Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ന് വാരാന്ത്യ ലോക്ക്ഡൗൺ, നാളെ മുതൽ മുതൽ 3 ദിവസം ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്; എ,ബി,സി വിഭാഗത്തിലുള്ള പ്രദേശങ്ങളിൽ അവശ്യസാധന കടകൾക്ക് പുറമേ തുണിക്കട, ചെരിപ്പുകട, ഇലക്ട്രോണിക് കട, ഫാൻസി കട, സ്വർണക്കട എന്നിവ രാത്രി 8 വരെ തുറക്കാം

ഇന്ന് വാരാന്ത്യ ലോക്ക്ഡൗൺ, നാളെ മുതൽ മുതൽ 3 ദിവസം ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്; എ,ബി,സി വിഭാഗത്തിലുള്ള പ്രദേശങ്ങളിൽ അവശ്യസാധന കടകൾക്ക് പുറമേ തുണിക്കട, ചെരിപ്പുകട, ഇലക്ട്രോണിക് കട, ഫാൻസി കട, സ്വർണക്കട എന്നിവ രാത്രി 8 വരെ തുറക്കാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വ്യാപാരികളുമായി നേരിട്ടു ഏറ്റുമുട്ടിയ മുഖ്യമന്ത്രി പിണറായി വിജയൻ ഒടുവിൽ വ്യാപാരികളുടെ ആവശ്യത്തിന് മുന്നിൽ വഴങ്ങി. ബലിപ്പെരുന്നാൾ മുന്നിൽ കണ്ടുള്ള ഇളവുകൾ പ്രഖ്യാപിച്ചത് വ്യാപാരികളുടെ ഭാഗത്തു നിന്നും ഉണ്ടായ കടുത്ത സമ്മർദത്തെ തുടർന്നാണ്. ഇളവുകൾ ഇല്ലാത്ത പക്ഷം കടകൾ തുറന്ന് പ്രതിഷേധിക്കുമെന്ന വ്യാപാരികളുടെ ഭീഷണിയും സർക്കാർ തീരുമാനത്തെ സ്വാധീനിച്ചുവെന്ന് വേണം കരുതാൻ.

ഇളവുകൾ പ്രകാരം സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ക്ഡൗൺ തുടരുമെങ്കിലും നാളെ ലോക്കഡൗണില്ല. തുടർച്ചയായി മൂന്ന് ദിവസങ്ങളിലാണ് ബക്രീദ് പ്രമാണിച്ച് സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചത്. എ,ബി,സി വിഭാഗത്തിലുള്ള (ടിപിആർ 15 വരെ) പ്രദേശങ്ങളിൽ അവശ്യസാധന കടകൾക്കു പുറമേ തുണിക്കട, ചെരിപ്പുകട, ഇലക്ട്രോണിക് കട, ഫാൻസി കട, സ്വർണക്കട എന്നിവയും രാത്രി 8 വരെ തുറക്കാം. പലചരക്ക്, പഴം, പച്ചക്കറി, മീൻ, ഇറച്ചി എന്നിവ വിൽക്കുന്ന കടകൾക്കും ബേക്കറികൾക്കും നേരത്തേ തന്നെ ഇളവുണ്ട്.

ബക്രീദ് പ്രമാണിച്ചു നാളെ മുതൽ 3 ദിവസം ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു പ്രഖ്യാപിച്ചു. വ്യാപാരി-വ്യവസായി പ്രതിനിധികളുമായി മുഖ്യമന്ത്രി ചർച്ച നടത്തിയതിനു പിന്നാലെയാണു 18,19,20 തീയതികളിൽ ഇളവു നൽകാൻ തീരുമാനിച്ചത്.

ട്രിപ്പിൾ ലോക്ഡൗൺ ഉള്ള ഡി വിഭാഗം പ്രദേശങ്ങളിൽ ഇളവില്ല. പുതിയ തീരുമാനത്തോടെ കട തുറക്കൽ സമരത്തിൽനിന്നു പിന്മാറുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീൻ അറിയിച്ചു. ഇന്നും തിങ്കളാഴ്ചയും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന കോവിഡ് അവലോകന യോഗങ്ങളിൽ കൂടുതൽ ഇളവുകൾ നൽകുമെന്നാണു പ്രതീക്ഷ. ബുധനാഴ്ച മുതലുള്ള ഇളവുകളാണ് അവലോകന യോഗത്തിൽ തീരുമാനിക്കുന്നത്.

ഓണം വരെ കട തുറക്കാൻ അനുമതി നൽകുമെന്നും ഇക്കാര്യം മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നുമാണു ചർച്ചയ്ക്കു ശേഷം വ്യാപാരികൾ അറിയിച്ചത്. എന്നാൽ, 3 ദിവസത്തേക്കുള്ള ഇളവു മാത്രമേ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളൂ. പുതിയ ഇളവുകൾ പ്രാബല്യത്തിലാകുന്നതോടെ നാളെ വാരാന്ത്യ ലോക്ഡൗൺ ഒഴിവാകും. അതേസമയം, ഇന്ന് അവശ്യസേവനങ്ങൾ ഒഴികെയുള്ളവയ്ക്കു നിയന്ത്രണങ്ങൾ ബാധകമായിരിക്കും.

ലോക്ഡൗൺ, രോഗവ്യാപനം തുടങ്ങിയ കാര്യങ്ങൾ വിലയിരുത്താൻ ശനിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വിദഗ്ധസമിതി യോഗം ചേരുന്നുണ്ട്. ഇതിൽ കൂടുതൽ ഇളവുകൾ വന്നേക്കാം. ഓണം വരെ എല്ലാ വ്യാപാര സ്ഥാപനങ്ങളും ദിവസവും തുറക്കാൻ അനുമതി നൽകണമെന്നാണ് വ്യാപാരികൾ ചർച്ചയിൽ ആവശ്യപ്പെട്ടത്.

ഇളവുകളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്നും ചർച്ചക്ക് ശേഷം വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികൾ അറിയിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി വാർത്തസമ്മേളനം നടത്തിയില്ല. പകരം അദ്ദേഹത്തിന്റെ ഓഫിസിൽനിന്നും മൂന്ന് ദിവസം ലോക്ഡൗൺ ഇളവുണ്ടെന്ന അറിയിപ്പ് മാത്രമാണുണ്ടായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP