Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മീനു മോൾക്ക് സാധ്വനവുമായി പ്രവാസി മലയാളി ഫെഡറേഷൻ*

മീനു മോൾക്ക് സാധ്വനവുമായി പ്രവാസി മലയാളി ഫെഡറേഷൻ*

പി പി ചെറിയാൻ

ടുത്തുരുത്തി പഞ്ചായത്തിൽ താമസിക്കുന്ന മീനു ബാബുവിന് പ്രവാസി മലയാളി ഫെഡറേഷൻ പഠനത്തിനാവശ്യമായ ആൻഡ്രോയ്ഡ് ടിവി, സ്റ്റഡി ടേബിൾ, എക്‌സിക്യൂട്ടീവ് ചെയർ , റീച്ചാർജബിൾ ടേബിൾ ലാമ്പ് എന്നിവ സമ്മാനമായി നൽകി.

കടുത്തുരുത്തി കെ എസ് പുരം കാവുങ്കൽ ബാബുവിന്റെയും മിസ്സിയുടെയും മൂത്തമകളായ മിനു കടുത്തുരുത്തി സെന്റ് മൈക്കിൾസ് സ്‌കൂളിലെ വിദ്യാർത്ഥിയാണ്. അരയ്ക്കുതാഴെ പൂർണമായും തളർന്ന പരസഹായം കൊണ്ടുപോലും ഒരടി നടക്കാൻ കഴിയില്ല. പത്താംക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ മീനു ബാബുവിനെ യോഗത്തിൽ കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ സാജു മെമെന്റോ നൽകി ആദരിച്ചു. പഠനോപകരണങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉള്ള എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് പുത്തൻ കാല ഈ ഉദ്യമത്തിന് പിന്നിൽ പ്രവർത്തിച്ച പി എം എഫ് ഇന്റെ എല്ലാ നേതാക്കന്മാർക്കും അദ്ദേഹം നന്ദി പറഞ്ഞു . ജില്ലാപഞ്ചായത്ത് ആസൂത്രണ കമ്മീഷൻ മെമ്പർ  പി എം മാത്യു പ്രവാസി മലയാളി ഫെഡറേഷൻ ചാരിറ്റി പ്രവർത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് P V സുനിൽ ആശംസ പ്രസംഗത്തിൽ പ്രവാസികളുടെ ക്ഷേമത്തിനും അവരുടെ ആവശ്യങ്ങൾക്കും വേണ്ടി രൂപീകരിച്ച ഈ സംഘടന പ്രവാസികൾ അല്ലാത്തവരുടെ കണ്ണീരൊപ്പാൻ എന്നും നമ്മോടൊപ്പം കൂടെയുണ്ട് എന്നുള്ളത് തന്നെയാണ് ഈ സംഘടനയുടെ മികവ് എന്ന് പറഞ്ഞു. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രേഷ്മ വിനോദ് , ലിൻസി എലിസബത്ത് , സ്മിത, പി എം എഫ് കേരള സ്റ്റേറ്റ് കോർഡിനേറ്റർ ബിജു കെ തോമസ്. കേരള സ്റ്റേറ്റ് പ്രസിഡന്റ് ബേബി മാത്യു എന്നിവർ സംസാരിച്ചു.

പി എം എഫ് ഗ്ലോബൽ കോർഡിനേറ്റർ ശ്രീ ജോസ് മാത്യു പനച്ചിക്കൽ കുട്ടിയുടെ തുടർ ചികിത്സയ്ക്ക് ആവശ്യമായ മെഡിസിനുകൾ പ്രവാസി മലയാളി ഫെഡറേഷൻ നൽകുമെന്നും തുടർന്നുള്ള എല്ലാ സഹായവും ഇനിയും പ്രതീക്ഷിക്കാം എന്നും പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP