Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

855 രൂപയ്ക്ക് ചാർജ് ചെയ്താൽ 1300 കിലോമീറ്റർ ഓടും; ചാർജ് തീർന്നാൽ പെരുവഴിയാകും

855 രൂപയ്ക്ക് ചാർജ് ചെയ്താൽ 1300 കിലോമീറ്റർ ഓടും; ചാർജ് തീർന്നാൽ പെരുവഴിയാകും

സ്വന്തം ലേഖകൻ

കോഴിക്കോട്: പ്രകൃതി സൗഹൃദമെന്ന നിലയ്ക്ക് സർക്കാർ വായ്പയും സബ്‌സിഡിയും വാങ്ങിയാണ് പലരും ഇലക്ട്രിക് ഓട്ടോറിക്ഷകൾ നിരത്തിലിറക്കിയത്. 855 രൂപയ്ക്ക് ചാർജ് ചെയ്താൽ 1300 കിലോമീറ്റർ ഓടും. എന്നാൽ ചാർജിങ് പോയിന്റുകൾ ഇല്ലാതെ വലയുകയാണ് ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ഉടമകൾ. ഓടിക്കൊണ്ടിരിക്കുമ്പോഴായിരിക്കും ചാർജ് തീർന്ന് പെരുവഴിയിലാകുക. ഈ പ്രശ്‌നത്തിന് ഒരു പരിഹാരമാവണമെന്നാണ് ഇവരുടെ ആവശ്യം.

രണ്ട് കിലോമീറ്ററിനുള്ളിൽ ചാർജ് ചെയ്യാൻ സൗകര്യം ഉണ്ടാകണമെന്നാണ് ഈ വാഹന ഉടമകളുടെ ആവശ്യം. ഓട്ടോയ്ക്ക് 400 രൂപയ്ക്ക് പെട്രോളോ ഡീസലോ നിറയ്ക്കുമ്പോൾ വൈദ്യുത ഓട്ടോയ്ക്ക് അതിൽ താഴെയാണു ചെലവ്. വീട്ടിലാണ് ഭൂരിഭാഗം പേരും ചാർജ് ചെയ്യുന്നത്. കെഎസ്ഇബി ചാർജിങ് പോയിന്റുകൾ സ്ഥാപിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നുവെങ്കിലും നടപ്പായിട്ടില്ല.

സെപ്റ്റംബറിനകം സംസ്ഥാനത്ത് 250 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ചാർജ് മോഡ് സ്റ്റാർട്ടപ്പ് ഒരുങ്ങുന്നു. 2018ൽ കോഴിക്കോട് ഗവ. എൻജിനീയറിങ് കോളജിൽനിന്നു പഠനം പൂർത്തിയാക്കിയ രാമൻ ഉണ്ണി, ക്രിസ് തോമസ്, വി. അനൂപ്, സി. അദ്വൈത് എന്നീ സുഹൃത്തുക്കൾ ചേർന്നാണ് സ്ഥാപനം ആരംഭിച്ചത്.

ചാർജിങ് പോർട്ട് ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനും മറ്റുമായി 1.5 ലക്ഷം രൂപ ചെലവ് വരുന്നിടത്താണ് 30,000-35,000 ചെലവിൽ ഇവർ പ്രവർത്തിക്കുന്നത്. ചാർജിങ് മെഷീന് ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചിട്ടുള്ള ഈ സ്റ്റാർട്ടപ്പ് കോഴിക്കോട്, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, തൃശൂർ, കോട്ടയം എന്നിവിടങ്ങളിൽ കൂടുതൽ ചാർജിങ് പോയിന്റുകൾ സ്ഥാപിക്കും.

ഒരു ഓട്ടോയ്ക്ക് ദിവസം പ്രെട്രോൾ, ഡീസൽ ഇനത്തിൽ 300 രൂപയാണു ചെലവാകുന്നത്. മാസാവസാനം തുക പതിനായിരത്തിലെത്തും. അതേസമയം, 855 രൂപയ്ക്ക് ചാർജ് ചെയ്യുമ്പോൾ 1300 കിലോ മീറ്റർ വാഹനം ഓടിക്കാൻ സാധിക്കുന്നു. മൊബൈൽ റീചാർജ് പോലെ 199 രൂപയുടെ ടോപ്പ് അപ്പ് ഓഫറുകളുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP