Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിരമിക്കലൊന്നും മനസിലേ ഇല്ല; ഇനി ലക്ഷ്യം ടി 20 വേൾഡ് കപ്പ്; നാൽപ്പത്തിയൊന്നാം വയസ്സിലും വെടിക്കെട്ട് പ്രകടനവുമായി ക്രിസ്‌ഗെയിൽ

വിരമിക്കലൊന്നും മനസിലേ ഇല്ല;   ഇനി ലക്ഷ്യം ടി 20 വേൾഡ് കപ്പ്; നാൽപ്പത്തിയൊന്നാം വയസ്സിലും വെടിക്കെട്ട് പ്രകടനവുമായി ക്രിസ്‌ഗെയിൽ

സ്പോർട്സ് ഡെസ്ക്

സെന്റ് ലൂസിയ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഉടൻ വിരമിക്കില്ലെന്ന് വെസ്റ്റ് ഇൻഡീസ് സൂപ്പർതാരം ക്രിസ് ഗെയ്ൽ. ഓസ്ട്രേലിയക്കെതിരെ 38 പന്തിൽ നാലു ഫോറും ഏഴു സിക്സറും ഉൾപ്പടെ 67 റൺസെടുത്തതിന് ശേഷം സംസാരിക്കുകയായിരുന്നു നാൽപ്പത്തിയൊന്നുകാരനായ ഗെയ്ൽ. ഗെയ്ലാട്ടത്തിൽ ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പര വിൻഡീസ് സ്വന്തമാക്കിയിരുന്നു.

'കഴിയുന്നിടത്തോളം കാലം ക്രിക്കറ്റിൽ തുടരും. ട്വന്റി 20 ലോകകപ്പിനെക്കുറിച്ച് മാത്രമാണ് ഇപ്പോൾ ചിന്തിക്കുന്നത്. താൻ ക്രീസിൽ തുടരുന്നത് ആരാധകർക്ക് സന്തോഷമാണെന്ന് അറിയാം' എന്നും ക്രിസ് ഗെയ്ൽ പറഞ്ഞു. ഓസ്ട്രേലിയക്കെതിരായ തകർപ്പൻ പ്രകടനത്തോടെ ട്വന്റി 20യിൽ പതിനാലായിരം റൺസ് നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് ക്രിസ് ഗെയ്ൽ കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു.

വിരമിക്കൽ ഉടനെയില്ലെന്നും മികച്ച ഫോമിൽ ബാറ്റ് ചെയ്യുന്ന തനിക്ക് ഇനിയുമേറെക്കാലം പ്രൊഫഷണൽ ക്രിക്കറ്റിൽ തുടരാൻ കഴിയുമെന്നും യൂണിവേഴ്സ് ബോസ് എന്ന് വിശേഷിപ്പിക്കുന്ന ഗെയ്ൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ പറഞ്ഞിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ രണ്ട് പതിറ്റാണ്ട് പിന്നിട്ടുകഴിഞ്ഞു ക്രിസ് ഗെയ്ലിന്റെ കരിയർ. 1999ൽ അരങ്ങേറിയ ഗെയ്ൽ ഇതിനകം 103 ടെസ്റ്റുകളും 301 ഏകദിനങ്ങളും 68 അന്താരാഷ്ട്ര ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 7215 റൺസും 73 വിക്കറ്റും ഏകദിനത്തിൽ 10480 റൺസും 167 വിക്കറ്റും രാജ്യാന്തര ടി20യിൽ 1796 റൺസും 19 വിക്കറ്റും സ്വന്തം. അന്താരാഷ്ട്ര ക്രിക്കറ്റിൽ 42 ശതകങ്ങൾ ഗെയ്ലിന്റെ പേരിലുണ്ട്. വിവിധ ടി20 ലീഗുകളിൽ ഇപ്പോഴും സജീവ സാന്നിധ്യമാണ് താരം. ഐപിഎല്ലിൽ 140 മത്സരങ്ങൾ കളിച്ചപ്പോൾ ആറ് സെഞ്ചുറികൾ ഉൾപ്പടെ 4950 റൺസും 18 വിക്കറ്റും കൈക്കലാക്കി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP