Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിദേശ രാജ്യങ്ങളിൽ ക്രൗഡ് ഫണ്ടിങ് വഴി സമാഹരിക്കുന്ന ചെറിയ തുകയ്ക്ക് പോലും കൃത്യമായ കണക്ക്; കേരളത്തിൽ ഇപ്പോഴുള്ളത് ആർക്കു വേണമെങ്കിലും സേഷ്യൽ മീഡിയ വഴി പണം പിരിക്കാവുന്ന സ്ഥിതി; ക്രൗഡ് ഫണ്ടിങ് സർക്കാർ നിയന്ത്രണത്തിൽ വേണമെന്ന ഹൈക്കോടതി നിർദ്ദേശം പിരിവുകളും തർക്കങ്ങളും വ്യാപകമാകുന്ന സാഹചര്യത്തിൽ

വിദേശ രാജ്യങ്ങളിൽ ക്രൗഡ് ഫണ്ടിങ് വഴി സമാഹരിക്കുന്ന ചെറിയ തുകയ്ക്ക് പോലും കൃത്യമായ കണക്ക്; കേരളത്തിൽ ഇപ്പോഴുള്ളത് ആർക്കു വേണമെങ്കിലും സേഷ്യൽ മീഡിയ വഴി പണം പിരിക്കാവുന്ന സ്ഥിതി; ക്രൗഡ് ഫണ്ടിങ് സർക്കാർ നിയന്ത്രണത്തിൽ വേണമെന്ന ഹൈക്കോടതി നിർദ്ദേശം പിരിവുകളും തർക്കങ്ങളും വ്യാപകമാകുന്ന സാഹചര്യത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കുട്ടികളോട് പ്രത്യേക മമതയുള്ള സമൂഹമാണ് കേരളത്തിലേക്. കുരുന്നുകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിൽ വലിയ തോതിൽ ആകുലപ്പെടുന്നവർ. അതുകൊണ്ട് തന്നെ കുട്ടികളുടെ രോഗാവസ്ഥ ചൂണ്ടിക്കാട്ടിയുള്ള ചികിത്സാ ധനസഹായങ്ങൾക്ക് വലിയ തോതിൽ തന്നെ പണം പിരിഞ്ഞു കിട്ടും. ഈ അവസ്ഥയെ ചൂഷണം ചെയ്യാൻ വേണ്ടി ചിലർ രംഗത്തെത്തിയത് പലപ്പോഴും തർക്കങ്ങളിലേക്കും കേസുകളിലേക്കും പോലും ചെന്നെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചികിത്സാ ധനസഹായത്തിന് വേണ്ടിയുള്ള പിരിവിൽ നിയന്ത്രണങ്ങൾ ആഴശ്യമാണെന്ന് ഹൈക്കോടതിയും വ്യക്തമാക്കുന്നത്.

വിദേശ രാജ്യങ്ങളിൽ ഇത്തരത്തിൽ ക്രൗഡ് ഫണ്ടിംങ് നടത്തുമ്പോൾ വാങ്ങുന്ന ഒരു രൂപയ്ക്ക് പോലും കൃത്യമാണ കണക്കു കാണിക്കണം. എന്നാൽ, കേരളത്തിൽ പലപ്പോഴും അതിന്റെ യാതൊരു ആവശ്യവും ഇല്ലാതെ വരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഇടപെടൽ ഈ വിഷയത്തിൽ ഉണ്ടായിരിക്കുന്നത്.

ചികിത്സാ ആവശ്യത്തിനും മറ്റുമായി നടത്തുന്ന ക്രൗഡ് ഫണ്ടിങ്ങിനുമേൽ സർക്കാർ നിയന്ത്രണം വേണമെന്നാണ് ഹൈക്കോടതി ഇന്നലെ വ്യക്തമാാക്കിയത്. ഇക്കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കാനാകുമെന്ന് അറിയിക്കാൻ സർക്കാരിനോട് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ നിർദേശിച്ചു. സ്‌പൈനൽ മസ്‌കുലർ അട്രോഫി എന്ന അപൂർവരോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന അഞ്ചുമാസം പ്രായമുള്ള ഇമ്രാൻ മുഹമ്മദിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുകയായിരുന്നു കോടതി. 18 കോടിയുടെ മരുന്നാണ് ഇമ്രാന്റെ ചികിത്സയ്ക്കു വേണ്ടത്.

ക്രൗഡ് ഫണ്ടിങ് എന്തുകൊണ്ട് സർക്കാർ നിയന്ത്രണത്തിൽ നടത്താനാകില്ലെന്ന് കോടതി ആരാഞ്ഞു. ചാരിറ്റിപ്രവർത്തനങ്ങളുടെ ഭാഗമായുള്ള പണപ്പിരിവിൽ സർക്കാർ നിയന്ത്രണം ആവശ്യമാണ്. ആർക്കും പണംപിരിക്കാമെന്ന അവസ്ഥ പാടില്ല. ഇക്കാര്യത്തിൽ സമഗ്രനയം വേണം. പണത്തിന്റെ ഉറവിടമടക്കം പരിശോധനയ്ക്കു വിധേയമാക്കണം.

ചാരിറ്റി പ്രവർത്തനങ്ങളുടെ പേരിൽ യുട്ഊബർമാർ സ്വന്തം അക്കൗണ്ടിലേക്ക് പണം പിരിക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. സാമൂഹികമാധ്യമങ്ങളിലൂടെ ആർക്കും പണപ്പിരിവ് നടത്താമെന്ന അവസ്ഥയാണുള്ളത്. പിരിച്ച പണം സംബന്ധിച്ച് പിന്നീട് തർക്കങ്ങളുണ്ടാകുന്നു. വിഷയത്തിൽ സർക്കാരിന്റെയും പൊലീസിന്റെയും കർശന നിരീക്ഷണവും ഇടപെടലും ഉണ്ടാകണം. എന്നാൽ, സത്യസന്ധമായരീതിയിൽ പണം എത്തുന്നതിനെ തടയേണ്ടതില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഇമ്രാന്റെ ആരോഗ്യനിലയുൾപ്പെടെ സർക്കാർ നിയോഗിച്ച വിദഗ്ധസമിതി പരിശോധിക്കുന്നുണ്ട്. മെഡിക്കൽബോർഡ് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹർജി ഹൈക്കോടതി 19-ന് വീണ്ടും പരിഗണിക്കും.

അതിനിടെ അപൂർവ ജനിതക രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫിക്കുള്ള മരുന്ന് ഇറക്കുമതി ചെയ്യുമ്പോൾ കസ്റ്റംസ് തീരുവയും ഐജി എസ്ടിയും ഇളവു ചെയ്യണമെന്നഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. ഈ രോഗം ബാധിച്ച കണ്ണൂർ സ്വദേശിയായ ഒന്നര വയസ്സുകാരൻ മുഹമ്മദിന് ആവശ്യമായ മരുന്നിന് ഇളവു നൽകാൻ കേന്ദ്ര ധനവകുപ്പിനു നിർദ്ദേശം നൽകണമെന്നാണ് ആവശ്യം. സമാന സാഹചര്യത്തിൽ മുംബൈ സ്വദേശിയായ കുട്ടിയുടെ ചികിത്സയ്ക്കു കേന്ദ്ര സർക്കാർ ഇളവു നൽകിയതു കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മരുന്നിന് 18 കോടിയോളം രൂപ ചെലവു വരുന്ന സാഹചര്യത്തിലാണു കേന്ദ്ര സഹായം അഭ്യർത്ഥിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP