Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ മൊബൈൽ റേഞ്ച് തേടിപ്പോയി; പാമ്പു കടിയേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ മൊബൈൽ റേഞ്ച് തേടിപ്പോയി; പാമ്പു കടിയേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ

സ്വന്തം ലേഖകൻ

തൃശൂർ: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനായി മൊബൈൽ ഫോണിന് റേഞ്ച് തേടി വീടിനു പുറത്തേക്കു പോയ വിദ്യാർത്ഥിക്കു പാമ്പു കടിയേറ്റു. പഴയന്നൂർ വെന്നൂർ കുളമ്പ് കിഴക്കേതൊടി ഉണ്ണിക്കൃഷ്ണന്റെ മകൻ വിവേകിനെയാണു (16) പാമ്പു കടിച്ചത്. മൊബൈൽ കവറേജ് ഇല്ലാത്ത വീട്ടിൽ നിന്ന് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ വെള്ളിയാഴ്ച രാത്രി എട്ടോടെ വീടിനടുത്തുള്ള വയൽവരമ്പത്തു ചെന്നപ്പോഴാണു പാമ്പുകടിയേറ്റത്. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള വിവേക് അപകട നില തരണം ചെയ്തതായി വീട്ടുകാർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP