Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കണ്ണൂരിലെ പോക്സോ കേസ് പ്രതിക്ക് ലൈംഗിക ശേഷിയില്ലെന്ന് വൈദ്യ പരിശോധന റിപ്പോർട്ട്; റിപ്പോർട്ടിനെതിരെ പ്രോസിക്യൂഷൻ നടപടി; പീഡന വീരനായ പ്രവാസി വ്യവസായിക്കായി കേസ് നടത്തുന്നത് സിപിഎം അഭിഭാഷകൻ; ഷറാറ ഷറഫുദ്ദീൻ അഴിക്കുള്ളിൽ ബിരിയാണി തിന്ന് സുഖിക്കുകയാണെന്ന് ബിജെപിയും; തലശേരിയിലെ സിപിഎം അണികൾക്കിടെയിൽ അമർഷം

കണ്ണൂരിലെ പോക്സോ കേസ് പ്രതിക്ക് ലൈംഗിക ശേഷിയില്ലെന്ന് വൈദ്യ പരിശോധന റിപ്പോർട്ട്; റിപ്പോർട്ടിനെതിരെ പ്രോസിക്യൂഷൻ നടപടി; പീഡന വീരനായ പ്രവാസി വ്യവസായിക്കായി കേസ് നടത്തുന്നത് സിപിഎം അഭിഭാഷകൻ; ഷറാറ ഷറഫുദ്ദീൻ അഴിക്കുള്ളിൽ ബിരിയാണി തിന്ന് സുഖിക്കുകയാണെന്ന് ബിജെപിയും; തലശേരിയിലെ സിപിഎം അണികൾക്കിടെയിൽ അമർഷം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂരിൽ 15 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ലൈംഗിക ശേഷിയില്ലെന്ന് വൈദ്യ പരിശോധന റിപ്പോർട്ട്. പ്രതിയായ വ്യവസായ പ്രമുഖനാണ് ഡോക്ടർ അനുകൂല റിപ്പോർട്ട് നൽകിയതെന്നാണ് ചാനലുകളിലൂടെ പുറത്തുവരുന്ന വാർത്തകൾ. തലശേരി സ്വദേശി ഷറാറ ഷറഫുദ്ദീനാണ് പ്രതി. മാർച്ച് 25നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തലശേരിയിൽ 15 വയസ് പ്രായമായ പെൺകുട്ടിയെ ഇളയച്ഛനും ഇളയമ്മയും ചേർന്ന് ഷറാറ ഷറഫുദ്ദീന് കാഴ്ചവച്ചു എന്നതായിരുന്നു കേസ്. തുടർന്ന് മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വ്യവസായ പ്രമുഖനായ ഷറാറ ഷറഫുദ്ദീൻ അനാരോഗ്യം കാണിച്ച് നിരവധി തവണ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആദ്യം തലശേരി താലൂക്ക് ആശുപത്രിയിലും, പരിയാരം മെഡിക്കൽ കോളജിലും ചികിത്സ തേടിയിരുന്നു. കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിലാണ് ഷറാറ ഷറഫുദ്ദീന് ലൈംഗിക ശേഷിയില്ലെന്ന റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടിനെതിരെ പ്രോസിക്യൂഷൻ അഭിഭാഷകർ നടപടി ആരംഭിച്ചു. മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷയും നൽകിയിട്ടുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

നേരത്തെ തന്നെ കേസിൽ നിന്ന് രക്ഷപ്പെടാനായി ഷറാറ ഷറഫുദ്ദീൻ വലിയ രീതിയിൽ പണം ഉപയോഗിച്ചെന്ന ആരോപണം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഈ നീക്കം. അതേസമയം പ്രതിയെ സംരക്ഷിക്കുന്നത് സിപിഎം ആണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. സ്ത്രീകൾക്കെതിരെയും കുട്ടികൾക്കെതിരെയും നാടെങ്ങും സമരജ്വാല തെളിയിക്കുന്ന സിപിഎം പുതിയ വിവാദ കുടുക്കിലാക്കുന്നതാണ് ഈകേസിലെ സിപിഎം അഭിഭാഷകന്റെ ഇടപെടൽ.

പതിനഞ്ച് വയസുകാരി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ വ്യവസായ പ്രമുഖ നായി കോടതിയിൽ 'കേസ് നടത്തുന്നത് ലോയേഴ്സ് യൂനിയൻ നേതാവും സിപിഎം സഹയാത്രികനുമായ അഭിഭാഷകൻ തലശേരിയിലെ അഭിഭാഷകനായ കെ. വിശ്വനാണ് പോക്സോ കേസിൽ പ്രതിയായ തലശേരി കുയ്യാലി ഷുഡ് ഷെഡ് റോഡിൽ പ്രവാസി വ്യവസായി ഷറാറ ബംഗ്ളാവിൽ ഷറഫുദ്ദിനായി പ്രതിഭാഗത്തിനായി കേസെറ്റെടുത്തത് ' ഈ വിഷയം പാർട്ടിക്കുള്ളിൽ തന്നെ വിവാദമായിരിക്കുകയാണ്.തലശേരി മേഖലയിൽ സിപിഎം പ്രവർത്തകർ പ്രതികളായ പ്രമാദമായ കൊലക്കേസുകളൊക്കെ വാദിച്ചിരുന്നത് വിശ്വൻ വക്കീലാണ്.

സെയദാർ പള്ളിയിലെ എൻ.ഡി.എഫ് പ്രവർത്തകൻ ഫസൽ വധക്കേസിൽ സിപിഎമ്മിനായി കോടതിയിൽ നിയമയുദ്ധം നടത്തുന്നത് അഡ്വക്കേറ്റ് വിശ്വന്റെ നേതൃത്വത്തിലാണ്. അന്തരിച്ച എം.കെ ദാമോദരനെപ്പോലെ സിപിഎമ്മിന്റെ പ്രഗത്ഭനായ മുഖങ്ങളിലൊന്നാണ് കെ. വിശ്വൻ പാർട്ടി ഉന്നത നേതാക്കളുടെ വിശ്വസ്തൻ കൂടിയാണ് അദ്ദേഹം.ഷറാറ ഷറഫുദ്ദീൻ പ്രതിയായ പോക്സോ കേസിൽ സിപിഎം ഇരയോടൊപ്പമല്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി പ്രതിഷേധവുമായി രംഗത്തു വരാൻ കാരണം കേസിൽ കെ. വിശ്വന്റെ സാന്നിദ്ധ്യമാണ്.

പാർട്ടി അഭിഭാഷകൻ പോക്സോ കേസിലെ പ്രതിക്കായി ഹാജരാവുന്നത് പീഡന കേസിൽ സിപിഎമ്മിന്റെ യഥാർത്ഥ മുഖമാണ് വ്യക്തമാവുന്നതെന്ന് ബിജെപി തലശേരി മണ്ഡലം പ്രസിഡന്റ് പി.വിജേഷ് ആരോപിക്കുന്നു. ഇരയായ പെൺകുട്ടിയുടെ ബന്ധുക്കളെ സ്വാധീനിച്ച് കോടതിക്ക് പുറത്ത് ഒത്തുതീർവിന് ശ്രമിക്കുകയാണ് സിപിഎം നേതാക്കളെന്നും വിജേഷ് പറയുന്നു. സ്ത്രീ സുരക്ഷയെ കുറിച്ച് വാ തോരാതെ പാർട്ടിയും സർക്കാരും പോക്സോ കേസിലെ പ്രതിക്കായി പാർട്ടി പോഷക സംഘടനയുടെ ഭാരവാഹിയും സഹയാത്രികനുമായ അഭിഭാഷകൻ ഹാജരാകുന്നത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും വിജേഷ് ആവശ്യപ്പെട്ടു.

ആരൊക്കെ രക്ഷിക്കാൻ ശ്രമിച്ചാലും ഷറാറ ഷറഫുദ്ദീനെതിരെയുള്ള നിയമ പോരാട്ടം ബിജെപി ശക്തമാക്കും കേസിലെ പ്രതിയായ വ്യവസായ പ്രമുഖന് സിപിഎം ഒത്താശയോടെ പൊലിസ് എല്ലാവിധ സൗകര്യങ്ങളുമൊരുക്കുകയാണ് ജയിലിൽ ബിരിയാണി വരെ വിളമ്പിയ സംഭവം വരെ ഉണ്ടായിട്ടുണ്ടെന്നും വിജേഷ് ആരോപിച്ചു.നേരത്ത ഇതിനു സമാനമായ പല കേസുകളിലും പ്രവാസി വ്യവസായി കുടുങ്ങിയിട്ടുണ്ട്. അന്നൊക്കെ ഇയാളെ രക്ഷിച്ചത് സിപിഎം നേതൃത്വം ഇടപെട്ടാണ് ' മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ചതിന് തലശേരി നഗരത്തിലെ ഓഫിസിൽ വെച്ച് ഇരയായ പെൺകുട്ടിയുടെ ബന്ധുക്കളുടെ ശാരീരികമായ മർദ്ദനത്തിന് വരെ ഷറഫുദ്ദീൻ ഇരയായിട്ടുണ്ട്.

ഇപ്പോൾ പീഡന കേസിൽ ഇരയായ പെൺകുട്ടിക്കായി കോൺഗ്രസും മുസ്ലിം ലീഗും മനുഷ്യാവകാശ സംഘടനകളും രംഗത്തു വരാത്തത് ഷറഫുദ്ദീന്റെ സാമ്പത്തിക വലയിൽ കുടുങ്ങിയതിനാലാണെന്ന് വിജേഷ് ആരോപിച്ചു. സിപിഎം എന്നും ഇരകളോടൊപ്പം നിൽക്കുമെന്ന് പുറത്ത് പറയുകയും വേട്ടക്കാരെ സഹായിക്കുകയും ചെയ്യുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പീഡന കേസിലെ പ്രതിക്കായി പാർട്ടി അഭിഭാഷകൻ ഹാജരായ സംഭവമെന്ന് യുവമോർച്ച ജില്ലാ അധ്യക്ഷൻ അരുൺ കൈതപ്രം ആരോപിച്ചു.

നേരത്തെ പീഡന കേസിൽ പ്രതിയായി മുങ്ങിയ യുത്ത് കോൺഗ്രസ് നേതാവിനായി കോൺഗ്രസ് നേതാവും മുവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടന്റെ അഭിഭാഷക കമ്പിനി ഹാജരായത് ഡിവൈഎഫ്‌ഐ സംസ്ഥാന തലത്തിൽ തന്നെ പ്രചരണ വിഷയമാക്കിയിരുന്നു. ഈ വിഷയത്തിൽ ആരോപണ വിധേയനായ മാത്യു കുഴൽ നാടനെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം.എ റഹിം പരസ്യസംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തിരുന്നു പോക്സോ കേസിൽ ഇരകൾക്കെതിരെ ഹാജരാവില്ലെന്നതാണ് തന്റെ പോളിസിയെന്ന് മാത്യു കുഴൽ നാടൻ പരസ്യമായി പ്രസ്താവിക്കുകയും ചെയ്തിരുന്നു.

ഈ പശ്ചാത്തലത്തിലാണ് തലശേരിയിലെ പ്രവാസി വ്യവസായി പ്രതിയായ പോക്സോ കേസിൽ ഇരയായ പെൺകുട്ടിക്കെതിരെ പാർട്ടി അഭിഭാഷകൻ ഹാജരായത് വിവാദമായത്. അഡ്വ.കെ. വിശ്വൻ സിപിഎം മുൻ ജില്ലാ സെക്രട്ടറി പി.ശശിയുടെ അഭിഭാഷക ഗുരു കുടിയാണ്. മുൻഡി. വൈ. എഫ്. ഐ നേതാവിന്റെ ഭാര്യയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തെ തുടർന്ന് പി.ശശി ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്തായപ്പോൾ അഡ്വ.കെ.വിശ്വന്റെ കീഴിലാണ് പ്രാക്ടീസ് ചെയ്തിരുന്നത്.പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ട പി.ശശി ഇപ്പോൾ ലോയേഴ്സ് യുനിയൻ കണ്ണുർ ജില്ലാ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായി പ്രവർത്തിച്ചു വരികയാണ്.

എന്നാൽ പോക്സോ കേസിൽ പ്രതിയുടെ കേസ് ഏറ്റെടുത്തത് തികച്ചും പ്രൊഫഷനലായ കാര്യം മാത്രമാണെന്നും ഈ കാര്യത്തിൽ സിപിഎമ്മിന് യാതൊരു ബന്ധവുമില്ലെന്നാണ് അഡ്വ.കെ.വിശ്വന്റെ നിലപാട് കഴിഞ്ഞ ദിവസം പ്രതിയുടെ ജാമ്യാപേക്ഷ തലശേരി ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജ്.എ വി മൃദുലതള്ളിയിരുന്നു. ഇനി ജാമ്യത്തിനായി ഹൈക്കോടതിയെ സമിപിക്കാനാണ്ൃീ പ്രതിഭാഗത്തിന്റെ തീരുമാനം. വിസ്മയയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ ഒരാഴ്‌ച്ചക്കാലമായി സിപിഎം സ്ത്രി പക്ഷ വാരാചരണം നടത്തി വരികയാണ്. ദേശീയപാതയോരത്ത് ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ ദീപ ജ്വാല തെളിയിക്കുകയും സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാംസ്‌കാരിക നായകരെ പങ്കെടുപ്പിച്ചു കൊണ്ട് വെബ്ബിനാർ നടത്തുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP