Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണുർ ആയിക്കര വലിയ കുളത്തിൽ ഒരാളെ കാണാതായെന്ന് അഭ്യൂഹം; ഫയർഫോഴ്‌സും മത്സ്യത്തൊഴിലാളികളും മണിക്കൂറുകളോളം തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല

കണ്ണുർ ആയിക്കര വലിയ കുളത്തിൽ ഒരാളെ കാണാതായെന്ന് അഭ്യൂഹം; ഫയർഫോഴ്‌സും മത്സ്യത്തൊഴിലാളികളും മണിക്കൂറുകളോളം തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂർ ആയിക്കരയിലെ വലിയ കുളത്തിൽ ഒരാളെ കാണാതായെന്ന അഭ്യൂഹം നാട്ടുകാരെയും ഫയർഫോഴ്‌സിനെയും രക്ഷാപ്രവർത്തകരെയും വട്ടംചുറ്റിച്ചു' കുളത്തിൽ ഒരാൾ ചാടിയിട്ടുണ്ടെന്നും പിന്നീട് കണ്ടില്ലെന്നും കുളത്തിൽ കുളിക്കാനെത്തിയ മൂന്ന് കുട്ടികളാണ് തൊട്ടടുത്ത വീട്ടിൽ അറിയിച്ചത്.

ഇതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്‌സും മത്സ്യ തൊഴിലാളികളും മണിക്കുറുകളോളം തെരച്ചിൽ നടത്തിയെങ്കിലും കാണാതായിയെന്നു പറയുന്നയാളെ കുളത്തിൽ നിന്നും കണ്ടെത്തിയില്ല' ഞായറാഴ്‌ച്ച രാവിലെ ആറു മണിയോടെ കുളത്തിൽ കുളിക്കാനെത്തിയ മൂന്ന് കുട്ടികളാണ് മറുകരയിൽ നിന്നും ഒരാൾ മുങ്ങിതാഴുന്നതായി അടുത്ത വീട്ടിൽ വിവരമറിയിച്ചത്. ഇതിനെ തുടർന്ന് വീട്ടുകാർസ്ഥലം കൗൺസിലറെ വിവരമറിയിക്കുകയും ഉടൻ സ്ഥലത്തെത്തിയ കൗൺസിലർ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയുമായിരുന്നു.

കണ്ണുരിൽ നിന്നുമെത്തിയ ഫയർഫോഴ്‌സ് സംഘം കുളത്തിലിറങ്ങി മണിക്കൂറുകൾ തെരച്ചിൽ നടത്തുകയും ചെയ്തു. എന്നാൽ കുളത്തിൽ നിന്നും ആരെ കണ്ടെത്താനായില്ല. ഇതിനെ തുടർന്ന് കൂടുതൽ തെരച്ചിലിനായി മുക്കുന്ന് നിന്നെത്തിയ മത്സ്യ തൊഴിലാളികൾ സ്ഥലത്തെത്തുകയും മൂന്ന് തവണ കുളത്തിൽ വലയിട്ട് നോക്കുകയും ചെയ്തു. എന്നാൽ മണിക്കുറുകൾ തെരച്ചിൽ നടത്തിയിട്ടും ആരെയും കണ്ടെത്താനായില്ല. വീട്ടുകാരെ വിവരമറിയിച്ച കുട്ടികളെ ഇതിനു മുൻപ് ഇവിടെ കണ്ടിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

കുറുവ ഭാഗത്തുള്ള കുട്ടികളാണ് വിവരമറിയിച്ചതെന്ന് സംശയിക്കുന്നു. തൊട്ടടുത്തുള്ള വീട്ടിലെ സ്ത്രീയെയാണ് ഇവർ വിവരമറിയിച്ചത്. ഞായറാഴ്‌ച്ച രാവിലെ ആറു മണിയോടെയാണ് ആയിക്കര പള്ളിക്കടുത്തെ വലിയ കുളത്തിൽ ഇവർ കുളിക്കാനെത്തിയത് മറുകരയിൽ നിന്നൊരാൾ കുളത്തിലേക്ക് ചാടുന്നത് കണ്ടെന്നും കുളത്തിൽ മുങ്ങി താഴ്ന്ന ഇയാളെ പിന്നീട് കണ്ടില്ലെന്നുമാണ് കുട്ടികൾ വിവരമറിയിച്ചതെന്നും തൊട്ടടുത്ത വീട്ടിലെ വീട്ടമ്മ പറഞ്ഞു. എന്നാൽ പൊലിസും ഫയർഫോഴ്‌സുമെത്തുമ്പോഴെക്കും ഇവർ സ്ഥലത്ത് നിന്നും പേടിച്ച് കടന്നുകളയുകയായിരുന്നു.

വിവരമറിഞ്ഞ് മേയർ ടി.ഒ.മോഹനൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ കുളത്തിൽ കുളിക്കുന്നത് വിലക്കിയിട്ടുണ്ടെന്നും എന്നാൽ ഇതു പാലിക്കാൻ പലരും തയ്യാറാവുന്നില്ലെന്നും മേയർ പറഞ്ഞു. കുട്ടികൾ അറിയിച്ച വിവരത്തിന് ആധികാരികതയിൽ സംശയമുണ്ടെന്നും എന്നാൽ തെരച്ചിൽ ഊർജിതമായി തുടരുമെന്നു മേയർ പറഞ്ഞു.

സാധാരണ ഗതിയിൽ കുളത്തിന്റെ എല്ലാ ഭാഗങ്ങളിലും വലയെറിഞ്ഞാൽ കാണാതായ ആളെ കണ്ടെത്തെണ്ടതാണെന്നും കുട്ടികൾ നൽകിയ വിവരത്തിൽ സംശയമുണ്ടെന്നും മത്സ്യത്തൊഴിലാളികളും പറഞ്ഞു. എങ്കിലും രാത്രി വൈകും വരെ തെരച്ചിൽ നടത്തുമെന്നും രക്ഷാപ്രവർത്തനം നടത്തുന്ന മത്സ്യ തൊഴിലാളികൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP