Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അമിത അളവിൽ പ്രകാശം പുറപ്പെടുവിക്കുന്ന സൂപ്പർനോവ സ്‌ഫോടനം കണ്ടെത്തി ഇന്ത്യൻ ഗവേഷകർ; ടെലിസ്‌കോപ്പുകൾ ഉപയോഗിച്ച് കൂടുതൽ പഠനം നടത്തി ആര്യഭട്ട റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ

അമിത അളവിൽ പ്രകാശം പുറപ്പെടുവിക്കുന്ന സൂപ്പർനോവ സ്‌ഫോടനം കണ്ടെത്തി ഇന്ത്യൻ ഗവേഷകർ; ടെലിസ്‌കോപ്പുകൾ ഉപയോഗിച്ച് കൂടുതൽ പഠനം നടത്തി ആര്യഭട്ട റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സൂപ്പർലൂമിനസ് സൂപ്പർനോവയെ കണ്ടെത്തി ഇന്ത്യൻ ഗവേഷകർ. അമിതമായ അളവിൽ പ്രകാശം പുറപ്പെടുവിക്കുന്ന സൂപ്പർനോവ വിസ്‌ഫോടനമാണ് ഇന്ത്യൻ ഗവേഷകർ കണ്ടെത്തിയത്. തൊട്ടടുത്തുള്ള ഒരു ന്യൂട്രോൺ നക്ഷത്രത്തിൽ നിന്നു കൂടി ഊർജം സ്വീകരിച്ചാണ് സൂപ്പർനോവ പ്രകാശിക്കുന്നത്. സൂപ്പർലൂമിനസ് സൂപ്പർനോവ എന്ന ഗണത്തിൽ ഉൾപ്പെട്ടതാണ് ഇതെന്നു ശാസ്ത്രജ്ഞർ പറഞ്ഞു.

കലിഫോർണിയയിലെ സ്വിക്കി ട്രാൻസിയന്റ് ഫസിലിറ്റി ഒബ്‌സർവേറ്ററിയാണ് ടച 2020മിസ എന്നു പേരിട്ടിരിക്കുന്ന സൂപ്പർനോവ ആദ്യം കണ്ടെത്തിയത്. പിന്നീട് ഡിഎസ്ടിക്കു കീഴിലുള്ള നൈനിറ്റാൾ ആര്യഭട്ട റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ ഇന്ത്യയുടെ ദേവസ്ഥൽ, സംപൂർണാനന്ദ്, ഹിമാലയൻ ടെലിസ്‌കോപ്പുകൾ ഉപയോഗിച്ച് കൂടുതൽ പഠനം നടത്തി. അമിത് കുമാർ എന്ന ഗവേഷണ വിദ്യാർത്ഥിയാണ് പഠനത്തിൽ പ്രധാനപങ്കു വഹിച്ചത്.

പിണ്ഡമേറിയ നക്ഷത്രങ്ങൾ അന്ത്യദശയിൽ പൊട്ടിത്തെറിക്കുന്നതാണ് സൂപ്പർനോവ സ്‌ഫോടനങ്ങൾ. പ്രപഞ്ചത്തിലെ ഏറ്റവും ശക്തിയേറിയ സ്‌ഫോടനങ്ങളാണ് ഇവ. ഇതിനു ശേഷം ഇവ ന്യൂട്രോൺ നക്ഷത്രങ്ങളായി മാറും. സൂര്യന്റെ 25 മടങ്ങിലധികം പിണ്ഡമുള്ള നക്ഷത്രങ്ങളാണ് സൂപ്പർലൂമിനസ് സൂപ്പർനോവയ്ക്കു വഴിവയ്ക്കുന്നത്. ഇത്തരം നക്ഷത്രങ്ങൾ എണ്ണത്തിൽ കുറവായതിനാൽ സൂപ്പർലൂമിനസ് സൂപ്പർനോവകളും അപൂർവമാണ്. 150 ൽ താഴെ മാത്രമാണ് ഇത്തരത്തിൽ കണ്ടെത്തിയ സൂപ്പർനോവകളുടെ എണ്ണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP