Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ജൂലൈ നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജൂലൈ നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ഈ ആഴ്ച മുതൽ ശുക്രൻ നിങ്ങളുടെ ആരോഗ്യം, സൗന്ദര്യം, ജോലി സ്ഥലം എന്നിവയെ സ്വാധീനിക്കും. അതിനാൽ നിങ്ങളുടെ ആരോഗ്യത്തില് കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. പുതിയ ഭക്ഷണ ക്രമ0, വ്യായാമം എന്നിവ ഉണ്ടാകുന്നതാണ്. ജോലിയിൽ പുതിയ പ്രോജെക്ട്കട്ടുകൾ ഉണ്ടാകും. ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള നിരവധി അവസരങ്ങൾ ഉണ്ടാകുന്നതാണ്. മത്സര സ്വഭാവം ഉള്ള പല ജോലികളും ഉണ്ടാകുന്നതാണ്. പുതിയ പ്രോജെക്ട്കട്ടുകളിൽ നിന്നുള്ള അവസരം, ടീം ചർച്ചകൾ, എന്നിവയും ഉണ്ടാകുന്നതാണ്. ടീം ബന്ധങ്ങളിൽ പൂർത്തീകരണം ഉണ്ടാകുന്നതാണ്. പുതിയ ടീം ബന്ധങൾ, നിലവിൽ ഉള്ള ബന്ധങ്ങളിൽ ചർച്ചകൾ, ലോങ്ങ് ടേം ജോലികളിൽ പൂർത്തീകരണം എന്നിവയും പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ഈ ആഴ്ച മുതൽ ശുക്രൻ നിങ്ങളുടെ ക്രിയേറ്റിവ് ജോലികളെ സ്വാധീനിക്കുന്നതാണ്. ക്രിയേറ്റിവ് രംഗത് നിന്നുള്ള നിരവധി ജോലികൾ ഉണ്ടാകുന്നതാണ്. കല ആസ്വാദനം എന്ന മേഖലയിൽ നിന്നുള്ള നിരവധി ജോലികളും പ്രതീക്ഷിക്കുക. കുട്ടികളുടെ ആരോഗ്യം പരിപോഷണം എന്ന കാര്യം പ്രധാനമാകുന്നതാണ്. പുരാതന പുസ്തകങ്ങൾ വായിക്കാനും അറിവ് പകർന്നു കൊടുക്കാനും ഈ സമയം നിങ്ങൾ ചിലവഴിക്കുന്നതാണ്. ജോലിയിൽ പൂർത്തീകരണം ഉണ്ടാകുന്നതാണ്. ചില ജോലികൾ അവസാനിക്കുന്നതാണ്. നിങ്ങളുടെ ജോലി വളരെ സെന്‌സിറ്റിവ് ആയ രീതിയിലാണ്, അതിനാൽ ജോലിയിൽ ഒരു റിസ്‌കും എടുക്കാൻ പാടുള്ളതല്ല. പുതിയ ജോലിക്ക് വേണ്ടി ഉള്ള അന്വേഷണം,. അധികാരികളിൽ നിന്നുള്ള പുതിയ നിർദ്ദേശം എന്നിവയും ഉണ്ടാകുന്നതാണ്.

ജമിനി (മെയ് 21 - ജൂൺ 20)
നിങ്ങളുടെ കുടുംബ ജീവിതം ഈ ആഴ്ച വളരെ ശ്രദ്ധേയമാണ്. ശുക്രൻ നിങ്ങളുടെ കുടുംബ ജീവിതത്തെ അൽപ കാലം സ്വാധീനിക്കുന്നതാണ്. പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ. വീട് മെച്ചപ്പെടുത്താൻ ഉള്ള അവസരം എന്നിവയെല്ലാം ഈ സമയം പ്രതീക്ഷിക്കുക. വീട്ടുകാരുമായുള്ള ചർച്ചകൾ, കുടുംബ യോഗങ്ങൾ എന്നിവയെല്ലാം ഈ സമയം ഉണ്ടാകുന്നതാണ്. അത് പോലെ തന്നെ ദൂര യാത്രകൾ, ദൂര ദേശത്തു നിന്നുള്ള ജോലികളും ഈ ആഴ്ച ഉണ്ടാകാം. മീഡിയ , പബ്ലിഷിങ് എന്ന ജോലികളും ഈ സമയം ഉണ്ടാകുന്നതാണ്. ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം ഈ സമയം പ്രതീക്ഷിക്കുക. അദ്ധ്യാപകര്ക്കും വിദ്യാർത്ഥികൾക്കും ഈ അവസരം വളരെ പ്രധാനമാണ്.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ഈ ആഴ്ച മുതൽ സഹോദരങ്ങൾ, അയൽക്കാർ എന്നിവരോടുള്ള കൂടുതൽ ബന്ധം ഉണ്ടാകാൻ ഉള്ള ദിവസങ്ങളാണ് ഇനി ഉള്ളത്. നിരവധി ചെറു യാത്രകൾ, ചെറു പ്രോജക്റ്റുകൾ എന്നിവ ഈ ആഴ്ച മുതൽ പ്രതീക്ഷിക്കാവുന്നതാണ്. മീഡിയ , സെയ്ൽസ്, ആശയ വിനിമയം എന്ന ജോലികളിൽ നിന്നുള്ള അവസരങ്ങളും ഉണ്ടാകുന്നതാണ്. നിരവധി വ്യക്തികളോടുള്ള ആശയ വിനിമയം പ്രതീക്ഷയ്ക്കുക. അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്ക് വളരെ പ്രധാനപ്പെട്ട സമയം ആണ്. അത് പോലെ തന്നെ ശാരീരിരിക അസ്വസ്ഥതകളും ഈ സമയം പ്രതീക്ഷിക്കുക. സാമ്പത്തിക വിഷയങ്ങളും ഈ ദിവസങ്ങളിൽ പ്രധാനമാണ്. പലപ്പോഴും, അനാവശ്യ ചെലവ് വന്നു ചേരാം. അത് പോലെ തന്നെ ലോണുകൾ നൽകാനും, ലഭിക്കാനും ഉള്ള അവസ്ഥകളും ഉണ്ടാകുന്നതാണ്. നിങ്ങളുടെ ജോലിയിൽ തടസങ്ങളും പ്രതീക്ഷയ്ക്കുക. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള തർക്കങ്ങളും ഉണ്ടാകുന്നതാണ്.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
സാമ്പത്തിക വിഷയങ്ങളുടെ പ്രാധാന്യം ഈ ആഴ്ച മുതൽ വർധിക്കുന്നതാണ്. നിരവധി ചെലവ് ഈ ആഴ്ച മുതൽ ഉണ്ടാകാം, അതിനാൽ സാമ്പത്തിക വിഷയങ്ങളിൽ ശ്രദ്ധ ആവശ്യമായി വരും. അത് പോലെ തന്നെ നിങ്ങളുടെ ജോലിയും ഈ ആഴ്ച വളരെ പ്രധാനമാണ്. പുതിയ ജോലി, ക്രിയേറ്റിവ് ജോലികൾ എന്നിവക്ക് അവസരങ്ങൾ ഉണ്ടാകുന്നതാണ്. പാർട്ട് ടൈം ജോലികൾ ഏറ്റെടുക്കാനുള്ള ശ്രമവും ഉണ്ടാകും. വില പിടിപ്പുള്ള വസ്തുക്കൾ വാങ്ങാനുള്ള ശ്രമവും ഈ സമയം ഉണ്ടാകുന്നതാണ്. അത് പോലെ തന്നെ വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിൽ നിന്നുള്ള ചർച്ചകളും ഈ ആഴ്ച ഉണ്ടാകുന്നതാണ്. ഈ ബന്ധങ്ങളിൽ പല ചർച്ചകളും ഉണ്ടാകും. ഔദ്യോഗിക ബന്ധങ്ങൾ, ബിസിനസ് ചർച്ചകൾ എന്നിവയും ഈ സമയം പ്രതീക്ഷിക്കുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ഈ ആഴ്ച മുതൽ ശുക്രൻ നിങ്ങളുടെ വ്യക്തി ജീവിതത്തെ സ്വാധീനിക്കുന്നതാണ്. നിങ്ങളുടെ ആരോഗ്യം സൗന്ദര്യം, എന്നിവയിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകുന്നതാണ്. വ്യക്തി ജീവിതത്തിലും, ഔദ്യോഗിക ജീവിതത്തിലും തുടക്കങ്ങളും പ്രതീക്ഷിക്കുക. പുതിയ ഭക്ഷണ ക്രമം, വ്യായാമം എന്നിവയിലും കൂടുതൽ ശ്രദ്ധ ഉണ്ടാകേണ്ടി വരുന്നതാണ്. ജോലിയിൽ നിരവധി പ്രോജക്റ്റുകൾ ഉണ്ടാകാം, അവയിൽ പൂർത്തീകരണം ആവശ്യമാകും. മത്സര സ്വഭാവം ഉള്ള ജോലികളിൽ ശ്രദ്ധിക്കേണ്ടി വരുന്നതാണ്. സഹപ്രവർത്തകരുമായുള്ള തർക്കങ്ങളും ഉണ്ടാകും. പുതിയ ടീമിൽ ചേരുന്നതിനെ കുറിച്ചുള്ള തർക്കങ്ങൾ പ്രതീക്ഷിക്കുക. ലോങ്ങ് ടേം പ്രോജെക്ട്കട്ടുകൾ, ടെക്ക്‌നിക്കൽ രംഗത് നിന്നുള്ള ജോലികൾ ഇവയും ഉണ്ടാകുന്നതാണ്.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെ മാനസികമായ സമ്മര്ദദങ്ങൾക്ക് പ്രസക്തി ഉള്ള ദിവസങ്ങൾ ആണ് ഇനി ഉള്ളവ. ദൂര യാത്രകളുള്ള ആലോചന ഉണ്ടാകാം. ആത്മീയ കാര്യങ്ങളോടുള്ള താല്പര്യം വർധിക്കുന്നതാണ്. ജോലി സ്ഥലത്തു ക്രിയേറ്റീവ് ജോലികൾ, ടീം ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക . പുതിയ ടീമിൽ ചേരുന്നതിനെ കുറിച്ചുള്ള തർക്കങ്ങൾ ഉണ്ടാകുന്നതാണ്. ലോങ്ങ് ടേം ജോലികൾക്ക് ഉള്ള അവസരവും ഈ സമയം ലഭിക്കാം. വിദേശത്തു നിന്നുള്ള ജോലികളും ഈ സമയം ഉണ്ടാകുന്നതാണ്. ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള പൂർത്തീകരണവും ഉണ്ടാകുന്നതാണ്. കുട്ടികൾ , യൂത് ഗ്രൂപ്പുകൾ എന്നിവർക്ക് ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരവും പ്രതീക്ഷിക്കുക. പ്രേമ ബന്ധത്തിൽ പല തർക്കങ്ങളും ഉണ്ടാകും.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ശുക്രൻ അൽപ കാലത്തേക്ക് നിങ്ങളുടെ ടീം ബന്ധങ്ങളെ സ്വാധീനിക്കുന്നതാണ്. പുതിയ ടീമിൽ ചേരാൻ ഉള്ള അവസരം, ലോങ്ങ് ടേം ജോലികൾ, പുതിയ പ്രോജെക്ട്കട്ടുകളിൽ നിന്നുള്ള അവസരം, ടെക്ക്‌നിക്കൽ രംഗത് നിന്നുള്ള ജോലികളും ഈ സമയം ഉണ്ടാകുന്നതാണ്. വലിയ ഗ്രൂപ്പുകളുടെ കൂടെ പ്രവർത്തിക്കാൻ ഉള്ള അവസരം, ക്രിയേറ്റിവ് ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ കുടുംബ ജീവിതവും ഈ ആഴ്ച പ്രധാന വിഷയമാകുന്നതാണ്. പല തരത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, വീട് മാറ്റം, വീട് മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. അത് പോലെ തന്നെ വീട്ടിലെ മുതിർന്ന സ്ത്രീകളുടെ ആരോഗ്യം, ജീവിതം എന്നിവയിൽ ഉള്ള ചർച്ചകളും പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
നിങ്ങളുടെ ജോലിക്ക് മേൽ അൽപ കാലത്തേക്ക് ശുക്രന്റെ സ്വാധീനം ഉണ്ടാകുന്നതാണ്. ക്രിയേറ്റിവ് രംഗത് നിന്നുള്ള പല വിധ ജോലികൾ ഈ സമയം പ്രതീക്ഷിക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള ചർച്ചകൾ ഉണ്ടാകുന്നതാണ്. ജോലിയിൽ പുതിയ നിർദേശങ്ങളും ലഭിക്കാവുന്നതാണ്. അത് പോലെ തന്നെ വീട് നിർമ്മാണം, മെച്ചപ്പെടുത്തൽ എന്നിവയെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക. ദൂര ദേശത്തു നിന്നുള്ള ജോലികളും ഉണ്ടാകുന്നതാണ്. മീഡിയ, പബ്ലിഷിങ്, സെയ്ൽസ് എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഇത് വളരെ പ്രധാനപ്പെട്ട സമയം ആണ്. സഹോദരങ്ങൾ, അയൽക്കാർ, ചെറു ഗ്രൂപ്പുകളുടെ കൂടെ ഉള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും ഈ സമയം വളരെ പ്രധാനം ആണ്.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ശുക്രൻ നിങ്ങളുടെ ദൂര യാത്രകളെ ഇനി ഉള്ള കാലം സ്വാധീനിക്കുന്നതാണ്. ദൂര ദേശത്തു നിന്നുള്ള ജോലികൾ, മീഡിയ, മാസ് കമ്യൂണിക്കേഷൻ എന്ന രംഗത് നിന്നുള്ള ജോലികളും ഈ സമയം പ്രതീക്ഷിക്കുക. ഉപരി പഠനം സംബന്ധിച്ച ചർച്ചകളും ഈ ആഴ്ച മുതൽ ഉണ്ടാകുന്നതാണ്. തത്വ ചിന്താ പരമായ ചർച്ചകൾ. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ച, തീർത്ഥ യാത്രകൾ, എന്നിവയും ഈ സമയം ഉണ്ടാകുന്നതാണ്. സാമ്പത്തിക വിഷയങ്ങൾ അല്പം സെന്‌സിറ്റിവ് ആയ രീതിയിൽ ആണ്. അതിനാൽ സാമ്പത്തിക വിഷയങ്ങൾ കൈകാര്യം ചെയുമ്പോൾ കൂടുതൽ ശ്രദ്ധ ആവശ്യമാകുന്നതാണ്. ചിലവുകളും ഈ ആഴ്ച ധാരാളമായി വന്നു ചേരുന്നതാണ്. ലോണുകൾ , മറ്റു സാമ്പത്തിക വിഷയങ്ങൾ എന്നിവയെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
അൽപ നാളേക്ക് സാമ്പത്തിക വിഷയങ്ങൾ വളരെ പ്രധാനമായിരിക്കുന്നതാണ്. നിരവധി ചെലവ് ഇനി ഉള്ള കാലം കൂടുതലായിരിക്കും. അതിനാൽ സാമ്പത്തിക വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരുന്നതാണ്. സാമ്പത്തിക വിഷയത്തെ കുറിച്ചുള്ള തർക്കങ്ങളും ഉണ്ടാകുന്നതാണ്. ലോണുകൾ കുറിച്ചുള്ള ചർച്ചകളും ഈ സമയം ഉണ്ടാകുന്നതാണ്. അത് നിങ്ങളുടെ വൈകാരിക സമ്മർദ്ദങ്ങളും ഈ സമയം വർധിക്കുന്നതാണ്. പുതിയ പങ്കാളിത്ത ബന്ധങ്ങൾക്ക് യോജിച്ച സമയം അല്ല. നിങ്ങളുടെ വ്യക്തി ജീവിതം ഔദ്യോഗിക ബന്ധങ്ങൾ എന്നിവയ്ക്കും ഈ ആഴ്ച വളരെ പ്രാധാന്യം ഉണ്ട്,. വ്യക്തി ബന്ധങ്ങൾ, ഔദ്യോഗിക ബന്ധങ്ങൾ എന്നിവയിൽ പൂർത്തീകരണം സംഭവിക്കുന്നതാണ്. ആരോഗ്യം മെച്ചപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ഈ ആഴ്ച നില നിൽക്കുന്നു.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ശുക്രൻ നിങ്ങളുടെ വ്യക്തി ബന്ടഗങ്ങൾ ഔദ്യോഗിക ബന്ധം എന്നിവയെ ഈ ആഴ്ച മുതൽ അൽപ കാലത്തേക്ക് സ്വാധീനിക്കുന്നതാണ്. വിവാഹ0, പ്രേമ0 എന്ന വിഷയങ്ങളെ കുറിച്ചുള്ള ആലോചന ധാരാളം ഉണ്ടാകുന്നതാണ്. അത് പോലെ തന്നെ പുതിയ ഔദ്യോഗിക ബന്ധവും ഈ സമയം പ്രതീക്ഷിക്കാവുന്നതാണ്. ജോലിയിൽ മത്സര സ്വഭാവം ഉള്ള പ്രോജെക്ട്കട്ടുകളും ഉണ്ടാകുന്നതാണ്. ക്രിയേറ്റിവ് രംഗത് നിന്നുള്ള ജോലികൾ, കുട്ടികൾ യൂത് ഗ്രൂപ്പുകൾ എന്നിവർക്ക് ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരവു0 ഉണ്ടാകും. പുതിയ ടീമിൽ ചേരാൻ ഉള്ള അവസരം, പുതിയ സുഹൃത്തുക്കളെ ലഭിക്കാൻ ഉള്ള അവസരം. കല , ആസ്വാദനം എന്ന മേഖലയിൽ നിന്നുള്ള ജോലികളും ഉണ്ടാകുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP