Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

വില്യമും കെയ്റ്റും ഇരിപ്പിടത്തിലേക്ക് നീങ്ങിയപ്പോൾ എല്ലാവരും കൈയടിച്ചെങ്കിലും ഗൗനിക്കാതെ തൊട്ടുപിറകിൽ പ്രിയങ്ക ചോപ്ര; മേഗന്റെ ആത്മമിത്രമായ ബോളിവുഡ് താരം ബ്രിട്ടീഷ് രാജകുടുംബത്തെ അപമാനിച്ച വീഡിയോ വൈറലാവുമ്പോൾ

വില്യമും കെയ്റ്റും ഇരിപ്പിടത്തിലേക്ക് നീങ്ങിയപ്പോൾ എല്ലാവരും കൈയടിച്ചെങ്കിലും ഗൗനിക്കാതെ തൊട്ടുപിറകിൽ പ്രിയങ്ക ചോപ്ര; മേഗന്റെ ആത്മമിത്രമായ ബോളിവുഡ് താരം ബ്രിട്ടീഷ് രാജകുടുംബത്തെ അപമാനിച്ച വീഡിയോ വൈറലാവുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ത്മാർത്ഥ സുഹൃത്തിനോടുള്ള പ്രതിബദ്ധത പ്രദർശിപ്പിച്ചതാണോ അതോ സ്വതസിദ്ധമായ പെരുമാറ്റ ശൈലിയാണോ, ഏതായാലും ബോളിവുഡ് താരം പ്രിയങ്ക ചോപ്ര വിവാദത്തിലായിരിക്കുകയാണ്. ശനിയാഴ്‌ച്ച വിംബിൾഡൺ വിമൻസ് ഫൈനൽ കാണാനെത്തിയ വില്യം രാജകുമാരനേയും കെയ്റ്റിനേയും എല്ലാവരും കരഘോഷത്തോടെ എതിരേറ്റപ്പോൾ അത് തീർത്തും അവഗണിച്ച് തന്റെ സ്‌കാർഫിൽ പിടുത്തം മുറുക്കിയിരുന്ന മുൻ ലോകസുന്ദരിയുടെ നടപടിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

വിംബിൾഡൺ വേദിയിലെ റോയൽ ബോക്സിലേക്ക് എത്തിയ രാജകുമാരനേയും രാജകുമാരിയേയും അവഗണിച്ചതാണ് ഇപ്പോൾ സംസാരവിഷയമായിരിക്കുന്നത്. വിവിധ വിമർശനങ്ങളോടെ ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യാങ്ങളിൽ പ്രചരിക്കുകയാണ്. കളിക്ക് ശേഷം സെന്റർ കോർട്ട് ബാൽക്കണിയിൽ രാജദമ്പതിമാർ മറ്റു വി ഐ പികളുമായി സംവേദിക്കുന്ന സമയത്തും മുഖം തിരിച്ചു നിൽക്കുന്ന പ്രിയങ്കയുടെ ചിത്രവും വിമർശനങ്ങളുടെ അകമ്പടിയോടെ വൈറലാവുകയാണ്.

മേഗൻ മെർക്കലിന്റെ അടുത്ത സുഹൃത്താണ് പ്രിയങ്ക ചോപ്ര. നേരത്തേ കെയ്റ്റ് തന്നെ കരയിപ്പിച്ചതായി മേഗൻ വിൻഫ്രിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിന്റെ പ്രതിഫലനമാകാം ഉറ്റ സുഹൃത്തായ പ്രിയങ്കയുടെ പെരുമാറ്റത്തിൽ ദൃശ്യമായതെന്നാണ് പലരും പറയുന്നത്. ഒരുപക്ഷെ പ്രിയങ്ക രാജദമ്പതിമാർ ഗാലറിയിൽ എത്തുന്നത് കണ്ടിരിക്കില്ല എന്ന അഭിപ്രായവും ഉയരുന്നുണ്ട്. അതല്ലെങ്കിൽ, രാജകുടുംബാംഗങ്ങൾ എത്തുമ്പോൾ പാലിക്കേണ്ട ചട്ടങ്ങളെ കുറിച്ച് അവർക്ക് അറിവുണ്ടാകില്ലെന്നും ചിലർ പറയുന്നു. എന്നാൽ പല രാജഭക്തരും പറയുന്നത് അവർ മനഃപൂർവമാണ് ഇത്തരത്തിൽ പെരുമാറിയത് എന്നാണ്.

വേദിയിൽ ഇരുന്ന മറ്റ് അമേരിക്കൻ സ്വദേശികളായ നവരത്തിലോവയും കിംഗും പ്രിയങ്കയെ പോലെ രാജദമ്പതിമാർ എത്തിയപ്പോൾ കരഘോഷം മുഴക്കിയില്ല. മര്യാദ എന്നതൊന്ന് ഇവർക്കില്ലാതെ പോയി എന്നാണ് ഒരാൾ ഇതിനെ കുറിച്ച് ട്വിറ്ററിലൂടെ പ്രതികരിച്ചത്. ഉറ്റ സുഹൃത്തിനോട് അപമര്യാദയായി പെരുമാറിയവരെ കണ്ടാൽ താൻ ചെയ്യുന്നത് തന്നെയാണ് പ്രിയങ്ക ചെയ്തതെന്നായിരുന്നു മറ്റൊരാൾ ട്വീറ്റ് ചെയ്തത്. പ്രിയങ്കയുടെ ബിസിനസ്സ് പങ്കാളി നടാഷ പൂനാവാലയും റോയൽ ബോക്സിൽ അവർക്കൊപ്പം ഉണ്ടായിരുന്നു.

കളിക്ക് ശേഷം ഇരുവരും വില്യമുമായി സംവേദിക്കാതെ മാറി നിൽക്കുകയായിരുന്നു. രാജദമ്പതിമാർ മറ്റുള്ളവരോട് സംസാരിക്കാനായി എഴുന്നേറ്റപ്പോഴും ഇവർ രണ്ടുപേരും അവരവരുടെ സീറ്റുകളിൽ ഇരിക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങാളിൽ പ്രചരിക്കുന്നുണ്ട്. 2016- ഒരു എല്ലെ വിമൻ ഇൻ ടെലിവിഷൻ അത്താഴ വിരുന്നിന് കണ്ടുമുട്ടിയതിനു ശേഷം പ്രിയങ്കയും മേഗനും ഉറ്റ സുഹൃത്തുക്കളാണ്. ഹാരിയുടെയും മേഗന്റെയുംവിവാഹത്തിൽ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു പ്രിയങ്ക. എന്നാൽ പ്രിയങ്കയും നിക്ക് ജോൺസണുമായുള്ള വിവാഹത്തിൽ മേഗൻ പങ്കെടുത്തിരുന്നില്ല.

തുടർന്ന് നടന്ന മേഗന്റെ ബേബി ഷവറിൽ പ്രിയങ്ക പങ്കെടുത്തിരുന്നില്ല. ഇതിനെ തുടർന്ന് ഇരുവരും തെറ്റിപ്പിരിഞ്ഞു എന്നരീതിയിൽ വാർത്തകൾ വന്നിരുന്നെങ്കിലും മേഗൻ അതെല്ലാം പുച്ഛിച്ചു തള്ളുകയായിരുന്നു. 2018-ൽ ജനങ്ങളിൽ ഏറ്റവും അധികം സ്വാധീനം ചെലുത്തുന്ന വ്യക്തികളിൽ ഒരാളായി ടൈംസ് മാഗസിൻ മേഗനെ തെരഞ്ഞെടുത്തപ്പോൾ മേഗനെ പ്രശംസിച്ചുകൊണ്ട് പ്രിയങ്ക ചോപ്ര ഒരു ലേഖനം തന്നെ എഴുതുകയുണ്ടായി. ജനങ്ങളുടെ മനസ്സിലെ രാജകുമാരിയായി മേഗൻ മാറുമെന്നായിരുന്നു അതിൽ പ്രിയങ്ക സൂചിപ്പിച്ചിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP