Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒടുവിൽ ഗാംഗൂലി സമ്മതം മൂളി; ദാദയുടെ ജീവിതം ഇനി വെള്ളിത്തിരയിലേക്ക്; ചിത്രമൊരുങ്ങുക 250 കോടിയോളം മുതൽമുടക്കിൽ; ചിത്രം ഉറപ്പായതോടെ പ്രധാനതാരത്തെച്ചൊല്ലിയുള്ള ഊഹാപോഹങ്ങളും ബോളിവുഡിൽ സജീവം

ഒടുവിൽ ഗാംഗൂലി സമ്മതം മൂളി; ദാദയുടെ ജീവിതം ഇനി വെള്ളിത്തിരയിലേക്ക്; ചിത്രമൊരുങ്ങുക 250 കോടിയോളം മുതൽമുടക്കിൽ; ചിത്രം ഉറപ്പായതോടെ പ്രധാനതാരത്തെച്ചൊല്ലിയുള്ള ഊഹാപോഹങ്ങളും ബോളിവുഡിൽ സജീവം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: നിലവിൽ ഇന്ത്യൻ ക്രിക്കറ്റ ടീമിൽ കളിച്ചുകൊണ്ടിരിക്കുന്നവരുടെതുൾപ്പടെ ബയോപിക്കുകൾ വരുന്ന ഈ കാലത്ത് ഏറ്റവും കുടുതൽ ഉയർന്ന് കേട്ട ചോദ്യമാണ് എന്തുകൊണ്ട് സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നില്ല എന്നത്.ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ എന്ന വിശേഷണത്തിന് ആർഹനായ താരത്തിന്റെ കരിയറും ഇന്ത്യൻ ടീമിന്റെ ഒരു കാലഘട്ടത്തെയാണ് അടയാളപ്പെടുത്തുന്നത്.ഗാംഗൂലി നൽകിയ അടിത്തറയിലാണ് ഇന്ത്യ ഇന്ന കാണുന്ന ടീമായി വളർന്നതും.അതിനാൽ തന്നെ ഒട്ടേറെ സംഭവബഹുലമായ ജീവിതം കൂടിയാണ് ഗാംഗുലിയുടെത്.അത്തരമൊരു ജിവതം സിനിമയാകാത്തത് ഗാംഗൂലിയുടെ ആരാധകരെയും ചലച്ചിത്രപ്രേമികളെയും ഒരുപോലെ നിരാശരാക്കിയിരുന്നു.എന്നാലിപ്പോളിതാ കാത്തിരിപ്പിന് വിരാമമിട്ട് ആ വാർത്ത ഗാംഗുലി തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്. ദാദയുടെ ജീവിതം ഇനി വെള്ളിത്തിരയിലേക്ക്.

ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം ഗാംഗൂലി നടത്തിയത്.''ശരിയാണ് എന്റെ ജീവിതം പറയുന്ന സിനിമ എടുക്കുന്നതിന് സമ്മതമാണെന്ന് ഞാൻ അറിയിച്ചിട്ടുണ്ട്. ഹിന്ദിയിലായിരിക്കും സിനിമ പുറത്തിറങ്ങുക. ഈ ഘട്ടത്തിൽ സംവിധായകൻ ആരാണെന്ന് പറയുക സാധ്യമല്ല. സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശരിയാകാൻ കുറച്ച് ദിവസങ്ങൾ കൂടി എടുക്കും,'' സൗരവ് ഗാംഗുലി വിശദീകരിച്ചു.

ചിത്രത്തിന്റെ അണിയറപ്രവർത്തകരെക്കറിച്ചുൾപ്പടെ യാതൊരുവിവരവും ഇതുവരെ പുറത്ത് വിട്ടിട്ടില്ല.ചിത്രം സംഭവിക്കുമെന്നും 200 മുതൽ 250 കോടി വരെ മുതൽ മുടക്കിലാവും ചിത്രം ഒരുങ്ങുക എന്ന വിവരം മാത്രമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.വലിയ ഒരു പ്രൊഡക്ഷൻ ഹൗസിന്റെ കീഴിൽ 200 മുതൽ 250 കോടി വരെ ചെലവിലാണ് ചിത്രം തയ്യാറാവുക എന്നും സിനിമയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ ധാരാളം പുരഗോമിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥ തയ്യാറായി കഴിഞ്ഞെന്നും നിർമ്മാണ കമ്പനി ഗാംഗുലിയുമായി ഇതിനോടകം തന്നെ പല തവണ ചർച്ച നടത്തിയിട്ടുണ്ടെന്നുമാണ് വിവരം.

ചിത്രം സംഭവിക്കുമെന്ന കാര്യം ഉറപ്പായതോടെ നായകൻ ആരായിരിക്കുമെന്ന ചുടുള്ള ചർച്ചകളും ബോളിവുഡിൽ ആരംഭിച്ചുകഴിഞ്ഞു. നായകൻ ആരായിരിക്കും എന്ന കാര്യം ഏതാണ്ട് തീരുമാനത്തിലെത്തി എന്നാണ് റിപ്പോർട്ട്. രൺബീർ കപൂറിന്റെ പേരാണ് സജീവ പരിഗണനയിലുള്ളത്. ഗാംഗുലി തന്നെ രൺബീറിന്റെ പേര് നിർദേശിച്ചതായാണ് വിവരം. എന്നാൽ മറ്റ് രണ്ട് താരങ്ങൾ കൂടി പരിഗണനയിൽ ഉണ്ടെന്നാണ് അറിയുന്നത്. ബിസിസിഐ പ്രസിഡന്റ് ആകുന്നത് വരെയുള്ള ഗാംഗുലിയുടെ ജീവിതമായിരിക്കും സിനിമയുടെ പ്രമേയം.

പ്രീ പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായാൽ ഉടൻ തന്നെ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് വിവരം. കഴിഞ്ഞ വർഷവും ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു എന്ന് സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഹൃതിക്ക് റോഷനാണ് ഗാംഗുലിയായി എത്തുക എന്നാണ് ഇതിൽ പറഞ്ഞിരുന്നത്. എന്നാൽ ഗാംഗുലിയോ ഹൃതിക്ക് റോഷനോ ഇതു സബന്ധിച്ച് യാതൊരു കാര്യങ്ങളും വ്യക്തമാക്കിയിരുന്നില്ല.

സിനിമ എന്ന് പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. എംഎസ് ധോണിയുടെ ജീവിതം പറഞ്ഞ സിനിമ വലിയ വിജയമായിരുന്നു. സച്ചിനെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററി സിനമയും പുറത്തിറങ്ങിയിരുന്നു. ഇന്ത്യയുടെ 1983 ലെ ലോകകപ്പ് വിജയത്തെ കുറിച്ചുള്ള സിനിമ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഈ ചിത്രത്തിൽ രൺവീർ സിംഗാണ് കപിൽ ദേവായി വേഷമിടുന്നത്. വനിതാ ക്രിക്കറ്റ് താരങ്ങളായ മിഥാലി രാജ്, ജുലൻ ഗോസ്വാമി എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രങ്ങളും തയ്യാറാകുന്നുണ്ട്. ഈ കൂട്ടത്തിലേക്കാണ് ഗാംഗുലിയുടെ സിനിമയും എത്തുന്നത്.

ഗാംഗുലിയുടെ ജീവിതം പറയുന്ന ചിത്രം സിനിമയാകും എന്നത് സബന്ധിച്ച ധാരാളം റിപ്പോർട്ടുകൾ മുമ്പ് മാധ്യമങ്ങളിൽ വന്നിട്ടുണ്ട്. എന്നാൽ ആദ്യമായാണ് ഇക്കാര്യം താരം സ്ഥിരീകരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP