Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുളമാവിൽ റിസോർട്ട് ബുക്ക് ചെയ്ത് ബയോബബിളിലെ ദി ട്വൽത്ത് മാൻ തുടങ്ങാൻ; അനുമതി കിട്ടില്ലെന്ന് ഉറപ്പായതോടെ ബ്രോ ഡാഡിക്ക് ഒകെ പറഞ്ഞു; രാമോജി സ്റ്റുഡിയോയിൽ ഷൂട്ടിങ് തുടങ്ങിയത് അതിവേഗം; തെലുങ്കാന കിറ്റക്‌സിന് നൽകിയത് നേട്ടമെങ്കിൽ ഷൂട്ടിങ് മാറ്റം ആന്റണി പെരുമ്പാവൂരിന് നൽകുന്നത് സാമ്പത്തിക നഷ്ടം

കുളമാവിൽ റിസോർട്ട് ബുക്ക് ചെയ്ത് ബയോബബിളിലെ ദി ട്വൽത്ത് മാൻ തുടങ്ങാൻ; അനുമതി കിട്ടില്ലെന്ന് ഉറപ്പായതോടെ ബ്രോ ഡാഡിക്ക് ഒകെ പറഞ്ഞു; രാമോജി സ്റ്റുഡിയോയിൽ ഷൂട്ടിങ് തുടങ്ങിയത് അതിവേഗം; തെലുങ്കാന കിറ്റക്‌സിന് നൽകിയത് നേട്ടമെങ്കിൽ ഷൂട്ടിങ് മാറ്റം ആന്റണി പെരുമ്പാവൂരിന് നൽകുന്നത് സാമ്പത്തിക നഷ്ടം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കുളമാവിൽ റിസോർട്ട് പൂർണ്ണമായും ബുക്ക് ചെയ്ത് അനുമതിക്കായി കാത്തിരുന്ന് മടുത്തതോടെയാണ് മോഹൻലാലും തെലുങ്കാനയിലേക്ക് പോകാൻ തീരുമാനിച്ചത്. പൃഥ്വിരാജിന് ഷൂട്ടിങ് തുടങ്ങാൻ പച്ചക്കൊടിയും കാട്ടി. ഇതോടെയാണ് ബ്രോ ഡാഡിക്ക് തുടക്കമാകുന്നത്. ആദ്യ ആഴ്ചയിൽ പൃഥ്വി രാജും സംഘവും ഷൂട്ടിംഗിൽ പങ്കാളിയാകും. ഈ മാസം 21ന് മോഹൻലാലും അഭിനയിക്കാൻ എത്തും. അതിവേഗ ഷെഡ്യൂളിലൂടെ ചിത്രം പൂർത്തിയാക്കാനാണ് പദ്ധതി. കോവിഡിന്റെ രണ്ടാം തരംഗത്തിന് ശേഷം ജിത്തു ജോസഫിന്റെ ദി ട്വൽത്ത് മാൻ തുടങ്ങാനായിരുന്നു പദ്ധതി. ഈ സിനിമയ്ക്ക് അനുമതി കിട്ടാതെ വന്നതോടെയാണ് ബ്രോ ഡാഡി തുടങ്ങുന്നത്.

ഈ ചിത്രത്തിന്റെ പൂജ ഇന്ന് രാമോജി ഫിംലിം സിറ്റിയിൽ നടന്നു. തെലുങ്കാനയിലെ പൂജ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിന് പിന്നാലെയാണ് ബ്രോ ഡാഡി തുടങ്ങിയതിന് പിന്നിലെ കഥ പുറത്താകുന്നത്. 24 മണിക്കൂറിനിടെ സംഭവിക്കുന്ന കഥയായിരുന്നു ദി ട്വൽത്ത് മാൻ. ഇടുക്കി കുളമാവിൽ റിസോർട്ടും പൂർണ്ണമായും ബൂക്ക് ചെയ്തു. ബയോബബിൾ ഒരുക്കി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള ഷൂട്ടിംഗായിരുന്നു പദ്ധതി ഇട്ടത്. ദി ട്വൽത്ത് മാനും ബ്രോ ഡാഡിയും നിർമ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. കേരളത്തിൽ ട്വൽത്ത് മാന് ഉടൻ അനുമതി കിട്ടില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ബ്രോ ഡാഡിയുമായി അന്റണി പെരുമ്പാവൂർ തെലുങ്കാനയിൽ എത്തിയത്. 

കേരളത്തിൽ ഇൻഡോർ ഷൂട്ടിങ്ങിനു പോലും അനുമതി നൽകാതിരിക്കുന്നത് സങ്കടകരമാണെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പ്രതികരിച്ചു കഴിഞ്ഞു. ഉത്തരവാദിത്തപ്പെട്ടവരോടൈല്ലാം ഈ വിഷയം സംസാരിച്ചിരുന്നുവെന്നും അനുകൂല നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് പുതിയ സിനിമയുടെ ചിത്രീകരണം ഹൈദരാബാദിലേക്കു മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങും ഉടൻ തുടങ്ങാൻ തീരുമാനിച്ചിരുന്നു. ഈ രണ്ടു സിനിമകളും കേരളത്തിൽത്തന്നെ ഷൂട്ട് ചെയ്യാനായിരുന്നു പദ്ധതി. പക്ഷേ ഷൂട്ടിങ്ങിന് അനുവാദം ലഭിച്ചില്ലെന്ന് ആന്റണി പെരുമ്പാവൂർ പറയുന്നു

മോഹൻലാൽപൃഥിരാജ് ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദിൽ ആരംഭിച്ചത് ചെറിയ ചടങ്ങിലാണ്. സുപ്രിയ മേനോൻ ആണ് ഷൂട്ട് തുടങ്ങിയ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ലൂസിഫറിനു ശേഷം പൃഥ്വിരാജ് സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രം കൂടിയാണിത്. ബ്രോ ഡാഡി ഉൾപ്പെടെ ഏഴ് സിനിമകളാണ് തെലങ്കാനയിലേക്ക് അടക്കം ചിത്രീകരണം മാറ്റിയത്. പ്രതിസന്ധി രൂക്ഷമായതോട സംസ്ഥാനത്ത് ഷൂട്ടിങ് പുനരാരംഭിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയും ഫിലിം ചേംബറും ആവശ്യപ്പെട്ടു.

അൻപതു പേരെ വച്ചെങ്കിലും ഇൻഡോർ ഷൂട്ടിന് അനുവാദം തരാതിരിക്കുന്നത് സങ്കടകരമാണെന്ന് ആന്റണി പെരുമ്പാവൂർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട്, സംസാരിക്കേണ്ട എല്ലാവരോടും ഞാൻ സംസാരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സാറിനോടുവരെ അവസ്ഥ വിവരിച്ചിരുന്നു. സാംസ്‌കാരിക, ആരോഗ്യ മന്ത്രിമാരോടും പറയുകയുണ്ടായി. എന്നാൽ ഇതുവരെയും അനുവാദം ലഭിക്കാത്ത സാഹചര്യത്തിലാണ് അന്യ സംസ്ഥാനങ്ങളിലേക്കു പോകേണ്ടി വന്നത്. ജീത്തു ജോസഫിന്റെ ചിത്രത്തിനായി ഇടുക്കിയിൽ വലിയൊരു സെറ്റ് നിർമ്മിച്ചിട്ടുണ്ട്. പക്ഷേ അതിന്റെയും ഷൂട്ടിങ് തുടങ്ങാൻ പറ്റാത്ത സാഹചര്യമാണ്. ജീത്തു, മോഹൻലാൽ, പൃഥ്വിരാജ് എന്നിവരുൾപ്പടെ ചിത്രത്തിൽ പ്രവർത്തിക്കുന്ന ഓരോരുത്തരും വലിയ പ്രതിസന്ധിയിലാണ്-ആന്റണി പെരുമ്പാവൂർ കൂട്ടിച്ചേർത്തു.

ബ്രോ ഡാഡിയുടെ ഷൂട്ടിങ് ഹൈദരാബാദിലേക്കു മാറ്റിയപ്പോൾ എനിക്കു ഭീമമായ നഷ്ടമുണ്ടായി. ബജറ്റ് വീണ്ടും കൂടും. കേരളത്തിൽ ഷൂട്ട് ചെയ്യുന്നതിനേക്കാൾ ബജറ്റ് കൂടുതലാണ് ഇവിടെ. മാത്രമല്ല ആളുകളുടെ യാത്രച്ചെലവ്, ലൊക്കേഷൻ റെന്റ് അങ്ങനെ നിരവധി കാര്യങ്ങളുണ്ട്. എന്നിരുന്നാലും കേരളത്തിൽ ജോലി ചെയ്യുന്ന പരമാവധി ആളുകളെ ചിത്രത്തിനു വേണ്ടി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും നിർമ്മതാവ് പറയുന്നു. ബ്രോ ഡാഡിയിൽ മോഹൻലാൽ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലൂസിഫറിനെ പോലയെല്ല, ബ്രോ ഡാഡി ഒരു ചെറിയ സിനിമയാണെന്ന് നേരത്തേ പൃഥ്വിരാജ് പറഞ്ഞിരുന്നു.

പൃഥ്വിരാജും സിനിമയിൽ ഒരു മുഴുനീള കഥാപാത്രമായി എത്തുന്നുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. സ്‌റ്റൈലൻ ലുക്കിലാണ് പൃഥ്വിരാജ് ചിത്രത്തിൽ അഭിനയിക്കുന്നത്. സിനിമയുടെ പൂജയ്ക്ക് നായികയായ കല്യാണി പ്രിയദർശനും എത്തിയിരുന്നു. പൃഥ്വിരാജിന്റെയും കല്യാണിയുടെയും ഭാഗങ്ങളാകും തുടക്കത്തിൽ ചിത്രീകരിക്കുക. 21ന് മോഹൻലാലും സിനിമയിൽ ഉടൻ ജോയിൻ ചെയ്യും. കല്യാണി പ്രിയദർശനു പുറമേ മീനയാണ് ചിത്രത്തിലെ മറ്റൊരു നായിക. ശ്രീജിത്ത് എനും ബിബിൻ ജോർജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.

അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിക്കുന്നു. സിദ്ധു പനയ്ക്കൽ ആണ് പ്രൊഡക്ഷൻ കൺട്രോളർ. എം ആർ രാജകൃഷ്ണനാണ് ഓഡിയോഗ്രാഫി. ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് പൃഥ്വിരാജ് സൂചന നൽകിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP