Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ആടിക്കൊണ്ടിരുന്ന ഊഞ്ഞാൽ പൊട്ടി വീണത് 6,300 അടി താഴ്ചയിലേക്ക്; യുവതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: വീഡിയോ കാണാം

ആടിക്കൊണ്ടിരുന്ന ഊഞ്ഞാൽ പൊട്ടി വീണത് 6,300 അടി താഴ്ചയിലേക്ക്; യുവതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: വീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: ആടിക്കൊണ്ടിരുന്ന ഊഞ്ഞാൽ പൊട്ടി വീണത് 6300 അടി താഴ്ചയിലേക്ക്. എന്നാൽ ഊഞ്ഞാലിലിരുന്ന യുവതികൾ വൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. റഷ്യൻ റിപ്പബ്ലിക്കായ ഡാജസ്റ്റോണിലാണ് സംഭവം. മലനിരകൾക്കിടയിൽ കൂറ്റൻ താഴ്ചയിലേക്ക് സ്ഥാപിച്ച ഊഞ്ഞാലിൽ ആടുകയായിരുന്നു രണ്ട് യുവതികൾ. പെട്ടെന്നാണ് ഊഞ്ഞാലിന്റെ ഒരു വശത്തെ ചെയിൻ പൊട്ടിയത്.

ഈ കാഴ്ച കണ്ട് ഭയചകിതരായവരെല്ലാം ആർത്തു വിളിച്ചു. എന്നാൽ കുത്തനെയുള്ള പാറയുടെ അറ്റത്തി യുവതികൾക്ക് പിടുത്തം കിട്ടി. പാറയുടെ താഴത്തെ അറ്റത്ത് പലകയിൽ തീർത്ത പ്ലാറ്റ്‌ഫോമിൽ കുടുങ്ങിയ യുവതികളെള ആളുകൾ ചേർന്ന് മേലേക്ക് ഉയർത്തി എടുത്തു. ശരീരത്തിൽ മുറിവേറ്റ പാടുകൾ ഉണ്ടെങ്കിലും ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ഇവർ. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP