Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആദ്യ പകുതിയിൽ ആക്രമിച്ച് ഗോൾ കണ്ടെത്തും; പിന്നെ പ്രതിരോധം കടുപ്പിച്ച് മുൻതൂക്കം നിലനിർത്തും; യൂറോപ്യൻ കളിമുറ്റങ്ങളിലെ ശൈലി കടമെടുത്ത് കലാശപോരാട്ടത്തിലേക്ക് മുന്നേറിയ കോച്ച് സ്‌കലോനി; ഫൈനലിൽ ശ്രദ്ധിച്ചത് നെയ്മറെ തളിച്ചിടാൻ; പാരമ്പര്യ ലാറ്റിൻ അമേരിക്കൻ ശൈലിക്ക് വിട; പുറത്തെടുത്തത് ലോക കിരീടം നേടിയ ഫ്രാൻസിന്റെ ടാക്റ്റിക്കൽ ഫുട്ബോൾ; കോപ്പയിൽ മെസി മുത്തമിട്ടത് തന്ത്രം മാറ്റി പിടിച്ച്

ആദ്യ പകുതിയിൽ ആക്രമിച്ച് ഗോൾ കണ്ടെത്തും; പിന്നെ പ്രതിരോധം കടുപ്പിച്ച് മുൻതൂക്കം നിലനിർത്തും; യൂറോപ്യൻ കളിമുറ്റങ്ങളിലെ ശൈലി കടമെടുത്ത് കലാശപോരാട്ടത്തിലേക്ക് മുന്നേറിയ കോച്ച് സ്‌കലോനി; ഫൈനലിൽ ശ്രദ്ധിച്ചത് നെയ്മറെ തളിച്ചിടാൻ; പാരമ്പര്യ ലാറ്റിൻ അമേരിക്കൻ ശൈലിക്ക് വിട; പുറത്തെടുത്തത് ലോക കിരീടം നേടിയ ഫ്രാൻസിന്റെ ടാക്റ്റിക്കൽ ഫുട്ബോൾ; കോപ്പയിൽ മെസി മുത്തമിട്ടത് തന്ത്രം മാറ്റി പിടിച്ച്

സ്പോർട്സ് ഡെസ്ക്

മാരക്കാന: മൂന്നു പതിറ്റാണ്ടോളമെത്തുന്ന കാത്തിരിപ്പിന് ഒടുവിലാണ് ബ്രസീലിനെ കീഴ്‌പ്പെടുത്തി അർജന്റീന കോപ്പ അമേരിക്ക കിരീടം ചൂടിയത്. 1993ൽ കിരീടം ചൂടിയ ശേഷം നാലു ഫൈനൽ കളിച്ചെങ്കിലും ഒരിക്കൽപ്പോലും അവർക്ക് കിരീടത്തിൽ മുത്തമിടാനായില്ല. അതിൽ രണ്ടു തവണയും തോറ്റു മടങ്ങിയത് ബ്രസീലിനോട്.

അർജന്റീന എങ്ങനെ ഈ കപ്പ് സ്വന്തമാക്കി എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. കാൽപ്പന്തു കൊണ്ട് കവിത രചിക്കുന്ന പതിവ് ലാറ്റിനമേരിക്കൻ ശൈലി വിട്ട്, അവരുടെ കളിമുറ്റങ്ങൾക്ക് അത്രപരിചിതമല്ലാത്ത കളിശൈലി കടമെടുക്കലിലൂടെ- ലോകകപ്പ് കിരീടത്തിലേക്ക് ഫ്രാൻസിനെ നയിച്ച അതേ ടാകറ്റിക്കൽ ഫുടബാളിലൂടെ.

പാരമ്പര്യ ലാറ്റിനമേരികൻ കളി ശൈലി ഉപേക്ഷിച്ച്, വിജയം മാത്രം മുന്നിൽ കണ്ടുള്ള ടാക്റ്റിക്കൽ ഫുടബാൾ ആണ് ലയണൽ സ്‌കലോനി എന്ന അർജന്റീനിയൻ പരിശീലകൻ ടൂർണമന്റിലുടനീളം പരീക്ഷിച്ചത്. ഭൂരിഭാഗം കളികളിലും അർജന്റീന ഒരു ഗോളിനാണ് ജയിച്ച് മുന്നേറിയത്. അതിൽ എല്ലാ കളികളിലും ആദ്യപകുതിയിൽ തന്നെ ഗോൾ കണ്ടെത്തി.

ആദ്യ മിനിറ്റുകളിൽ ആക്രമിച്ച കളിച്ച് ഗോൾ കണ്ടെത്തി ഡിഫൻസിലേക്ക് പിൻവലിയുന്ന ശൈലി യൂറോപ്യൻ കളിമുറ്റങ്ങളിലെ പതിവു കാഴചയാണ് ഇവിടെ വിജയക്കുതിപ്പ് യാഥാർത്ഥ്യമാക്കിയത്. ഒപ്പം ഫൈനലിൽ ്ബ്രസീൽ ആക്രമണത്തിന്റെ കുന്തമുനയായ നെയ്മറെ പൂട്ടാനും അർജന്റീനയുടെ പ്രതിരോധത്തിനായി. പരിശീലകൻ മനസിൽ കണ്ടത് മെസിയും സംഘവും കളിക്കളത്തിൽ യാഥാർത്ഥ്യമാക്കി.

ബോൾ പൊസഷനിലും ഷോട്ട് ഓൺ ടാർഗറ്റിലും എതിരാളികൾ മുന്നേറിയാലും തുടക്കത്തിൽ നേടുന്ന ഗോളിന്റെ കരുത്തിൽ മുന്നേറുക, പ്രതിരോധിക്കുക, അവസരം കിട്ടുമ്പോൾ ആക്രമിക്കുക. അതിനിടയിൽ ആരാധകരെ ആവേശത്തിലാഴ്‌ത്തുന്ന ത്രസിപ്പിക്കുന്ന നീക്കങ്ങളോ പന്തടക്കിവെച്ച് എതിരാളികളെ തലങ്ങും വിലങ്ങും പായിക്കുന്ന പൊസഷൻ വേഗമോ ഉണ്ടാകണമെന്നില്ല.

വലനെയ്യും പോലെ കാലിൽ നിന്നും കാലിലേക്ക് അതിവേഗം സഞ്ചരിക്കുന്ന കുറിയ പാസുകളോ ഡിഫൻസിനെ കീറി മുറിക്കുന്ന ത്രൂബാളുകളോ കണ്ടെന്നും വരില്ല. എന്നാൽ ജയത്തിലേക്ക് മുന്നേറാൻ അനിവാര്യമായ ഗോൾ എങ്ങനെയും കണ്ടെത്തിയിരിക്കും. അവസാന വിസിൽ മുഴങ്ങുംവരെയും ആ ഗോളിന്റെ മുൻതൂക്കം സംരക്ഷിച്ചുനിർത്തും, പിന്നെ ജയവും അതിലൂടെ കിരീടവും. കഴിഞ്ഞ ലോകകപ്പിൽ ഫ്രാൻസും ചാമ്പ്യൻസ് ലീഗിൽ ചെൽസി മാഞ്ചസ്റ്റർ സിറ്റിക്കെതിരെയും പ്രയോഗിച്ച അതേ തന്ത്രം ഇത്തവണ മാരക്കാനയിൽ അർജന്റീന നടപ്പാക്കി.

മെസ്സിയെ പൂർണമായും ആശ്രയിച്ചുള്ള കളി ശൈലി ടീം ഉപേക്ഷിച്ചതും മറ്റൊരു പ്രധാന കാര്യമാണ്. മെസ്സിയില്ലാതെയും ടീം സ്‌കലോനിക്ക കീഴിൽ നിരവധി തവണ വിജയിച്ചു. കരുത്തരായ ജർമനിക്കെതിരെ അവരുടെ തട്ടകത്തിൽ രണ്ട് ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ട് ഗോൾ തിരിച്ചടിച്ച് സമനില നേടിയെടുത്തു. മെസ്സിയുടെ സമ്മർദം കുറച്ചുകൊണ്ടുള്ള ടീം ഫോർമേഷൻ ആണ കോപ്പയിൽ ഉടനീളം സ്‌കലോനി പുറത്തെടുത്തത്. അതിന്റെ ഗുണഭോകതാവും മെസ്സി തന്നെ ആയിരുന്നു.

 

2014 ലോകപ്പ് ഫൈനലിൽ ജർമനിക്കെതിരെ, 2015, 2016 കോപ്പ അമേരിക്ക ഫൈനലുകളിൽ ചിലെയ്‌ക്കെതിരെ, 3 വർഷങ്ങൾക്കിടെ മൂന്നു പ്രധാന കിരീടങ്ങൾ കൈപ്പിടിയിൽനിന്നു വഴുതിപ്പോയപ്പോൾ അയാൾ നിസ്സഹായനായി തലതാഴ്‌ത്തി. പൊട്ടിക്കരഞ്ഞു. രാജ്യാന്തര ഫുട്‌ബോളിൽനിന്നു 'വിരമിക്കൽ' പ്രഖ്യാപനം പോലും നടത്തി.

ഇപ്പോഴിതാ, രാജ്യാന്തര കരിയറിലെ ആദ്യ മേജർ കിരീടവുമായി ലയണൽ മെസ്സി ഹൃദയം നിറഞ്ഞു പുഞ്ചിരിക്കുമ്പോൾ ബ്യൂനസ് ഐറിസും റൊസാരിയോയിലെ തെരുവുകളും വീണ്ടും ആഘോഷത്തിമിർപ്പിലാണ്. 28 വർഷം നീണ്ട കിരീടവരൾച്ച അവസാനിച്ചതിന്റെ ആഘോഷം. സെക്കൻഡുകൾ എണ്ണി കാത്തിരുന്ന മത്സരത്തിന്റെ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ലോകം മുഴുവനുള്ള അർജന്റീന ആരാധകർ ആഘോഷത്തിമിർപ്പിലേക്ക്.

2019 ലെ ലോകകപ്പ് പരാജയത്തിനു ശേഷം ഇടക്കാല കോച്ചായി നിയമിതനായതാണ് മുൻ ദേശീയ താരം കൂടിയായ ലയണൽ സ്‌കലോനി. 2017 മുതൽ ടീമിന്റെ അസിസ്റ്റന്റ കോച്ചായിരുന്നു അദ്ദേഹം. 2006 ലോകകപ്പിലെ ദേശീയ ടീമിൽ അംഗമായിരുന്ന അദ്ദേഹത്തിന് ആ ടൂർണമന്റിലെ തന്റെ ടീമിന്റെ തോൽവിയുടെ കാരണം ആരേക്കാളും നന്നായി അറിയാവുന്നതാണ്. അതുതന്നെയാവാം കളിശൈലിയിലെ ഒരു പറിച്ചുനടലിന് അദ്ദേഹത്തെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.

34 മത്സരങ്ങളിലാണ് അദ്ദേഹം ഇതുവരെ ടീമിനെ പരിശീലിപ്പിച്ചത്. അതിൽ ഇത്തവണത്തെ കോപ്പ ഫൈനലും കഴിഞ്ഞ തവണത്തെ ലൂസേഴസ് ഫൈനലും ഉൾപ്പെടെ 20 വിജയങ്ങളുണ്ട്. 10 മത്സരങ്ങളിൽ സമനിലയായപ്പോൾ നാല് മത്സരങ്ങളിൽ മാത്രമാണ് തോൽവി അറിഞ്ഞത്. അവസാനമായി തോറ്റത് 2019 കോപ്പ അമേരിക്ക സെമി ഫൈനലിൽ ബ്രസീലിനെതിരെ ആയിരുന്നു. അവിടന്നിങ്ങോട്ട് 20 മത്സരങ്ങളിൽ തുടർച്ചയായി തോൽവി അറിയാതെ ടീമിനെ നയിച്ചുകൊണ്ടിരിക്കുന്നു.



പുതിയ യുവ താരങ്ങളെ കണ്ടെത്തി വളർത്തിയെടുക്കുക എന്നതായിരുന്നു ആദ്യം അദ്ദേഹം സ്വീകരിച്ച നടപടി. അർജന്റീനയിലെ ആഭ്യന്തര ലീഗുകളിൽ നിന്നാണ കൂടുതൽ പേരെയും അദ്ദേഹം കണ്ടെത്തിയത്. അർജന്റീനൻ കുപ്പായത്തിൽ അരങ്ങേറാൻ അവസരം ലഭിച്ച അവരിൽ പലരും യൂറോപ്യൻ ലീഗുകളിലേക്ക് ചേക്കേറി തങ്ങളുടെ വ്യകതിഗത മികവും വേഗവും വർധിപ്പിക്കുന്നതാണ് പിന്നീട് കണ്ടത്.

2019 ലെ ലോകകപ്പിൽ കളിച്ച ഭൂരിഭാഗം സീനിയർ താരങ്ങളെയും മാറ്റി നിർത്തിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഈ നീക്കം. തുടക്കത്തിൽ ആരാധകരിൽ ചെറിയ ആശയക്കുഴപ്പം തീർത്തുവെങ്കിലും വിജയക്കുതിപ്പ് അതിനെല്ലാം മറുപടി പറഞ്ഞു. കഴിഞ്ഞ കോപ്പ അമേരിക്കയിൽ ആ തന്ത്രങ്ങൾ പൂർണ വിജയത്തിലെത്തിക്കാൻ സാധിച്ചില്ലെങ്കിലും അതിന് ശേഷമുള്ള രണ്ട വർഷം ടീമിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

യുവതാരങ്ങളിൽ തന്നെ ലൂക്കാസ ഒകംപസ, പൗലോ ഡിബാല, ജ്വാൻ ഫോയത്ത് തുടങ്ങിയ പ്രധാനികളെ പുറത്തിരുത്തിയാണ് തന്റെ കോപ്പ സക്വാഡ് സ്‌കലോനി നിശ്ചയിച്ചത്. ആരാധകരിൽ മുറുമുറപ്പുണ്ടാക്കിയെങ്കിലും തന്റെ 28 അംഗ സ്‌ക്വാഡിൽ അദ്ദേഹം വിശ്വാസം ഉറപ്പിച്ചു. സ്‌ക്വാഡിലെ മിക്കവാറും കളിക്കാർക്കും പ്രാഥമിക ഘട്ടത്തിൽ തന്നെ അവസരം നൽകി. ഒരോ മത്സരത്തിനും അനുസരിച്ച് 'ആദ്യ പതിനൊന്നിനെ' മാറ്റി മാറ്റി അദ്ദേഹം നിശ്ചയിച്ചു. എയ്ഞ്ചൽ ഡി മരിയയെ പോലുള്ള സൂപ്പർ താരത്തെ സന്ദർഭോചിതം ഉപയോഗിച്ചു.

അതെല്ലാം 100 ശതമാനം വിജയവുമായി. ഇക്വഡോറിനെതിരായ ക്വാർട്ടർ മത്സരത്തിൽ ഡി മരിയയുടെ രണ്ടാം പകുതിയിലുള്ള വരവ് കളിയിലുണ്ടാക്കിയ മാറ്റം കണ്ടതാണ്. സെമിയിൽ കൊളംബിയക്കെതിരെയും ഡി മരിയയെ അതേ പാറ്റേണിൽ ഉപയോഗിച്ചു. എന്നാൽ, ഫൈനലിൽ ഏവരെയും അമ്പരപ്പിച്ച ഡി മരിയയെ ആദ്യ ഇലവനിൽ പരീക്ഷിച്ചു. 21ാം മിനുറ്റിൽ സൂപ്പർ ഗോളിലൂടെ ഡി മരിയ കോച്ചിന്റെ ആ തീരുമാനം ശരിവെച്ചു.

പ്രതിരോധ നിരയെ ശകതിപ്പെടുത്തുന്നതിൽ സകലോനിയുടെ മിടുക്ക് എടുത്തുപറയേണ്ടതാണ്. ക്രിസറ്റിയൻ റൊമേരോ, നാവൽ മൊളീന, ജെർമൻ പെസല്ല, മാർക്കസ അക്യൂന, ഗോൺസാലോ മോൺഡിയൽ എന്നിവരെ സാഹചര്യത്തിനനുസരിച്ച മാറി മാറി ഉപയോഗിച്ചു. എതിരാളികൾക്ക് അനുസൃതമായ പ്രതിരോധ നിരയെ ആണ് സ്‌കലോനി ഒരോ മത്സരത്തിനുമയച്ചത്. നിക്കോളാസ ഒട്ടമൻഡി, നിക്കോളാസ ടാഗ്ലിയാഫിക്കോ എന്നിവരുടെ പരിചയ സമ്പത്തും കൃത്യമായി ഉപയോഗപ്പെടുത്തി. ഫൈനലിൽ ഡിഫൻസിൽ ഒടമൻഡിയും മോൺഡിയലും നിർണായക സാന്നിധ്യങ്ങളായി മാറിയത് ഉദാഹരണം.

തങ്ങളുടെ കിരീട വരൾച്ചക്ക് പരിഹാരം കണ്ടെത്തുക എന്നതായിരുന്നു അർജന്റീനയുടെ മുന്നിലുള്ള ഏക ലക്ഷ്യം അർജന്റീനയുടെയും ക്യാപറ്റൻ ലയണൽ മെസ്സിയുടെയും വിമർശകർക്കും ആരാധകർക്കും ഒരുപോലെ വേണ്ട ഒന്നുണ്ട് അത് കിരീടമായിരുന്നു. സൗന്ദര്യാതമക ഫുടബാൾ കളിച്ചതു കൊണ്ടോ ബോൾ അധികം കൈവശംവെച്ചു കളിച്ചതുകൊണ്ടോ കിരീടം ലഭിക്കണമെന്നില്ല. അങ്ങനെയാണെങ്കിൽ 2006 ലോകകപ്പിൽ അത് സംഭവിക്കണമായിരുന്നു.

അർജന്റീനയുടെ സമീപകാല ഫുടബാൾ ചരിത്രത്തിലെ ഏറ്റവും മികവാർന്ന നിരയായിരുന്നു അന്ന് കളത്തിലിറങ്ങിയത്. യുവാൻ റോമൻ റിക്വൽമി, റോബർട്ടോ അയാള, ഹെർനാൻ ക്രസപോ അടക്കമുള്ള മികവാർന്ന നിര ടൂർണമന്റിൽ ഉടനീളം മനോഹരമായി കളിച്ചുവെങ്കിലും ക്വാർട്ടർ ഫൈനലിൽ ജർമനിയോട പെനാൽറ്റി ഷൂട്ടൗട്ടിൽ അടിയറവ് പറഞ്ഞു. 2002 ലും 2010 ലും അത തന്നെയാണ സംഭവിച്ചത്.

2014 ൽ ഫൈനലിലേക്കുള്ള അർജന്റീനയുടെ മുന്നേറ്റം അതുവരെയുള്ള കളി ശൈലിയിൽനിന്ന തെല്ലിട മാറിയതുകൊണ്ടായിരുന്നു. ഫൈനലിലെ തോൽവി ഒഴിച്ചുനിർത്തിയാൽ ഏറെക്കുറെ ഇത്തവണ കോപ്പ അമേരിക്കയിൽ കളിച്ച കളി ആയിരുന്നു അവർ ലോകകപ്പിൽ കളിച്ചത്. നോക്കൗട്ട് റൗണ്ടിൽ ബെൽജിയത്തോടും സ്വിറ്റസർലിന്റിനോടും ഒരു ഗോളിന്റെ വിജയം. സെമിയിൽ നെതർലാൻഡസിനോട ഷൂട്ടൗട്ടിൽ വിജയം. ഒടുവിൽ ജർമനിയോട് ഒരു ഗോളിന്റെ തോൽവി. 2019 ലെ ലോകകപ്പിലും അടിപതറിയതോടെ മാറ്റം അനിവാര്യമായി മാറി.

ടൂർണമന്റിലെ മികച്ച താരമായും ടോപ്‌സകോററായും തിരഞ്ഞെടുക്കപ്പെട്ടത് ലയണൽ മെസ്സി ആയിരുന്നു. നാല് ഗോളുകളും നാല് അസിസറ്റും നേടിയ മെസ്സി നാല് മാൻ ഓഫ ദി മാച്ച് പുരസകാരങ്ങളും സ്വന്തമാക്കി. അർജന്റീന ടൂർണമെന്റിൽ നേടിയ 12ൽ ഒമ്പത് ഗോളുകളിലും മെസ്സിക്ക് നേരിട്ട് പങ്കാളിത്തം ഉണ്ട് എന്നുള്ളതുകൊണ്ട് തന്നെ അർജന്റീനയുടെ കോപ്പ വിജയത്തിൽ കോച്ചിനോളം വലിയ പങ്ക് മെസ്സിക്കുമുണ്ട്. ടൂർണമൻ്‌റ വിജയത്തോടെ ഈ വർഷത്തെ ഫിഫ ദി ബെസ്റ്റ് പുരസകാരവും ബാലൻ ഡി ഓറും മെസ്സിയെ തന്നെ തേടിയെത്തുമെന്നാണ് കരുതുന്നത്. ബാലൻ ഡി ഓർ പവർ റാങ്കിങിൽ മെസ്സി തന്നെയാണ ഇപ്പോൾ മുന്നിൽ

 

മെസ്സിയെ സംബന്ധിച്ച ഏറെ നിർണായകമായിരുന്നു ഈ ടൂർണമന്റ്. രാജ്യത്തിനായി നേരത്തെ കളിച്ച നാല് ഫൈനലുകളിലും കരഞ്ഞുകൊണ്ടായിരുന്നു അയാളുടെ മടക്കം. കപ്പില്ലെങ്കിലും മെസ്സി ലോകത്തിലെ ഏറ്റവും മികച്ച താരമായി തുടരുമെങ്കിലും വിമർശകർ അയാൾക്ക നേരെ നിരന്തരം പരിഹാസ ശരങ്ങൾ എറിഞ്ഞു. കളിയെ സനേഹിക്കുന്നവരിൽ, വർഷം മുഴുവൻ ആ ഇടങ്കാൽ മാന്ത്രികം ആസ്വദിക്കുന്നവരിൽ ഈ കപ്പ് പ്രത്യേകിച്ച് ഒരു പുതിയ സന്തോഷവും ഉണ്ടാക്കിയെന്ന് വരില്ലെങ്കിലും കപ്പില്ലാതെ അയാളിലെ ഇതിഹാസം പൂർണമാവില്ലെന്ന ഫുടബാൾ പണ്ഡിറ്റുകളിൽ പലരും വിധിയെഴുതി. ഒടുവിൽ തങ്ങളുടെ പാരമ്പര്യ വൈരികളുടെ കളിമുറ്റത്ത വെച്ച, അവരെ തന്നെ കീഴടക്കി അയാൾ എല്ലാവരോടുമുള്ള കണക്ക തീർത്തു.

കോപ്പ അമേരിക്ക കിരീടം കൈപ്പിടിയിലൊങ്ങിയെന്ന് ഉറപ്പിച്ച നിമിഷത്തിൽ ഗ്രൗണ്ടിലിരുന്നുപോയ മെസ്സിയുടെ പ്രതികരണത്തിലുണ്ട്, കിരീടനേട്ടത്തിന്റെ അത്യാഹ്ലാദം. ഇത്തവണ കോപ്പ അമേരിക്കയിൽ സ്ഥിരം ശൈലി വിട്ട് പലപ്പോഴും വികാര തീവ്രതയോടെ പ്രതികരിക്കുന്ന മെസ്സി പതിവു കാഴ്ചയായിരുന്നു. സെമിഫൈനലിൽ കൊളംബിയയുമായി െപനൽറ്റി ഷൂട്ടൗട്ടിൽ പോരടിക്കുമ്പോൾ, ഓരോ കിക്കിനുശേഷവും മെസ്സിയുടെ മുഖത്തേക്ക് 'സൂം' ചെയ്ത ക്യാമറ പകർത്തിയ ദൃശ്യങ്ങൾ വൈറലായിരുന്നു.

ഷൂട്ടൗട്ടിൽ അർജന്റീന താരങ്ങളുടെ ഓരോ ഷോട്ടും ഗോൾവലയെ ചുംബിക്കുമ്പോൾ മുഷ്ടി ചുരുട്ടിയും ഉച്ചത്തിൽ അലറിയും മെസ്സി ആഘോഷിക്കുന്നത് കൗതുകത്തോടെയാണ് ആരാധകർ കണ്ടത്. കഴിഞ്ഞ യൂറോ കപ്പിൽ പരുക്കേറ്റ് പുറത്തായി മൈതാനത്തിനു പുറത്ത് 'പരിശീലകനായി' പകർന്നാടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ചിലരെങ്കിലും സ്മരിച്ചിരിക്കും. അതേ വികാര തീവ്രതയോടെയാണ് മെസ്സി ഇത്തവണ ഓരോ നിമിഷവും ആഘോഷിച്ചത്.

ഈ ടൂർണമന്റിലൂടെ അർജന്റീനനൻ സ്‌ക്വാഡിന്റെ അവിഭാജ്യ ഘടകങ്ങളായി മാറിയ താരങ്ങളാണ് ഫുൾബാക്കായ ക്രിസ്റ്റിയൻ റെമേരോയും ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസും. ഒന്നാം ഗോൾ കീപ്പർ ഫ്രാങ്കോ അർമാനിക്ക കോവിഡ് പോസിറ്റീവ് ആയതിനാലാണ് മാർട്ടിനസിന് ടീമിൽ ഇടം കിട്ടിയത്. കിട്ടിയ അവസരം സമർഥമായി ഉപയോഗിച്ച മാർട്ടിനസ ബാറിന് മുന്നിൽ ഇനി മറ്റൊരാളെ പരീക്ഷിക്കേണ്ടതില്ലെന്ന് ടീം മാനേജമെന്റിനെ ബോധ്യപ്പെടുത്തി.

സെമി ഫൈനലിൽ ഏതാണ്ട് ഒറ്റക്ക് പൊരുതിയാണ് മാർട്ടിനസ് ടീമിനെ കലാശപ്പോരിനെത്തിച്ചത്. കൊളംബിയയുടെ മൂന്ന പെനാൽറ്റി ഷോട്ടുകളാണ് അയാൾ തടഞ്ഞിട്ടത്. ഫൈനലിൽ ബ്രസീൽ നിരയുടെ ഗോളെന്നുറച്ച് രണ്ട ഷോട്ടുകൾ മനോഹരമായി അദ്ദേഹം തടഞ്ഞിട്ടു. ടൂർണമന്റിലെ മികച്ച ഗോൾ കീപ്പറുമായി. ആസറ്റൺ വില്ലക്കായി പോയ സീസണിൽ മികച്ച പ്രകടനം കാഴചവെച്ച താരമായിരുന്നു എമി മാർട്ടിനസ്.

സീരി എയിലെ ഇത്തവണത്തെ മികച്ച ഡിഫൻഡറായി തിരഞ്ഞെടുക്കപ്പെട്ട താരമാണ അറ്റലാന്റയുടെ ക്രിസറ്റിയൻ റെമോരോ. പരിക്ക മൂലം കോപ്പയിൽ മൂന്ന മത്സരങ്ങളിലേ ഇറങ്ങാൻ സാധിച്ചുള്ളൂ എങ്കിലും മൂന്നിലും മികവുറ്റ പ്രകടനം കാഴച്ചവെക്കാനായി. ഫൈനലിൽ റെമേരോയുടെ സാന്നിധ്യം ടീമിന ചില്ലറ ആശ്വാസമൊന്നുമല്ല നൽകിയത. വർഷങ്ങൾക്ക ശേഷമാണ ഇത്രയും പ്രതിഭയാർന്ന ഒരു ഡിഫന്ററെയും ഗോൾകീപ്പറെയും നീലപ്പടക്ക ലഭിക്കുന്നത. അതുകൊണ്ട തന്നെ ഈ ടൂർണമന്റിൽ കപ്പിനൊപ്പം അർജന്റീനക്ക ലഭിച്ച രണ്ട സൗഭാഗ്യങ്ങളായി ഇരുവരെയും വിശേഷിപ്പിക്കാം.

2022ലെ ഖത്തർ ലോകകപ്പിലേക്ക് ഇനി കൃത്യം 498 ദിവസങ്ങളാണുള്ളത്. അർജന്റീന കോപ്പ കിരീടമണിഞ്ഞ ഉടനെ ഫിഫ തങ്ങളുടെ ഒഫീഷ്യൽ പേജിൽ, ഇനി മെസ്സിയുടെ കണ്ണുകൾ ആ കപ്പിലാണ് എന്ന സചിത്രം കുറിക്കുകയുണ്ടായി. 2014ൽ ഇതേ മാറക്കാനയിൽ വെച്ച് നഷടപ്പെട്ട വിശ്വ കിരീടം രാജ്യത്തിനായി നേടിക്കൊടുത്ത വേണം അയാൾക്ക് നീലക്കുപ്പായം അഴിച്ചവെക്കാൻ. അർജന്റീന വലിയ പ്രതീക്ഷയോടെയാണ് ഖത്തർ ലോകകപ്പിനായി കാത്തിരിക്കുന്നത്.

ലയണൽ സ്‌കലോനി തന്നെയാകും ടീമിനെ പരിശീലിപ്പിക്കുക. കോപ്പ നേടിയ സ്‌ക്വാഡിൽ വലിയ മാറ്റങ്ങളൊന്നും സംഭവിക്കാനുമിടയില്ല. ലോകകപ്പ് യോഗ്യത മത്സരങ്ങൾ മുന്നിലുള്ളതിനാൽ എത്രയും വേഗം ലോകകപ്പ് ബെർത്ത ഉറപ്പിക്കുന്നതിലാകും ഇനി സ്‌കലോനിയുടെയും സംഘത്തിന്റെയും ശ്രദ്ധ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP