Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരക്കഥാകൃത്തായി നടി ലെന; 'ഓളം' ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ട് സൗബിൻ ഷാഹിർ; സംവിധാനം നവാഗതനായ വി എസ് അഭിലാഷ്

തിരക്കഥാകൃത്തായി നടി ലെന; 'ഓളം' ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ട് സൗബിൻ ഷാഹിർ; സംവിധാനം നവാഗതനായ വി എസ് അഭിലാഷ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: വെള്ളിത്തിരയിൽ വേഷപകർച്ചകൾ കൊണ്ട് ശ്രദ്ദ നേടിയ നടി ലെന ഇനി തിരക്കഥാകൃത്തിന്റെ റോളിലും. ലെന ആദ്യമായി തിരക്കഥയൊരുക്കുന്ന ചിത്രം ഓളം ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ സൗബിൻ ഷാഹിർ പുറത്തുവിട്ടു. നവാഗത സംവിധായകൻ വി എസ്. അഭിലാഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നൗഫൽ പുനത്തിലാണ് ചിത്രം നിർമ്മിക്കുന്നത്. എക്‌സിക്യൂട്ടീവ് നിർമ്മാണം ഉണ്ണി മലയിൽ.

23 വർഷത്തെ അഭിനയജീവത്തിന് ശേഷമാണ് ലെന തിരക്കഥ രചനയിലേക്ക് തിരിയുന്നത്. സംവിധായകൻ വി എസ്.അഭിലാഷും ലെനയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. അർജുൻ അശോകൻ, ലെന, ബിനു പപ്പു, ഹരിശ്രീ അശോകൻ, നോബി മാർക്കോസ്, സുരേഷ് ചന്ദ്രമേനോൻ എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷത്തിൽ എത്തുന്നത്.

സംഗീതം അരുൺ തോമസ്, ഛായാഗ്രഹണം അസ്‌കർ, എഡിറ്റിങ് സംജിത്ത് മുഹമ്മദ്, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ആർട്ട് രഞ്ജിത് കോതേരി, മേക്കപ്പ് റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ജിഷാദ് ഷംസുദ്ദീൻ, കുമാർ എടപ്പാൾ.

പൊഡ്രക്ഷൻ കൺട്രോളർ ശശി പൊതുവാൾ, മോഷൻ പോസ്റ്റർ രാജേഷ് ആനന്ദം, പ്രോജക്ട് ഡിസൈൻ അഖിൽ കാവുങ്ങൽ, പി.ആർ.ഒ ആതിര ദിൽജിത്ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP