Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിവിധ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചു കള്ളക്കടത്ത് സ്വർണം തട്ടിയെടുത്തു; അജ്മലിന്റെ മൊഴിയിൽ അർജുൻ ആയങ്കിയുടെ പങ്ക് വ്യക്തം; സ്വർണക്കടത്ത് വിവരങ്ങൾ ഭാര്യ അമലക്ക് അറിയാമായിരുന്നുവെന്നും കസ്റ്റംസ്; വളർന്നു വരുന്ന ക്രിമിനൽ; ജാമ്യം നൽകിയാൽ രാജ്യത്തെ വലിയ കുറ്റവാളിയായി മാറുമെന്നും ജാമ്യപേക്ഷയെ എതിർത്ത് കോടതിയിൽ

വിവിധ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചു കള്ളക്കടത്ത് സ്വർണം തട്ടിയെടുത്തു; അജ്മലിന്റെ മൊഴിയിൽ അർജുൻ ആയങ്കിയുടെ പങ്ക് വ്യക്തം; സ്വർണക്കടത്ത് വിവരങ്ങൾ ഭാര്യ അമലക്ക് അറിയാമായിരുന്നുവെന്നും കസ്റ്റംസ്; വളർന്നു വരുന്ന ക്രിമിനൽ; ജാമ്യം നൽകിയാൽ രാജ്യത്തെ വലിയ കുറ്റവാളിയായി മാറുമെന്നും ജാമ്യപേക്ഷയെ എതിർത്ത് കോടതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിക്ക് ജാമ്യം നൽകിയാൽ രാജ്യത്തെ വലിയ കുറ്റവാളിയായി മാറിയേക്കാമെന്ന് കസ്റ്റംസ്. അർജുൻ ആയങ്കിയുടെ ജാമ്യപേക്ഷയെ എതിർത്തു കസ്റ്റംസ് നടത്തിയ വാദത്തിലാണ് അഭിഭാഷകൻ കോടതിയിൽ ഇക്കാര്യങ്ങൾ പറഞ്ഞത്.

അർജുൻ ആയങ്കിയുടെ സ്വർണക്കടത്ത് വിവരങ്ങൾ ഭാര്യ അമലക്ക് അറിയാമായിരുന്നതായി മൊഴി നൽകിയിരുന്നുവെന്നും കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി. അർജുൻ ആയങ്കിക്ക് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നുവെന്ന വിവരം തനിക്ക് അറിയാമായിരുന്നുവെന്നാണ് അമല കസ്റ്റംസിന് നൽകിയ മൊഴി. ഇക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൂടാതെ സാമ്പത്തിക സ്രോതസുകളെ കുറിച്ച് തനിക്ക് അറിയില്ലെന്നും അമല മൊഴി നൽകിയിരുന്നു.

അർജുന് ജാമ്യം നൽകിയാൽ അത് വലിയ കുറ്റകൃത്യങ്ങൾക്ക് വഴിവെക്കുമെന്നും കസ്റ്റംസിനു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഈ സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതാണ്. ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ നിലവിലെ തെളിവുകൾ കൂടി കണക്കിലെടുക്കണമെന്നും കോടതിയിൽ കസ്റ്റംസ് ആവശ്യപ്പെട്ടു.

അർജുൻ വിവിധ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചു കള്ളക്കടത്ത് സ്വർണം തട്ടിയെടുത്തിട്ടുണ്ട്. അറസ്റ്റിലായ അജ്മലിന്റെ മൊഴിയിൽ അർജുന്റെ പങ്ക് വ്യക്തമാണ്. ഇക്കാര്യങ്ങൾക്കായി അർജുന് നിരവധി ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ട്. ഇവരെ സ്വർണം തട്ടിയെടുക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട്. ഭാര്യ അമലയുടെ മൊഴിയും അർജുന് എതിരാണെന്ന് കസ്റ്റംസ് റിപ്പോർട്ടിൽ പറയുന്നു.

അർജുന നേരത്തെ ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നു. ഇതെല്ലാം വീട്ടിലെ ബന്ധുക്കൾ ഇടപെട്ടാണ് അവസാനിപ്പിക്കാൻ ശ്രമിച്ചതെന്ന് അമല നൽകിയ മൊഴിയിലുണ്ട്. കേസുമായി ബന്ധപ്പെട്ട് അമലയെ വിശദമായി ചോദ്യം ചെയ്തിരുന്നു. ആദ്യത്തെ ചോദ്യം ചെയ്യിലിൽ നൽകിയ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടെന്ന് കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു. തനിക്ക് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഒന്നും അറിയില്ലെന്നാണ് അമല മൊഴി നൽകിയിരുന്നത്.

ഇതിന് പിന്നാലെ അർജുൻ ആയങ്കിയുടെ വീട്ടിൽ നടത്തിയ റെയ്ഡിനെ തുടർന്ന് ലഭിച്ച ഡയറിൽ നിന്ന് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിച്ചിരുന്നു. വീണ്ടും വിശദമായ ചോദ്യം ചെയ്യലിന് ഹാജരാകാൻ അമലക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. ഈ ചോദ്യം ചെയ്യലിലാണ് അമല നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയത്. 2020 മുതൽ സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന വിവരങ്ങളും വീട്ടിൽ നടത്തിയ റെയ്ഡിൽ നിന്ന് ലഭിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് അർജുൻ ആയങ്കിക്കെതിരേ കൂടുതൽ പേർ മൊഴി നൽകിയിട്ടുണ്ട്. ഇതിൽ അർജുൻ ആയങ്കിയുടെ ഭാര്യ അമലയുടെ മൊഴി നിർണായകമാകും. നേരത്തെ മൊഴി നൽകിയ ഡി വൈ എഫ് ഐ മുൻ മേഖലാ സെക്രട്ടറി സജേഷ് , അർജുന്റെ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ നൽകിയിട്ടുണ്ട്. അർജുൻ ആയങ്കിക്ക് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നുവെന്ന കാര്യം അറിയാമായിരുന്നുവെന്നും തന്റെ പേരിലുണ്ടായിരുന്ന വാഹനത്തിന്റെ ഉടമസ്ഥാവകാശമടക്കം മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് ചെയ്തില്ലെന്നും മൊഴിയിലുണ്ട്. അറസ്റ്റിലായ മുഹമ്മദ് ഷെഫീക്കിന്റെ മൊഴിയും അർജുനെതിരാണ്.

നേരത്തെ കസ്റ്റംസ് ചോദ്യം ചെയ്ത ടി പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയും അർജുനെതിരെ മൊഴി നല്കിയട്ടുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം മുദ്രവച്ച കവറിൽ കോടതി മുമ്പാകെ സമർപ്പിക്കുമെന്നും കസ്റ്റംസ് പറഞ്ഞു. വാദങ്ങൾ പരിഗണിച്ച സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള എറണാകുളത്തെ പ്രത്യേക കോടതി അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് വെള്ളിയാഴ്‌ച്ചത്തേക്ക് മാറ്റി.

കള്ളക്കടത്തിൽ തനിക്ക് പങ്കുണ്ടെന്നു തെളിയിക്കാനുള്ള രേഖകൾ കസ്റ്റംസിനു ഇല്ലെന്നാണ് അർജുൻ കോടതിയെ അറിയിച്ചിട്ടുള്ളത്. എന്നാൽ അർജുൻ ആയങ്കിക്ക് അന്തർ സംസ്ഥാന കള്ളക്കടത്തു സംഘവുമായി ബന്ധം ഉണ്ടെന്നാണ് കസ്റ്റംസ് വാദം. അർജുൻ ഉൾപ്പെട്ട കള്ളക്കടത്തു സംഘത്തിനെതിരെ അന്വേഷണം തുടരുകയാണെന്നും ജാമ്യം നല്കരുതെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട

അർജുൻ ആയങ്കിയും ഷാഫിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും ഇതിനുള്ള തെളിവുണ്ടെന്നും കസ്റ്റംസ് സമർപ്പിച്ച അപേക്ഷയിൽ പറയുന്നു. കഴിഞ്ഞ വർഷം ഇരുവരും ചേർന്ന് നടത്തിയ സ്വർണ്ണക്കടത്തിന്റെ വിവരങ്ങളും കോടതിയിൽ മുദ്രവെച്ച കവറിൽ നേരത്തെ സമർപ്പിച്ചിരുന്നു. അന്വേഷണത്തിൽ സുപ്രധാന തെളിവായ മൊബൈൽ ഫോൺ ഇനിയും കണ്ടെടുത്തട്ടില്ല.

ഇതു സംബന്ധിച്ച് അർജുൻ പല കാര്യങ്ങളാണ് പറയുന്നത്. ഇയാൾ പറയുന്നത് പലതും കളവാണെന്നു ഇതിനകം ബോധ്യപ്പെട്ടതായും കസ്റ്റംസ് പറയുന്നു. കരിപ്പൂർ കേന്ദ്രീകരിച്ച സ്വർണ്ണക്കടത്തിലെ പ്രധാന കണ്ണിയാണ് അർജുൻ ആയങ്കി. ഒന്നാം പ്രതിയും സ്വർണം കൊണ്ടുവന്ന മുഹമ്മദ് ഷെഫീഖിന്റ് ഫോണിൽ ഇത് സംബന്ധിച്ച തെളിവുകൾ ഉണ്ട്.

ചിലത് ശബ്ദ സന്ദേശങ്ങളാണ്. മറ്റു സംഘങ്ങളുമായും ഇയാൾക്ക് പല രീതിൽ ബന്ധമുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള എറണാകുളത്തെ പ്രത്യേക കോടതിയിൽ നേരത്തെ കസ്റ്റംസ് സമർപ്പിച്ച അപേക്ഷയിൽ പറഞ്ഞിരുന്നു. എന്നാൽ അപേക്ഷ കോടതി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP