Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗൾഫിൽ അറബി ബോസിന്റെ വിശ്വസ്തനായി കോടികൾ സ്വരുക്കൂട്ടി; തലശ്ശേരിയിലെ കണ്ണായ പ്രദേശങ്ങളെല്ലാം വാങ്ങി; നഗരമധ്യത്തിൽ കോടികൾ വരുമാനമുള്ള ഷോപ്പിങ് കോംപ്ലക്‌സ്; മുസ്ലിം ആരാധനാലയങ്ങൾക്ക് പണം കൊടുക്കാൻ പിശുക്കെങ്കിലും രാഷ്ട്രീയക്കാർക്ക് വാരിക്കോരി സംഭാവന; സ്ത്രീകൾ വീക്ക്‌നസ് ആയതിനാൽ പണം വാരിയെറിയും; പീഡനം മൂടാൻ കോടികൾ എറിയുന്ന ഷറാറ ഷറഫുദ്ദീന്റെ കഥ

ഗൾഫിൽ അറബി ബോസിന്റെ വിശ്വസ്തനായി കോടികൾ സ്വരുക്കൂട്ടി; തലശ്ശേരിയിലെ കണ്ണായ പ്രദേശങ്ങളെല്ലാം വാങ്ങി; നഗരമധ്യത്തിൽ കോടികൾ വരുമാനമുള്ള ഷോപ്പിങ് കോംപ്ലക്‌സ്; മുസ്ലിം ആരാധനാലയങ്ങൾക്ക് പണം കൊടുക്കാൻ പിശുക്കെങ്കിലും രാഷ്ട്രീയക്കാർക്ക് വാരിക്കോരി സംഭാവന; സ്ത്രീകൾ വീക്ക്‌നസ് ആയതിനാൽ പണം വാരിയെറിയും; പീഡനം മൂടാൻ കോടികൾ എറിയുന്ന ഷറാറ ഷറഫുദ്ദീന്റെ കഥ

അനീഷ് കുമാർ

കണ്ണൂർ: ഗൾഫിലും നാട്ടിലും വൻ ബിസിനസ് സംരഭങ്ങളുള്ള ഷറാറ ഷറഫുദ്ദീനെ രക്ഷിക്കാനായി അണിയറയിൽ പൊലീസും ഡോക്ടർമാരും ഭരണതലത്തിലെ ഉന്നതരും ശ്രമിക്കുന്നത് കൈയിലുള്ള പൂത്ത കോടിയുടെ മഞ്ഞളിപ്പ് കണ്ടിട്ടെന്ന ആരോപണം ശക്തമാകുന്നു. കേസിന്റെ തുടക്കത്തിൽ തന്നെ ഷറാറ ഷറഫുദ്ദീനെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. തലശേരി നഗരഹൃദയത്തിൽ ഷറാറ പ്‌ളാസയെന്ന വൻ ഷോപ്പിങ് കോംപ്‌ളക്‌സിന്റ ഉടമയാണ് ഈ 68 വയസുകാരൻ'. ഇതു കൂടാതെ വിവിധ രാജ്യങ്ങളിൽ ഇദ്ദേഹത്തിന് കെട്ടിട സമുച്ചയങ്ങളുണ്ട്.

കൺസ്ട്രക്ഷൻ മേഖലയിലടക്കം നിരവധി ബിസിനസ് സംരഭങ്ങൾ സ്വന്തമായുള്ള ഷറഫുദ്ദീന്റെ കീഴിൽ നൂറുകണക്കിന് ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. കേരളത്തിൽ മാത്രം ഒരു കോടി രൂപ വാടകയിനത്തിൽ മാത്രം ഇയാൾക്ക് വരുമാനമുണ്ടെന്നാണ് അടുപ്പമുള്ളവർ പറയുന്നത്. തലശേരി നഗരത്തിൽ നിരവധി കെട്ടിടങ്ങൾ സ്വന്തമായുള്ള ഷറഫുദ്ദീന്റെ താമസവും ഒരു ആഡംബര ബംഗ്ലാവിലാണ്. 25 ലേറെ ജോലിക്കാർ ഈ കൊട്ടാരത്തിലുണ്ട്. സ്വിമ്മിങ് പൂൾ മറ്റു ആധുനിക സൗകര്യങ്ങൾ ജോലിക്കാർക്ക് താമസിക്കാനായുള്ള മൂന്നാം നിലയിൽ പ്രത്യേക ക്വാർട്ടേഴ്‌സുകൾ എന്നിവ ഇവിടെയുണ്ട്. ആനയ്ക്ക് കയറാൻ മാത്രം വലുപ്പമുള്ളതാണ് വീടിന്റെ പ്രവേശന കവാടം.

തലശേരിയിലെ ഒരു സാധാരത്ത കുടുംബത്തിൽ ജനിച്ച ഷറഫുദ്ദീനെന്ന 68 വയസുകാരൻ ഷറാറ ഗ്രൂപ്പെന്ന വൻ വ്യവസായ സംരഭം കെട്ടിപ്പെടുക്കിയത് ഗൾഫിൽ ചേക്കേറിയതിനു ശേഷമാണ്. ഗൾഫിൽ ജോലി ചെയ്തു വരവേ അറബിയായ ബോസിന്റെ വിശ്വസ്തനായി മാറിയ ഷറഫുദ്ദീന്റെ വളർച്ച പിന്നീട് അത്ഭുത വേഗത്തിലായിരുന്നു. തലശേരി നഗരത്തിലെ പല കണ്ണായ സ്ഥലങ്ങളും സ്വന്തമാക്കാൻ ഗൾഫ് പണത്തിലൂടെ കഴിഞ്ഞു. പിന്നീട് തലശേരി നഗരത്തിൽ മാത്രമല്ല വടക്കൻ കേരളത്തിലെ വിരലിലെണ്ണാവുന്ന പ്രവാസി വ്യവസായികളിലൊരാളായി മാറുകയായിരുന്നു ഇയാൾ.

ഇന്ന് ലൈംഗിക ശേഷിയില്ലെന്ന് തലശേരി ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ വിധിയെഴുതിയ ഷറഫുദ്ദീന് മുതിർന്ന മക്കളുണ്ട്. ഇതിൽ ഒരാൾ ഡോക്ടറുമാണ്. പ്രവാസി വ്യവസായിയെന്ന നിലയിൽ കോടികൾ കൊയ്യുമ്പോഴും നാട്ടിലെ പൊതു കാര്യങ്ങളിൽ കൈയയച്ച് സംഭാവന നൽകുന്നതിൽ വിമുഖതാണ് ഇയാളെന്നാണ് നാട്ടുകാർ പറയുന്നത്. മുസ്ലിം ആരാധനാലയങ്ങൾ നിർമ്മിക്കുന്നതിനും മതപരമായ ചടങ്ങുകൾക്കും പണം നൽകുന്നതിൽ പിശുക്കു കാണിക്കുന്ന ഷറഫുദ്ദീനോട് പള്ളി കമ്മിറ്റി ഭാരവാഹികൾക്കും മഹല്ലുകാർക്കും കഠിനമായ എതിർപ്പുണ്ട്.

എന്നാൽ തലശേരിയിലെ ഒരു പ്രമുഖ പാർട്ടി നേതാക്കളുമായി ഏറെ അടുപ്പം പുലർത്തുകയും ചെയ്തിരുന്നു സമുദായത്തിലെ നിർധന കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹം, വിദ്യാഭ്യാസം തുടങ്ങി ഒട്ടേറെ കാര്യങ്ങൾക്ക് സമുദായ പാർട്ടി നേതാക്കളും മറ്റുള്ളവരും ഷറഫുദ്ദീനെ നേരത്തെ സമീപിക്കാറുണ്ടെങ്കിലും കൈമലർത്തുന്നത് പതിവായതോടെ പിന്നീട് സഹായമഭ്യർത്ഥിച്ച് ആരും അങ്ങോട്ട് പോകാതായി. എന്നാൽ ഒരു വശത്ത് ദാനധർമ്മങ്ങൾക്ക് പണം ചെലവഴിക്കാൻ പിശുക്ക് കാണിക്കുമ്പോഴും സ്ത്രീവിഷയത്തിൽ പണം ചെലവഴിക്കുന്നതിനായി യാതൊരു മടിയും കാണിച്ചില്ലെന്നാണ് വിവരം. ഗൾഫിലും ബാംഗ്ലൂരിലും മംഗ്‌ളൂരിലുമായിരുന്നു പ്രധാന താവളങ്ങൾ ബോളിവുഡ് നടന്മാരെപ്പോലെ തന്റെ യൗവനം നിലനിർത്തുന്നതിന് പ്രായം കുറഞ്ഞ പെൺകുട്ടികളെയാണ് ഇയാൾ തേടിയിരുന്നത്.

ഷറഫുദ്ദീന്റെ ഈയൊരു വീക്‌നെസ് മുതലെടുത്ത് പെൺകുട്ടികളെ എത്തിച്ചു കൊടുക്കാൻ പ്രത്യേക സംഘങ്ങൾ തന്നെ എന്നും കൂടെയുണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. നിരവധി യുവതികളെയാണ് ഇവിടെ പല വിധ വാഗ്ദ്ധാനങ്ങൾ നൽകി ഇയാൾ വലയിലാക്കിയത്. പണം വേണ്ടവർക്ക് പണം, ജോലി വേണ്ടവർക്ക് തന്റെ സ്ഥാപനത്തിലോ ബിനാമി സ്ഥാപനങ്ങളിലോ ജോലി എന്നിങ്ങനെയായിരുന്നു ഓഫർ 'ജോലി വാഗ്ദ്ധാനം ചെയ്തു ബ്രോക്കർമാർ കുട്ടിക്കൊണ്ടു വന്ന ഒരു യുവതി ഷറഫുദ്ദീൻ കയറിപ്പിടിച്ചതോടെ നിലവിളിച്ച് പുറത്തേക്ക് ഓടിയതോടെയാണ് തലശേരി നഗരത്തിലെ വ്യവസായിയുടെ ലീലാവിലാസങ്ങൾ പുറത്തറിയാൻ തുടങ്ങിയത്.

ആർഎസ്എസ് പ്രവർത്തകന്റെ ബന്ധുവായിരുന്നു യുവതി. ഇതു ചോദ്യം ചെയ്യുന്നതിനായി പത്തോളം ബിജെപി- ആർഎസ്എസ് പ്രവർത്തകർ ഷറഫുദ്ദീന്റെ ഓഫിസിലെത്തുകയും ഷറഫുദ്ദീനെ പഞ്ഞിക്കിടുകയും ചെയ്തു. കഴുത്തിന് അടിയേറ്റതിനാൽ മാസങ്ങളോളം പിന്നിട് ചികിത്സയിലായിരുന്നു. ആ സംഭവം ഒതുക്കി തീർത്തത് തലശേരിയിലെ ഒരു പ്രമുഖ നേതാവായിരുന്നു. ഷറഫുദ്ദീൻ പണം വാരിയെറിഞ്ഞാണ് അന്ന് കേസിൽ നിന്നും ഒഴിവായത്. പിന്നീട് ലീലാവിലാസങ്ങൾക്ക് അൽപ്പം ശമനമുണ്ടായെങ്കിലും പിന്നീട് കോവിഡ് കാലത്ത് ഗൾഫിൽ പോകാൻ കഴിയാഞ്ഞതോടെ നാട്ടിൽ നിന്നു തന്നെ ഇര പിടിക്കാൻ തുടങ്ങി.

നിർധന കുടുംബങ്ങളിലെ ചെറിയ പെൺകുട്ടികളെയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഈ വലയിലാണ് ഏറ്റവും ഒടുവിൽ പീഡിപ്പിക്കാൻ ശ്രമിച്ച പെൺകുട്ടിയും വീണത്. കുട്ടിയുടെ ഇളയമ്മയുടെ ഭർത്താവ് നേരത്തെ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായും പരാതിയുണ്ട്. ഈ കാര്യം ഇളയമ്മയ്ക്കു അറിയാമെന്നും ഇളയമ്മയുടെ ഭർത്താവ് തന്നെ കൊന്നുകളയുമെന്ന് പറഞ്ഞതിനാലാണ് പുറത്ത് പറയാഞ്ഞതെന്നും കുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന് ശേഷമാണ് ഇളയമ്മയ്ക്കു പല്ലുവേദനയാണ് ഡോക്ടറെ കാണിക്കണമെന്ന് പറഞ്ഞ് കുട്ടിയെ ഷറഫുദ്ദീന്റെ അടുക്കൽ എത്തിച്ചത്. പെൺകുട്ടിയുടെ പരാതിയിൽ കഴിഞ്ഞ ജുൺ 28 ന് ഇയാളെ ധർമ്മടം പൊലിസ് പീഡനകേസിൽ അറസ്റ്റു ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP