Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അക്കാദമിക് സഹായത്തിന് തിരിച്ചു വേണ്ടത് ലൈംഗിക സഹകരണം! വിവാഹ മോചിതനായ മുൻ കോച്ചിങ് സെന്റർ നടത്തിപ്പുകാരന്റെ സന്ദേശങ്ങൾ അദ്ധ്യാപക സമൂഹത്തിന് നാണക്കേട്; വിദ്യാർത്ഥിനികളെ ചൂഷണം ചെയ്തത് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ; അതിവേഗം സസ്‌പെന്റ് ചെയ്ത് സർവ്വകലാശാല; ഡോ ഹാരീസ് പെൺകുട്ടികളെ വീഴ്‌ത്തിയത് സൗഹൃദ ചതിയിൽ

അക്കാദമിക് സഹായത്തിന് തിരിച്ചു വേണ്ടത് ലൈംഗിക സഹകരണം! വിവാഹ മോചിതനായ മുൻ കോച്ചിങ് സെന്റർ നടത്തിപ്പുകാരന്റെ സന്ദേശങ്ങൾ അദ്ധ്യാപക സമൂഹത്തിന് നാണക്കേട്; വിദ്യാർത്ഥിനികളെ ചൂഷണം ചെയ്തത് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ; അതിവേഗം സസ്‌പെന്റ് ചെയ്ത് സർവ്വകലാശാല; ഡോ ഹാരീസ് പെൺകുട്ടികളെ വീഴ്‌ത്തിയത് സൗഹൃദ ചതിയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: കാലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ് പഠന വകുപ്പിലെ ഡോ. ഹാരിസിനെതിരെ ഒരു വിദ്യാർത്ഥിനി വൈസ് ചാൻസിലർക്കും വകുപ്പ് തലവനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സസ്പെന്റ് ചെയ്തു. ഇന്റേണൽ കംപ്ലയിന്റ് സെല്ലിലേക്ക് സമർപ്പിക്കുകയും സെല്ലിന്റെ ശുപാർശ അനുസരിച്ച് പ്രസ്തുത അദ്ധ്യാപകനെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്യുകയും ചെയ്യുകയുമായിരുന്നെന്ന് രജിസ്റ്റ്രാർ അറിയിച്ചു. വിദ്യാർത്ഥിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്നും മറ്റുമാണ് പരാതി.

ഇത് സംബന്ധമായി തേഞ്ഞിപ്പലം പൊലീസിൽ നൽകിയ പരാതിയിൽ അദ്ധ്യാപകനെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം ഈ അദ്ധ്യാപകൻ വിദ്യാർത്ഥിനികളെ ലൈംഗികമായും മാനസികമായും ചൂഷണം ചെയ്യുന്നതിനെകുറിച്ച് അറിഞ്ഞ വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്ന ആരോപണവുമായി എം.എസ്.എഫ് ഹരിത മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ. കെ.തൊഹാനി തന്റെ ഫേസ്‌ബുക്ക് പേജിലൂടെ രംഗത്തുവന്നിട്ടുണ്ട്. ഇയാൾ ഒരു പെൺകുട്ടിക്ക് അയച്ച മെസ്സേജിന്റെ സ്‌ക്രീൻ ഷോട്ട് സഹിതമാണ് തൊഹാനി ഫേസ്‌ബുക്കിലെത്തിയത്.

മുമ്പ് കോച്ചിങ് സെന്റർ നടത്തിയിരുന്ന വിവാഹമോചിതനായ ഇയാൾ വിദ്യാർത്ഥിനികളിൽ നിന്നും ലൈംഗിക സഹായം ആവശ്യപ്പെടുകയും അവരെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നും അക്കാദമിക സഹായം വാഗ്ദാനം ചെയ്താണ് ഇയാൾ ആദ്യം വിദ്യാർത്ഥിനികളുമായി സൗഹൃദം സ്ഥാപിക്കുന്നത്. ആ ബന്ധം പിന്നീട് ദൃഢമാക്കുകയും അവരെ ലൈംഗികമായി ചൂഷണം ചെയ്യുകയുമാണ് പതിവെന്നും തൊഹാനി പറയുന്നു.

നിരവധി വിദ്യാർത്ഥിനികളെ ഇത്തരത്തിൽ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചതായാണ് വിവരം. വിവാഹ വാഗ്ദാനം ചെയ്തും ഇയാൾ പീഡിപ്പിച്ചതായി അറിയുന്നു. ആത്മാർത്ഥമായ സ്നേഹമാണെന്നും തങ്ങളോട് മാത്രമാണ് ഇങ്ങനെ ഇടപഴകുന്നതെന്നും ഓരോ ഇരകളെയും ഹാരിസ് വിശ്വസിപ്പിച്ചു. ഇയാളുമായി വിവാഹം കഴിക്കാൻ വേണ്ടി ഡിവോഴ്സ് ആയവർ വരെ കൂട്ടത്തിലുണ്ട് എന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

വിദ്യാർത്ഥിനികളുടെ നിസ്സഹായാവസ്ഥകളെ ചൂഷണം ചെയ്യുന്ന ഇത്തരം ക്രിമിനലുകൾ അദ്ധ്യാപക സമുഹത്തിന് തന്നെ അപമാനകരമാണ്. നിരവധി വിദ്യാർത്ഥിനികൾ ഇയാളുടെ ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് അറിയുന്നു. പുറത്തു പറയാതിരിക്കാൻ ഇരയാക്കപ്പെട്ട വിദ്യാർത്ഥിനികളുടെ അടുത്തിടപഴകുന്ന ചിത്രങ്ങളും അയാൾ സൂക്ഷിക്കുന്നുണ്ടത്രേ.

ഒരു സസ്പെൻഷൻ നാടകം കൊണ്ട് തീരുന്നതാകരുത് ഈ റേപ്പിസ്റ്റിനെതിരെയുള്ള നടപടി. ഇനിയും കൂടുതൽ വിദ്യാർത്ഥിനികളെ ഇയാൾക്ക് മുമ്പിലേക്ക് ഇട്ടുകൊടുക്കാതെ ഇയാളെ സർവ്വീസിൽ നിന്ന് ഉടൻ പിരിച്ച് വിടണം. ഈ പീഡന വീരനെതിരെ സംസ്ഥാന സർക്കാർ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

യുവജന, വനിതാ കമ്മീഷനുകളും ഈ വിഷയത്തിൽ ശക്തമായി ഇടപെടണം. വിദ്യാർത്ഥിനികളെ ലൈംഗികമായും മാനസികമായും ചൂഷണം ചെയ്യാൻ മുതിരുന്നവർക്ക് ശക്തമായ മുന്നറിയിപ്പ് നൽകുന്ന തരത്തിലുള്ള നിയമ നടപടി വേണം ഈ വിഷയത്തിൽ സർക്കാർ സ്വീകരിക്കാൻ. അത്തരം നീക്കങ്ങൾ യൂണിവേഴ്സിറ്റിയുടെയും സർക്കാരിന്റെയും ഭാഗത്ത് നിന്നുണ്ടായില്ലെങ്കിൽ ാളെ ന്റെ പോരാട്ടത്തിനൊപ്പം ഹരിതയും രംഗത്തിറങ്ങുമെന്നും അഡ്വ. തൊഹാനി തന്റെ ഫേസ്‌ബുക്ക്കുറിപ്പിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP