Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ജൂലൈ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജൂലൈ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും നിങ്ങളുടെ കുടുംബ ജീവിതം, കുട്ടികൾ എന്നിവ പ്രധാനമായിരിക്കും. വിദ്യാർത്ഥികൾക്ക് ഈ ആഴ്ച വളരെ പ്രധാനമാണ്. പല വിധത്തിൽ ഉള്ള തീരുമാനങ്ങൾ ഈ സമയം ഉണ്ടാകും. അവ കൂടുതലും, കുട്ടികൾ, റിയൽ എസ്റ്റെറ്റ് ഡീലുകൾ എന്നിവയെ കുറിച്ചുള്ളതായിരിക്കും. ബന്ധു ജനങ്ങൾ, അയൽക്കാർ എന്നിവരെ കാണാനുള്ള അവസരവും ഈ ആഴ്ച ഉണ്ടാകുന്നതാണ്. വീട് വാങ്ങൽ, മെച്ചപ്പെടുത്തൽ. വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവ എല്ലാം പ്രതീക്ഷിക്കാവുന്നതാണ്. നിങ്ങളുടെ പ്രേമ ബന്ധം, കൂട്ടുകെട്ടുകൾ എന്നിവയും കഴിഞ്ഞ ആഴ്ച പോലെ തന്നെ പ്രധാനമായിരിക്കും. ഭാവിയിലേക്കുള്ള പദ്ധതികൾ തയ്യാറാക്കുന്നതാണ്. ക്രിയേറ്റീവ് പദ്ധതികളിൽ നിന്നുള്ള വരുമാനവും പ്രതീക്ഷിക്കാവുന്നതാണ്.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ഈ ആഴ്ചയും നിങ്ങളുടെ ചെറു പ്രോജക്ക്ട്ടുകൾ അധികമായിരിക്കും. നിരവധി ചെറു ജോലികൾ നിങ്ങൾക്ക് ഉണ്ടാകുന്നതാണ്. സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരോടുള്ള കൂടുതൽ ആശയ വിനിമയം ഉണ്ടാകും. ആശയവിനിമയം , സെയ്‌സ്, മീഡിയ, ഐ .റ്റി, എന്നാ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് നിരവധി അവ്വസരങ്ങൾ ഉണ്ടാകുന്നതാണ്. എന്നാൽ ഇവയൊന്നും തന്നെ എളുപ്പമായിരിക്കുകയില്ല. മൾട്ടി ടാസ്‌കിങ് രീതിയിൽ ജോലി ചെയ്യേണ്ട അവസരമാണ്. അതിനാൽ നിങ്ങളുടെ ജീവിതം വളരെ തിരക്ക് നിറഞ്ഞതായിരിക്കും. അദ്ധ്യാപകർ , വിദ്യാർത്ഥികൾ എന്നിവർക്ക് നിരവധി ജോലികൾ ഈ സമയം ഉണ്ടാകുന്നതാണ്. യാത്രകളും ഈ അവസരതിന്റെ ഭാഗം ആകും. അത് പോലെ തന്നെ കുടുംബ യോഗങ്ങൾ, റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ ഇവയെല്ലാം ഈ സമയം പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂൺ 20)
കഴിഞ്ഞ ആഴ്ച പോലെ തന്നെ സാമ്പത്തിക വിഷയങ്ങൾ ഈ ആഴ്ചയും ഉണ്ടാകുന്നതാണ്. നിരവധി കൊടുക്കൽ വാങ്ങലുകൾ ഉണ്ടാകാം, പക്ഷെ അവയെല്ലാം തന്നെ ചുരുക്കെണ്ടാതാണ്. നിങ്ങളുടെ ജോലി, സ്ഥാനമാനം, എന്നിവയെ കുറിച്ചുള്ള ആശങ്ക ഈ സമയം സ്വാഭാവികമാണ്. ജോലിയെ കുറിച്ചുള്ള നിരവധി ചർച്ചകൾ ഉണ്ടാകും. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയെ കുറിച്ചുള്ള തർക്കങ്ങളും ഈ സമയം പ്രതീക്ഷിക്കാവുന്നതാണ്. അത് പോലെ തന്നെ ജോലി സ്ഥലത്ത് ഈഗോ ക്ലാഷുകളും ഉണ്ടാകും അവ നിയന്ത്രിച്ചില്ല എങ്കിൽ ജോലിയിൽ ദോഷങ്ങൾ ഉണ്ടാകും. അത് പോലെ തന്നെ സഹോദരങ്ങൾ, അയൽക്കാർ എന്നിവരോടുള്ള സംവാദം പ്രതീക്ഷിക്കുക. ചെറു യാത്രകൾ, ചെറു ജോലികൾ, ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികൾ എന്നിവയും ഈ സമയം പ്രതീക്ഷിക്കാവുന്നതാണ്.

കാൻസർ (ജൂൺ 21 - ജൂലൈ 22)
കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും, നിങ്ങളുടെ വ്യക്തി ജീവിതം വളരെ പ്രധാനമാണ്. നിങ്ങളുടെ ജീവിതം പുതിയ ദിശയിലേക്ക് നീങ്ങുന്ന അവസരമാണ്. നിങ്ങളുടെ വ്യക്തിത്വം, ആരോഗ്യം എന്നിവയുടെ പുരോഗമനത്തിനായി പല വിധ കാര്യങ്ങളും ചെയ്യുന്നതാണ്. പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കാനുള്ള ശ്രമം, സൗന്ദര്യ വർധന എന്നിവയും ഈ സമയം പ്രതീക്ഷിക്കുക. അത് പോലെ തന്നെ നിങ്ങളുടെ ജീവിതത്തിൽ പല പുതിയ തുടക്കങ്ങളും ഈ സമയം ഉണ്ടാകുന്നതാണ്. നിങ്ങളുടെ സാമ്പത്തിക ബാധ്യതകളും ഈ സമയം പ്രധാനമാണ്. അനാവശ്യമായ കൊടുക്കൽ വാങ്ങലുകൾ ഒഴിവാക്കുക. ജോലിസ്ഥലത് പുതിയ അവസരങ്ങൾ ലഭിക്കാനുള്ള സാഹചര്യവും ഉണ്ടാകുന്നതാണ്.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
കഴിഞ്ഞ ആഴ്ചയിലെ പോലെ തന്നെ ഈ ആഴ്ചയും മാനസികമായ സമ്മർദ്ദങ്ങൾ ഉണ്ടാകുന്നതാണ് . അതിനാൽ ഒരു വിധത്തിൽ ഉള്ള അനാവശ്യ വിഷയങ്ങളിലും ചെന്ന് ചേരാൻ പാടുള്ളതല്ല. ദൂര ദേശത് നിന്നുള്ള വാർത്തകൾ ലഭിക്കുന്നതാണ്. പ്രാർത്ഥന, ധ്യാനം എന്നിവയോടുള്ള താൽപര്യവും ഈ അവസരം ഉണ്ടാകുന്നതാണ്. ജോലി സ്ഥലത്തെ കുറിച്ചുള്ള ആശങ്ക, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലി മെച്ചപ്പെടുത്താനുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ വ്യക്തി ജീവിതത്തിലും പുതിയ തുടക്കങ്ങൾ ഉണ്ടാകുന്നതാണ്. ആരോഗ്യ സംരക്ഷണം ഈ സമയം ഒരു പ്രധാന വിഷയമാകുന്നതാണ് . പുതിയ വ്യക്തികൾ ജീവിത്തതിലെക്ക് വരുന്ന അവസരവും ഇത് തന്നെ ആണ്.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
കഴിഞ്ഞ ആഴ്‌ച്ചയെ പോലെ തന്നെ ഈ ആഴ്ചയും ദൂര ദേശത് നിന്നുള്ള ജോലികൾ ഉണ്ടാകുന്നതാണ്. ടെക്ക്‌നിക്കൽ രംഗത്ത് ജോലി ചെയ്യുന്നവർക്ക് കൂടുതൽ അവസരങ്ങൾ ഉണ്ടാകും. പുതിയ ടീമിൽ ചേരാനുള്ള അവസരം, പുതിയ ലോങ്ങ് ടേം ജോലികൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാൻ ഉള്ള അവസരം, ഇവ എല്ലാം തന്നെ ഈ സമയം ഉണ്ടാകുന്നതാണ്. ദീർഘ നാളേക്ക് ഉള്ള പദ്ധതികൾ ഈ അവസരം രൂപീകരിക്കുന്നതാണ്. നിങ്ങളുടെ ജോലി, ജോലി സ്ഥലം എന്നിവയും ഈ ആഴ്ച പ്രധാനമാണ്. ജോലി സ്ഥലത്ത് ടീം ചർച്ചകൾ, പുതിയ സഹ പ്രവർത്തകരെ ലഭിക്കാനുള്ള അവസരം, ആരോഗ്യ കാര്യത്തെ കുറിച്ചുള്ള ശ്രദ്ധ എന്നിവയെല്ലാം ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്. ദൂര ദേശത് നിന്നുള്ള ജോലികൾ , പ്രാർത്ഥന ധ്യാനം എന്നിവയും ഈ സമയം ഉണ്ടാകുന്നതാണ്.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെ ജോലി , സമൂഹത്തിലെ വില എന്നിവ ഈ ആഴ്ചയും വളരെ പ്രധാനമാണ് . പുതിയ ജോലിക്കുള്ള അവസരങ്ങളും ഈ സമയം പ്രതീക്ഷിക്കുക. ഐ. റ്റി, മീഡിയ , സെയ്‌ല്‌സ് എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ ചെയ്യുന്നവർക്ക് പല അവസരങ്ങളും ഉണ്ടാകും. ഇന്റെർവ്യൂ, ജോലി സംബന്ധമായ ചർച്ചകൾ , ജോലിയിൽ നിങ്ങളുടെ പ്രകടനത്തെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും ലഭിക്കുന്നതാണ്. ജോലിയില്ലാത്തവർ ഈ സമയം ജോലി ലഭിക്കാൻ ശ്രമിക്കേണ്ടതാണ്. അത് പോലെ തന്നെ , പുതിയ ടീമിൽ ജോയിൻ ചെയ്യാൻ ഉള്ള അവസരം, ദൂര ദേശത് നിന്നുള്ള ജോലികൾ, ടീം ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. റിയൽ എസ്റ്റേറ്റ് ഡീലുകൾ, കുടുംബ യോഗങ്ങൾ, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയെല്ലാം ഈ ആഴ്ചയും പ്രതീക്ഷിക്കുക.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
കഴിഞ്ഞ ആഴ്ച പോലെ ഈ ആഴ്ചയും, ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ ഉണ്ടാകുന്നതാണ്. ദൂര ദേശത് നിന്നുള്ള ജോലികൾ, മീഡിയ , പബ്ലിഷിങ് എന്നാ രംഗത്ത് നിന്നുള്ള ജോലികളും നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്കും പുതിയ അവസരങ്ങൾ ലഭിക്കുന്നതാണ്. അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്കും നിരവധി പ്രജക്ക്ട്ടുകൾ ഉണ്ടാകുന്നതാണ്. ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം, തീർത്ഥ യാത്രകൾ എന്നിവ ഈ അവസരം ലഭിക്കുന്നതാണ്. പുതിയ സ്‌കിൽ പഠിക്കാനുള്ള അവസരവും ഉണ്ടാകുന്നതാണ്. അത് പോലെ തന്നെ ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ, പുതിയ ജോലി ലഭിക്കാനുള്ള അവസരം എന്നിവയെല്ലാം ഈ സമയം ഉണ്ടാകുനതാണ്. ഇന്റെർവ്യൂ, ജോലി മെച്ചപ്പെടുത്താനുള്ള അവസരം ഇവ എല്ലാം തന്നെ ഈ സമയം ഉണ്ടാകുന്നതാണ്.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും സാമ്പത്തിക വിഷയങ്ങൾ സന്കീർണമായിരിക്കും, വരവിനേക്കാൾ കൂടുതൽ ചെലവാകുന്നതിനാൽ സാമ്പത്തിക വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. ലോണുകൾ വാങ്ങാനും, കൊടുക്കാനും ഉള്ള അവസരം ഉണ്ടാകുന്നതാണ്. പുതിയ പങ്കാളിത ബന്ധങ്ങൾക്ക് യോജിച്ച അവസരമല്ല, എങ്കിലും അവയെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകുന്നതാണ്. എങ്കിലും അവയെ കുറിച്ചുള്ള തീരുമാനം സാവധാനം ആകുന്നതാണ് ഉചിതം. പുതിയ പാർട്ട് ടൈം ജോലികൾക്ക് വേണ്ടി ഉള്ള ചർച്ചകളും ഈ സമയം ഉണ്ടാകുന്നതാണ്. അനാവശ്യ തർക്കങ്ങളും പങ്കാളിത ബന്ധത്തിൽ പ്രതീക്ഷിക്കുക. ദൂര യാത്രകളും, അവയെ കുറിചുള്ളാ ചർച്ചകളും ഈ അവസരം പ്രതീക്ഷിക്കുക. മീഡിയ, മാസ് കമ്യൂണിക്കേഷൻ എന്നാ മേഖലയിൽ നിന്നുള്ള ജോലികളും ഈ സമയം ഉണ്ടാകുന്നതാണ്. നിരവധി ജോലികൾ, സഹോദരങ്ങൾ അയൽക്കാർ എന്നിവരോടുള്ള ചർച്ചകളും പ്രതീക്ഷിക്കുക.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും നിങ്ങളുടെ ബന്ധങ്ങൾ പ്രധാനമാണ്. പുതിയ ബിസിനസ് ബന്ധങ്ങൾ, ബിസിനസ് പ്ലാനുകൾ, വ്യക്തി ബന്ധങ്ങൾ എന്നിവ ഉണ്ടാകുന്നതാണ്. നിലവിൽ ഉള്ള അത്തരം ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള കഠിനമായ ശ്രമം ഉണ്ടാകുന്നതാണ് . ബന്ധങ്ങളിൽ പല തർക്കങ്ങളും പ്രതീക്ഷിക്കുക. നിങ്ങളുടെ ശത്രുക്കളും ഈ സമയം വളരെ സജീവമാണ്, അതിനാൽ ശ്രദ്ധിച്ചു മുന്നോട്ടു പോകേണ്ടാതാണ്. നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളും ഈ സമയം വളരെ സന്കീർണമാണ്. പല വിധത്തിലുള്ള ചിലവുകളാണ് വന്നു കൊണ്ടിരിക്കുന്നത്. അതിനാൽ നിങ്ങൾക്ക് നല്ല സാമ്പത്തിക പ്ലാനിങ് വേണ്ടി വരും. പ്രതീക്ഷിക്കാതെ ഉള്ള ചിലവുകളും ഉണ്ടാകുന്നതാണ്. സാമ്പത്തിക വിഷയത്തെ കുറിച്ചുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ ജോലി, ആരോഗ്യം എന്നാ വിഷയങ്ങൾ കഴിഞ്ഞ ആഴ്ചയിലെ പോലെ തന്നെ ഈ ആഴ്ചയും പ്രധാനമാണ്. ജോലിയെ കുറിച്ചുള്ള ആശങ്ക ഈ ആഴ്ചയും പ്രതീക്ഷിക്കുക. നിലവിൽ ഉള്ള ജോലിയിൽ യാതൊരു റിസ്‌കും എടുക്കാൻ പാടുള്ളതല്ല. പുതിയ ജോലിക്ക് ഉള്ള അവസരം ഉണ്ടാകും എങ്കിലും, ശ്രദ്ധിച്ചു മാത്രം മുന്നോട്ട് നീങ്ങുക. മീഡിയ, ഐ.റ്റി എന്നാ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള അവസരവും ഉണ്ടാകുന്നതാണ്. സഹ പ്രവർത്തകരുമായുള്ള തർക്കങ്ങളും ഈ സമയം പ്രതീക്ഷിക്കുക. നിങ്ങളുടെ ജോലിയിൽ ഉള്ള കൃത്യതയെ മറ്റുള്ളവർ വിമർശിച്ചു എന്ന് വരാം. ആരോഗ്യവും അല്പം സെൻസിറ്റീവ് ആകുന്നതാണ്. പുതിയ ഔദ്യോഗിക ബന്ധം, വ്യക്തി ബന്ധവും ഈ അവസരം ഉണ്ടാകുന്നതാണ്. ഈ ബന്ധങ്ങളിൽ പല തർക്കങ്ങളും പ്രതീക്ഷിക്കുക. ദൂര യാത്രകൾ, ചർച്ചകൾ എന്നിവയും ഈ ആഴ്ചയുടെ ഭാഗം ആകുന്നതാണ്.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ ഈ ആഴ്ചയും ഉണ്ടാകുന്നതാണ്. നിങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള പുതിയ വഴികൾ തേടുന്നതാണ്. നെറ്റവർക്കിങ് അവസരങ്ങൾ, പുതിയ ജോലിക്കുള്ള അവസരങ്ങൾ, പുതിയ ടീമിൽ ചേരാൻ ഉള്ള അവസരങ്ങൾ ഇവ എല്ലാം തന്നെ ഈ സമയം പ്രതീക്ഷിക്കുക. കുട്ടികൾ , ചെറു ഗ്രൂപ്പുകൾ അവർക്കൊപ്പം പ്രവർത്തിക്കാനുള്ള അവസരവും ഉണ്ടാകും. പ്രേമ ബന്ധത്തിൽ പുതിയ തുടക്കം ഇടാനുള്ള അവസരവും ഉണ്ടാകുന്നതാണ്. ചൊവ്വയും ശുക്രനും കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും, ജോലി സ്ഥലത്തെ സ്വാധീനിക്കുന്നതാണ്. നിങ്ങളുടെ ക്രിയേറ്റീവ് ജോലികൾക്ക് വളരെ അധികം പ്രാധാന്യം ആണുള്ളത്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ചർച്ചകൾ, നിരവധി ചെറു പ്രോജക്ക്ട്ടുകൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, എന്നിവ എല്ലാ0 ഈ ആഴ്ച പ്രതീക്ഷിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP