Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമലയിൽ നേട്ടമുണ്ടാക്കിയത് എൻഎസ്എസും സുരേന്ദ്രനും; ഹൈന്ദവ ഏകീകരണത്തിന് ശക്തമായ നേതൃത്വം അനിവാര്യമെന്ന വിലയിരുത്തലിൽ കണ്ണൂർ നേതാവിന് പുതിയ ദൗത്യം; ഹിന്ദു ഐക്യവേദിയെ നയിക്കാൻ വർക്കിങ് പ്രസിഡന്റായി വൽസൻ തില്ലങ്കേരി; നിർണ്ണായക നീക്കവുമായി ആർഎസ്എസ്

ശബരിമലയിൽ നേട്ടമുണ്ടാക്കിയത് എൻഎസ്എസും സുരേന്ദ്രനും; ഹൈന്ദവ ഏകീകരണത്തിന് ശക്തമായ നേതൃത്വം അനിവാര്യമെന്ന വിലയിരുത്തലിൽ കണ്ണൂർ നേതാവിന് പുതിയ ദൗത്യം; ഹിന്ദു ഐക്യവേദിയെ നയിക്കാൻ വർക്കിങ് പ്രസിഡന്റായി വൽസൻ തില്ലങ്കേരി; നിർണ്ണായക നീക്കവുമായി ആർഎസ്എസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഹിന്ദുഐക്യവേദിയുടെ നിയന്ത്രണം ഇനി വത്സൻ തില്ലങ്കേരിക്ക്. ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന പ്രസിഡന്റായി കെ.പി. ശശികല ടീച്ചറെയും വർക്കിങ് പ്രസിഡന്റായി വത്സൻ തില്ലങ്കേരിയേയും തെരഞ്ഞെടുത്തു. ഇതോടെ ഫലത്തിൽ ആർ എസ് എസിലെ കരുത്തനായ വത്സൻ തില്ലങ്കേരിക്ക് ഹിന്ദു ഐക്യവേദിയുടെ നിയന്ത്രണം ലഭിക്കും.

നേരത്തെ കുമ്മനം രാജശേഖരനായിരുന്നു ഹിന്ദു ഐക്യവേദിയുടെ നേതാവ്. അന്ന് സജീവമായ ഏറെ ഇടപെടലുകൾ കുമ്മനം നടത്തി. കുമ്മനം ബിജെപിയിലേക്ക് പോയതിന് ശേഷം ഹിന്ദു ഐക്യവേദിക്ക് വേണ്ടത്ര പ്രസക്തി കിട്ടിയില്ല. ശബരിമല സ്ത്രീപ്രവേശന സമരം പൊലും ബിജെപിയാണ് നടത്തിയത്. ഈ സാഹചര്യത്തിലാണ് വത്സൻ തില്ലങ്കേരിയെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ എത്തിക്കുന്നത്. ഇതോടെ കൂടുതൽ സമര മേഖലകളിലേക്ക് ഹിന്ദു ഐക്യവേദി കടക്കുമെന്ന സൂചനയാണ് പരിവാർ സംഘടന നടത്തുന്നത്.

പത്മശ്രീ എം.കെ. കുഞ്ഞോൽ, കെ.എൻ. രവീന്ദ്രനാഥ്, പി.കെ. ഭാസ്‌ക്കരൻ എന്നിവർ രക്ഷാധികാരിമാരായിരിക്കും. ഓൺലൈനിൽ ചേർന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. എം.കെ. കുഞ്ഞോൽ പതാക ഉയർത്തി. കെ.പി. ശശികല ടീച്ചർ അദ്ധ്യക്ഷയായി. സി.വി. ആനന്ദബോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ശശികല ടീച്ചറിന്റെ പിൻഗാമിയായി വത്സൻ തില്ലങ്കേരി ഹിന്ദു ഐക്യവേദിയുടെ തലപ്പത്ത് എത്തുമെന്നും ഇതോടെ വ്യക്തമായി. പി. ജ്യോതീന്ദ്രകുമാറാണ് ട്രഷറർ.

ശബരിമലയിലെ സുപ്രീംകോടതി വിധി എന്താകുമെന്നതിൽ ഇനിയും ആശയക്കുഴപ്പമുണ്ട്. ഇതെല്ലാം കൂടി കണക്കിലെടുത്താണ് തില്ലങ്കേരിയെ ഹിന്ദു ഐക്യവേദിയിലേക്ക് നിയോഗിക്കുന്നത്. ശബരിമല പ്രതിഷേധ കാലത്ത് പരിവാറിൽ രണ്ട് അഭിപ്രായങ്ങൾ ഉയർന്നിരുന്നു. ഇതെല്ലാം പ്രതിരോധിക്കാനും വിശ്വാസികളെ ഒരുമിച്ച് നിർത്താനും ഹിന്ദു ഐക്യവേദിക്ക് കഴിഞ്ഞിരുന്നില്ല. എൻ എസ് എസ് ഇടപെടലുകളാണ് ഈ പ്രതിഷേധത്തിൽ ചർച്ചയായത്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സമര നായകനുമായി. ഇതെല്ലാം പരിഗണിച്ചാണ് കൂടുതൽ ശക്തമായ നേതൃത്വം ഹിന്ദു ഐക്യവേദിക്ക് നൽകുന്നത്.

ആർ എസ് എസിന്റെ തീരുമാന പ്രകാരമാണ് ഹിന്ദു ഐക്യവേദിയിലേക്ക് തില്ലങ്കേരിയെ മാറ്റുന്നത്. പരിവാർ പ്രസ്ഥാനത്തിന് പിന്നിൽ ഹിന്ദു സമൂഹത്തെ അണിനിരത്തുകയാണ് ലക്ഷ്യം. ശബരിമല നാമജപത്തിനിടെ സന്നിധാനത്ത് തില്ലങ്കേരി പ്രസംഗിച്ചതും ഭക്തർ ശാന്തരായതും ഏറെ ചർച്ചയായിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ഹൈന്ദവ സംഘടനയുടെ നേതൃത്വത്തിലേക്ക് കണ്ണൂർ നേതാവിനെ നിയോഗിക്കുന്നത്.

ഓൺലൈൻ സമ്മേളനത്തിൽ സി.ബാബു, അരവിന്ദാക്ഷൻ, കെ.പി. ഹരിദാസ്, ഇ.എസ്. ബിജു, കെ.പി. സുരേഷ് എന്നിവർ സംസാരിച്ചു. കെ.എൻ. രവീന്ദ്രനാഥ് ദീപം തെളിയിച്ചു. സമാപന സമ്മേളനത്തിൽ ആർഎസ്എസ് ക്ഷേത്രീയ സഹകാര്യവാഹ് എം. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

കെ.വി. ശിവൻ, എൻ. കെ. നീലകണ്ഠൻ മാസ്റ്റർ, പി.എസ്. പ്രസാദ്, അഡ്വ.വി. പത്മനാഭൻ, അഡ്വ.കെ. ഹരിദാസ്, ക്യാപ്റ്റൻ സുന്ദരൻ, അഡ്വ.ബി.എൻ. ബിനീഷ്ബാബു, നിഷ സോമൻ, വി.എൻ. അനിൽകുമാർ, എസ്. സുധീർ എന്നിവർ വൈസ് പ്രസിഡന്റുമാരായിരിക്കും. ജനറൽ സെക്രട്ടറിമാരായി ഇ.എസ്. ബിജു, ആർ.വി.ബാബു, ഡോ.ബ്രഹ്‌മചാരി ഭാർഗ്ഗവറാം, കെ.പി. ഹരിദാസ്, പി. സുധാകരൻ എന്നിവരെ തെരഞ്ഞെടുത്തു.

സംഘടനാ സെക്രട്ടറിയായി സി. ബാബു, സഹ സംഘടനാ സെക്രട്ടറിയായി വി. സുശികുമാർ, സെക്രട്ടറിമാരായി കിളിമാനൂർ സുരേഷ്, കെ. പ്രഭാകരൻ, മഞ്ഞപാറ സുരേഷ്, ഇ.ജി. മനോജ്, അഡ്വ. രമേഷ് കൂട്ടാല, എം. വി. മധുസൂദനൻ, പി.വി. മുരളീധരൻ, വി എസ്. പ്രസാദ്, ശശികമ്മട്ടേരി, എ. ശ്രീധരൻ, ബിന്ദു മോഹൻ എന്നിവരെയും തെരഞ്ഞെടുത്തു. പുത്തൂർ തുളസി (ദക്ഷിണമേഖല), കെ.പി. സുരേഷ് (മധ്യമേഖല), കെ. ഷൈനു (ഉത്തരമേഖല) എന്നിവരെ മേഖലാ സംഘടനാ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP