Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആറന്മുളയിലെ എട്ട് തദ്ദേശസ്ഥാപനങ്ങളിലൂടെ കടന്നുപോകുന്ന റോഡുകളുടെ നിർമ്മാണോദ്ഘാടനം നാളെ; ഉദ്ഘാടനം നിർവഹിക്കുന്നത് റീബിൾഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിലുൾപ്പെടുത്തിയ റോഡുകളുടേത്

ആറന്മുളയിലെ എട്ട് തദ്ദേശസ്ഥാപനങ്ങളിലൂടെ കടന്നുപോകുന്ന റോഡുകളുടെ നിർമ്മാണോദ്ഘാടനം നാളെ;  ഉദ്ഘാടനം നിർവഹിക്കുന്നത് റീബിൾഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിലുൾപ്പെടുത്തിയ റോഡുകളുടേത്

സ്വന്തം ലേഖകൻ

പത്തനംതിട്ട:ആറന്മുള നിയോജകമണ്ഡലത്തിലെ എട്ട് തദ്ദേശസ്ഥാപനങ്ങളിലൂടെ കടന്നുപോകുന്ന റോഡുകളുടെ നിർമ്മാണോദ്ഘാടനം നാളെ. ഉദ്ഘാടനം നിർവഹിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്.

പൊതുമരാമത്ത് വകുപ്പ് കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ടിന്റെ കീഴിൽ റീബിൾഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന പത്തനംതിട്ട-അയിരൂർ, മുട്ടുകുടുക്ക- ഇല്ലത്ത് പടി, മുട്ടുകുടുക്ക-പ്രക്കാനം, പ്രക്കാനം-ഇലവുംതിട്ട, കുളനട-രാമൻചിറ, താന്നിക്കുഴി- തോന്ന്യാമല റോഡുകളുടെ നിർമ്മാണോദ്ഘാടനം നാളെ രാവിലെ 11 ന് നടക്കും.  മുട്ടത്തുകോണം എസ്.എൻ.ഡി.പി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓൺലൈൻ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. പൊതുരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് മുഖ്യപ്രഭാഷണവും ശിലാഫലക അനാച്ഛാദനവും നിർവഹിക്കും.

സംസ്ഥാനത്തെ പ്രധാനപ്പെട്ട റോഡുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനും 2018ലെ മഹാപ്രളയത്തിൽ തകർന്നുപോയ കേരളത്തെ പുനർനിർമ്മിക്കുന്നതിനും രൂപം കൊടുത്തിട്ടുള്ള റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി പത്തനംതിട്ട ജില്ലയിലെ ആറന്മുള നിയോജകമണ്ഡലത്തിലെ പത്തനംതിട്ട മുനിസിപ്പാലിറ്റിയിലൂടെയും നാരങ്ങാനം, ചെറുകോൽ, അയിരൂർ, ഇലന്തൂർ, ചെന്നീർക്കര, മെഴുവേലി, കുളനട എന്നീ പഞ്ചായത്തുകളിലൂടെയും കടന്നു പോകുന്ന പ്രധാന ജില്ലാ പാതകളാണ് ഇത്. 124.48 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുള്ള റോഡിന് 28.204 കിലോമീറ്റർ നീളമാണുള്ളത്.

ജർമ്മൻ ബാങ്കിന്റെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.     റോഡ് സുരക്ഷയ്ക്ക് മുൻഗണന നൽകി നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ നിലവിലുള്ള 28.204 കിലോമീറ്റർ റോഡ് ബിറ്റുമിനസ് കോൺക്രീറ്റ് ഉപയോഗിച്ച് പുനരുദ്ധാരണം, ആവശ്യമുള്ള സ്ഥലങ്ങളിൽ സംരക്ഷണഭിത്തി, കലുങ്കുകൾ, ഓടകൾ തുടങ്ങിയവയുടെ നിർമ്മാണം, റോഡ് സുരക്ഷാ ക്രമീകരണങ്ങളായ റോഡ് മാർക്കിങ്, ക്രാഷ് ബാരിയർ, ദിശാ സൂചനാ ബോർഡുകൾ, ഐ.ആർ.സി പ്രകാരമുള്ള വേഗതാ നിയന്ത്രണ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് റോഡുകളുടെ പുനരുദ്ധാരണം നടക്കുക. 18 മാസം കൊണ്ട് പ്രവൃത്തി പൂർത്തീകരിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP