Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പോക്‌സോ കേസിൽ അകത്തായി; ജാമ്യത്തിലിറങ്ങി അതേ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചു: ഒളിവിൽ പോയ 28കാരനെ തേടി പൊലീസ്

പോക്‌സോ കേസിൽ അകത്തായി; ജാമ്യത്തിലിറങ്ങി അതേ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചു: ഒളിവിൽ പോയ 28കാരനെ തേടി പൊലീസ്

സ്വന്തം ലേഖകൻ

ചിറ്റാരിക്കാൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായ പ്രതി ജാമ്യത്തിലിറങ്ങി അതേ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചു. കടുമേനി പട്ടേങ്ങാനത്തെ ആന്റോ ചാക്കോച്ചന്റെ (28) പേരിലാണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തത്. ഇയാൾ ഒരുമാസമായി ഒളിവിലാണ്. പെൺകുട്ടിയുടെ പരാതിയിൽ കേസ് എടുത്ത പൊലീസ് പ്രതിക്കു വേണ്ടി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

പതിനാലുകാരിയെ പീഡിപ്പിച്ചതിന് ഒരുവർഷം മുമ്പാണ് ചിറ്റാരിക്കാൽ പൊലീസ് ആന്റോയേ പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്. അസ്വസ്ഥത പ്രകടിപ്പിച്ച പെൺകുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.

റിമാൻഡിലായിരുന്ന ആന്റോ ആറുമാസത്തിനുശേഷം ജാമ്യത്തിലിറങ്ങി. ഇയാൾ പെൺകുട്ടിയെ വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ജൂലായ് 13-ന് അമ്മ പൊലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്നുതന്നെ കേസെടുത്തിട്ടുണ്ടെന്നും പ്രതി ഒളിവിലായതിനാൽ പിടിക്കാനായില്ലെന്നുമാണ് ചിറ്റാരിക്കാൽ പൊലീസിന്റെ വിശദീകരണം.

പ്രതിയുടെ അറസ്റ്റ് വൈകുന്നത് പ്രതിഷേധത്തിനിടയാക്കി. ഡിവൈഎഫ്ഐ.യുടെ നേതൃത്വത്തിൽ എൻ.വി.ശിവദാസ് ചെയർമാനും കെ.കെ.വിപിൻ കൺവീനറുമായി കർമസമിതിയും രൂപവത്കരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP