Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നീറ്റിനും കീമിനും എങ്ങനെ ഒരുങ്ങണം? സൗജന്യ കരിയർ ഗൈഡൻസ് വെബിനാർ 18-ന്

സ്വന്തം ലേഖകൻ

കൊച്ചി: ഈ വർഷം നീറ്റ്, കെ.ഇ.എ.എം പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്കായി സൗജന്യ കരിയർ ഗൈഡൻസ് വെബിനാർ സംഘടിപ്പിക്കുന്നു. കോട്ടയം കോതനല്ലൂർ ആസ്ഥാനമായുള്ള ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഗ്രൂപ്പിന് കീഴിലുള്ള ലിസ ഫിനിഷിങ് സ്‌കൂളാണ് ഇതിനുള്ള അവസരം ഒരുക്കുന്നത്.

ഞായറാഴ്ച (18-07-2021) വൈകിട്ട് ഏഴിനാണ് വെബിനാർ. 'How to crack NEET and KEAM?' എന്ന വിഷയത്തിൽ നടക്കുന്ന വെബിനാർ കരിയർ ഗൈഡൻസ് വിദഗ്ദ്ധനും കേരള സർക്കാരിന്റെ മുൻ ജോയിന്റ് എൻട്രൻസ് കമ്മീഷണറുമായ ഡോ. രജു കൃഷ്ണൻ നയിക്കും.
2021-ലെ മെഡിക്കൽ, എഞ്ചിനീയറിങ് പ്രവേശന പരീക്ഷകളെ നേരിടുന്ന വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും പങ്കെടുക്കാം, സംശയങ്ങൾ പരിഹരിക്കാം. വെബിനാറിൽ പങ്കെടുക്കാൻ താത്പര്യമുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളും മുൻകൂട്ടി ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ലിങ്ക്: https://forms.gle/zizGAFNMQYGw5eMe8

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP