Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാനസിക സംഘർഷം കുറയ്ക്കാൻ പൊലീസുകാർക്ക് ഹാറ്റ്‌സിലേക്ക് വിളിക്കാം; കൗൺസലിങ് കാലയളവ് ഔദ്യോഗിക ജോലിയായി പരിഗണിക്കും; ആനുകൂല്യങ്ങളും കിട്ടും

മാനസിക സംഘർഷം കുറയ്ക്കാൻ പൊലീസുകാർക്ക് ഹാറ്റ്‌സിലേക്ക് വിളിക്കാം; കൗൺസലിങ് കാലയളവ് ഔദ്യോഗിക ജോലിയായി പരിഗണിക്കും; ആനുകൂല്യങ്ങളും കിട്ടും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ജോലിസംബന്ധമായും വ്യക്തിപരമായും പൊലീസുകാർക്കുണ്ടാകുന്ന മാനസികസംഘർഷം ലഘൂകരിക്കുന്നതിന് ഹാറ്റ്‌സ് (ഹെൽപ് ആൻഡ് അസിസ്റ്റൻസ് റ്റു ടാക്കിൾ സ്‌ട്രെസ്സ്) ലേയ്ക്ക് വിളിക്കാം. 9495363896 എന്ന നമ്പരാണ് ഇതിനായി നൽകിയിരിക്കുന്നത്.

മാനസിക സമ്മർദ്ദം അനുഭവിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി കൗൺസലിങ് നൽകുന്നതിന് തിരുവനന്തപുരത്ത് എസ്.എ.പി ക്യാമ്പിൽ 2019 ൽ ആവിഷ്‌ക്കരിച്ച പ്രത്യേക പദ്ധതിയാണ് ഹാറ്റ്‌സ്.

കൗൺസലിങ് കാലയളവ് ഔദ്യോഗിക ജോലിയായി പരിഗണിക്കാനും അർഹമായ യാത്രാബത്ത, ദിനബത്ത എന്നിവ നൽകാനും നിർദ്ദേശമുണ്ട്. വിദഗ്ദ്ധരായ മന:ശാസ്ത്രജ്ഞരുടേയും കൗൺസലർമാരുടെയും സേവനം ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP