Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരു മാസം ബുക്ക് ചെയ്യാൻ പറ്റുക 6 ടിക്കറ്റുകൾ മാത്രം; യാത്രക്കാരെ വലച്ച് ഐആർസിടിസി ആപ്; തിരിച്ചടിയായത് ടിക്കറ്റ് മറിച്ചുവിൽക്കുന്ന ഏജൻസികളെ തടയാനായി ഏർപ്പെടുത്തിയ നിയന്ത്രണം

ഒരു മാസം ബുക്ക് ചെയ്യാൻ പറ്റുക 6 ടിക്കറ്റുകൾ മാത്രം;  യാത്രക്കാരെ വലച്ച് ഐആർസിടിസി ആപ്; തിരിച്ചടിയായത് ടിക്കറ്റ് മറിച്ചുവിൽക്കുന്ന ഏജൻസികളെ തടയാനായി ഏർപ്പെടുത്തിയ നിയന്ത്രണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ട്രെയിനുകളിൽ യാത്ര റിസർവ് ചെയ്തു മാത്രമാക്കിയെങ്കിലും ഐആർസിടിസി വഴി ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ പരിധി ഉയർത്താത്തത് യാത്രക്കാരെ വലയ്ക്കുന്നു. ഒരാൾക്ക് ഒരു മാസം ബുക്ക് ചെയ്യാവുന്നത് ഇപ്പോഴും 6 ടിക്കറ്റ് മാത്രം. ട്രെയിനിൽ സ്ഥിരം യാത്ര ചെയ്യുന്ന ജോലിക്കാർ ഉൾപ്പെടെയുള്ളവർക്ക് കൗണ്ടറിൽ നിന്ന് അൺറിസർവ്ഡ് ടിക്കറ്റ് എടുക്കാൻ സൗകര്യമുള്ളത് 2 ട്രെയിനുകളിൽ മാത്രം. ബാക്കി ട്രെയിനുകളിലെല്ലാം റിസർവ് ചെയ്യണം.

ടിക്കറ്റുകൾ ഓൺലൈനിൽ വൻതോതിൽ ബുക്ക് ചെയ്ത് മറിച്ചുവിൽക്കുന്ന ഏജൻസികൾക്കു തടയിടാനായി ഏർപ്പെടുത്തിയ നിയന്ത്രണമാണ് കോവിഡ്കാലത്ത് യാത്രക്കാർക്കു കുരുക്കായത്. ആധാറുമായി ലിങ്ക് ചെയ്താൽ 12 ടിക്കറ്റ് വരെ ബുക്ക് ചെയ്യാമെന്നു സൈറ്റിൽ പറയുന്നുണ്ടെങ്കിലും ഇതിനു ശ്രമിച്ചാൽ നിലവിൽ അക്കൗണ്ട് ലിങ്ക് ചെയ്തിട്ടുണ്ടെന്ന മറുപടിയാണു ലഭിക്കുക. സംസ്ഥാനത്ത് ഏതാനും ട്രെയിനുകളിൽ മാത്രമാണു തത്സമയം ടിക്കറ്റ് എടുക്കാൻ അവസരമുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP