ സർക്കാരിനെ താറടിക്കാനുള്ള ശ്രമം നടക്കുന്നു. പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുൻപ് റിപ്പോർട്ട് പുറത്തുവന്നത് യാദൃശ്ചികമല്ലെന്നും മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

ഇത്തരത്തിൽ ഒരു ചാരപ്രവർത്തനം വാട്ട്‌സ്ആപ്പ് വഴി നടക്കുന്നുവെന്ന് നേരത്തെ വന്ന ആരോപണമാണ്. അത്തരം റിപ്പോർട്ടുകൾക്ക് ഒരു വസ്തുതയും ഉണ്ടായിരുന്നില്ല. സുപ്രീംകോടതി അടക്കം ഇത്തരം വാർത്തകൾ തള്ളികളഞ്ഞതാണ്. ഇത്തരം വിഷയങ്ങളിൽ പാർലമെന്റ് അംഗങ്ങൾ കുറച്ചുകൂടി വസ്തുതകൾ വച്ച് പരിശോധന നടത്തണമെന്നും കേന്ദ്ര ഐടി മന്ത്രി പാർലമെന്റിൽ പ്രസ്താവിച്ചു. പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം തന്നെ ലിസ്റ്റിൽ പേരുണ്ട് എന്നതിനാൽ ശാസ്ത്രീയമായ പരിശോധയ്ക്ക് ശേഷമെ ആ ഫോൺ ചാരപ്രവർത്തനത്തിന് വിധേയമായിട്ടുണ്ടോയെന്ന് കണ്ടെത്താൻ സാധിക്കൂ എന്നാണ് പറയുന്നത്. അതിനാൽ തന്നെ ഇപ്പോൾ ചിത്രീകരിക്കപ്പെടുന്ന രീതിയിലുള്ള പ്രശ്‌നം ഇവിടെയില്ല- ഐടി മന്ത്രി പറയുന്നു.

ഇപ്പോൾ ആരോപണ വിധേയമായ എൻഎസ്ഒ ഗ്രൂപ്പ് തന്നെ ഇത്തരം വാർത്തകൾ നിഷേധിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോൾ പുറത്തുവന്ന ഡാറ്റബേസ് വിവരങ്ങൾ എൻഎസ്ഒയുടെ പെഗസ്സസ് അടക്കമുള്ള ഏതെങ്കിലും പ്രോഡക്ട് ഉപയോഗിക്കുന്നവരുടെയും അതിന്റെ പ്രവർത്തനത്തെ സംബന്ധിക്കുന്നതോ അല്ലെന്നാണ് അവർ പറയുന്നത്, മന്ത്രി ലോക്‌സഭയിൽ വിശദീകരിച്ചു. ഇപ്പോൾ പുറത്തുവന്ന ഡാറ്റ് ഏതെങ്കിലും നിരീക്ഷണത്തിന് ഉപയോഗിച്ചതാണ് എന്ന് പറയാൻ സാധിക്കില്ലെന്നും ഐടി മന്ത്രി കൂട്ടിച്ചേർത്തു. ഇപ്പോൾ വന്ന വാർത്തകളിൽ പറയുന്ന പലരാജ്യങ്ങളും തങ്ങളുടെ ഉപയോക്താക്കൾ അല്ലെന്നും എൻഎസ്ഒ തന്നെ പറയുന്നുണ്ട്. അവരുടെ ഉപയോക്താക്കളിൽ പലതും പാശ്ചാത്യ രാജ്യങ്ങളാണ്.

ഇന്ത്യയിൽ ഒരാളെ സർക്കാറിന് നിരീക്ഷിക്കണമെങ്കിൽ അതിന് ചില നടപടിക്രമങ്ങളുണ്ട്. അത് എന്താണെന്ന് ഇപ്പോൾ പ്രതിപക്ഷത്തിരിക്കുന്ന മുൻപ് ഭരണപക്ഷത്തുണ്ടായിരുന്നവർക്ക് പോലും നന്നായി അറിയാം. നമ്മുടെ നിയമ സംവിധാനങ്ങളുടെ സന്തുലിതമായ അവസ്ഥയെ മറികടന്ന് രാജ്യത്ത് ഒരു നിരീക്ഷണ സംവിധാനവും നടക്കില്ല. എന്നാൽ ദേശീയ സുരക്ഷ സംബന്ധിച്ച് ഇത്തരം കാര്യങ്ങളിൽ കൃത്യമായ നിയമം രാജ്യത്തുണ്ട് ഇന്ത്യൻ ടെലഗ്രാഫ് ആക്ട് 1885ലെ സെക്ഷൻ 5(2), ഐടി ആക്ടിലെ സെക്ഷൻ 69 എന്നിവ അതാണ് പറയുന്നത്- ഐടി മന്ത്രി ലോക്‌സഭയെ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP