Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രോഗബാധിതയായ കുഞ്ഞിന്റെ പേരിൽ ആൾമാറാട്ടം നടത്തി ലക്ഷങ്ങൾ തട്ടിയ മറിയാമ്മ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയും; പാലായിലെ ബാങ്കിൽ മേഴ്‌സി എന്ന പേരിൽ കാഷ്യറായി തട്ടിയത് 50 ലക്ഷം; മകൻ കള്ളനോട്ട് കേസിലും പ്രതി; ചാരിറ്റി തട്ടിപ്പിന്റെ ആസൂത്രണം അമ്മയും മകളും മകനും ചേർന്ന്

രോഗബാധിതയായ കുഞ്ഞിന്റെ പേരിൽ ആൾമാറാട്ടം നടത്തി ലക്ഷങ്ങൾ തട്ടിയ മറിയാമ്മ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയും; പാലായിലെ ബാങ്കിൽ മേഴ്‌സി എന്ന പേരിൽ കാഷ്യറായി തട്ടിയത് 50 ലക്ഷം; മകൻ കള്ളനോട്ട് കേസിലും പ്രതി; ചാരിറ്റി തട്ടിപ്പിന്റെ ആസൂത്രണം അമ്മയും മകളും മകനും ചേർന്ന്

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: രോഗബാധിതയായ കുഞ്ഞിന്റെ പേരിൽ ആൾമാറാട്ടം നടത്തി സോഷ്യൽ മീഡിയ വഴി ലക്ഷങ്ങൾ തട്ടിയെടുത്ത പാല സ്വദേശിനി മറിയാമ്മ സെബാസ്റ്റ്യൻ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയും. അമ്മയും മകളും പൊലീസിന്റെ പിടിയിൽ. ചികിത്സാ വിവരങ്ങൾ ശേഖരിച്ച് തട്ടിപ്പ് നടത്തിയതിനാണ് മറിയാമ്മയും, മകൾ അനിത റ്റി(29)യും ചേരാനല്ലൂർ പൊലീസിന്റെ പിടിയിലായത്.

പാല ഓലിക്കൽ വീട്ടിലെ മറിയാമ്മ സെബാസ്റ്റ്യൻ പാല കിഴതടിയൂർ സഹകരണ ബാങ്കിൽ നിന്നും 50.60 ലക്ഷം തട്ടിയെടുത്ത കേസ്സിലെ ഒന്നാം പ്രതിയും ആണെന്നാണ് പൊലീസ് പറയുന്നത്. ആൾമാറാട്ടം നടത്താൻ സഹായിച്ചുവെന്ന് സംശയിക്കപ്പെടുന്ന ഇവരുടെ മകൻ അരുൺ മുമ്പ് കള്ളനോട്ട് കേസ്സിൽ അറസ്റ്റിലായി എന്ന വിവരവും പുറത്തുവരുന്നു.

2018-ലാണ് കേസിനാസ്പദമായ സംഭവം. ഈ സമയം മേഴ്സി എന്നുവിളിപ്പേരുള്ള മറിയാമ്മയായിരുന്നു ബാങ്കിന്റെ കാഷ്യർ. ബാങ്കിന്റെ ലോക്കറിൽനിന്ന് 50.60 ലക്ഷം രൂപയോളം തട്ടിയെടുത്തെന്നാണ് ഇവർക്കെതിരെ ഉയർന്ന പരാതി. മകൻ അരുൺ കള്ളനോട്ട് കേസ്സിൽ പ്രതിയായതോടെ മറിയാമ്മ ബാങ്കിൽ വരാതായി. ഇതെത്തുടർന്ന് ബാങ്ക് ജീവനക്കാർ പരിശോധന നടത്തിയപ്പോഴാണ് പണം കുറവുള്ളതായി കണ്ടെത്തിയത്.

ഒരുവർഷത്തിനുള്ളിൽ പലപ്പോഴായി പണം മാറ്റുകയായിരുന്നെന്ന് അന്ന് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു.
ദിവസവും ലോക്കറിലെ പണം മാനേജർ പരിശോധിച്ച് കണക്കുസൂക്ഷിക്കാതിരുന്നതാണ് അന്ന് തട്ടിപ്പിന് വഴിയൊരുക്കിയതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.ഒരുതവണ പരിശോധന നടത്തിയെങ്കിലും പണം താൽക്കാലികമായി തിരികെ ലോക്കറിൽ വച്ചിരുന്നതിനാൽ തിരിച്ചറിഞ്ഞില്ല.സംഭവത്തിൽ വീഴ്ച വരുത്തിയ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണമുണ്ടായെങ്കിലും ആരെയും കേസ്സിൽ പ്രതിചേർത്തിരുന്നില്ല.

മകൻ അരുണിന്റെ ആഡംബരജീവിതവും കടബാധ്യതയുമാണ് മറിയാമ്മ പണം തിരിമറി നടത്താനുണ്ടായ സാഹചര്യമെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ആഡംബര കാറുകൾ വാങ്ങുകയും പിന്നീട് മാസങ്ങൾക്കുള്ളിൽ ഇത് വിൽക്കുകയുമായിരുന്നു ഇവരുടെ മകന്റെ അരുണിന്റെ രീതി. മകൾ വിദേശത്തു പോയിയെങ്കിലും ജോലി ലഭിക്കാതെ തിരികെ എത്തിയ സാഹചര്യവും മറിയാമ്മയെ സമ്മർദ്ദത്തിലാക്കി.വൻതുക മുടക്കിയായിരുന്നു ഇവർ മകളെ വിദേശത്തേക്ക് അയച്ചത്.

ഇതിനു പുറമെ ഭർത്താവിന്റെ ചികിത്സക്കായും നല്ലൊരുതുക ചെലവായി. അരുണിന്റെ ബിസിനസിലെ കടബാദ്ധ്യതയും കൂടിയായതോടെ ഇവർക്ക് നിൽക്കക്കള്ളിയില്ലാതായി. ഇതോടെ കിട്ടാവുന്നിടത്തുന്നെല്ലാം ഇവർ പണം വാങ്ങി. ഇത്തരത്തിൽ വാങ്ങിയ പണം തിരികെ നൽകുന്നതിനായിട്ടാണ് ബാങ്കിൽ നിന്നും പണം കൈക്കലാക്കിയതെന്നാണ് ഇവരുടെ മൊഴി.

ചികത്സ്‌ക്കെന്നുപറഞ്ഞ് തട്ടിപ്പുനടത്തിയ കേസിൽ മറിയാമ്മയുടെ മകൻ അരുൺ സെബാസ്റ്റ്യനും പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. എടിഎം കാഷ് ഡിപ്പോസിറ്റ് മെഷീനിൽ കള്ളനോട്ടു നിക്ഷേപിച്ച സംഭവത്തിൽ അരുണിനെതിരെ പൊലീസ് കേസെടുത്തിരുന്നു. പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച അയർക്കുന്നം സുനി വിലാസ് സുരേഷ് (49), പയപ്പാർ സ്വദേശിയും പാലാ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറുമായ അനൂപ് ബോസ് എന്നിവരെയും കേസ്സിൽ പ്രതി ചേർത്തിരുന്നു. തമിഴ്‌നാട്ടിൽ വേളാങ്കണ്ണിയിലും കരൂരിലും ഒളിവിൽ താമസിച്ച ശേഷം എറണാകുളത്തെ ഫ്ലാറ്റിൽ എത്തിയപ്പോഴാണ് പാല പൊലീസ് ഇരുവരെയും വലയിലാക്കിയത്.

പാലായിൽ സിവിൽ സ്റ്റേഷനു സമീപം ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തുകയായിരുന്ന അരുൺ ഫോട്ടോസ്റ്റാറ്റ് മെഷീൻ ഉപയോഗിച്ചു 2000 രൂപയുടെ കളർ പകർപ്പുകൾ എടുത്തശേഷം ഇത് ഫെഡറൽ ബാങ്കിന്റെ സിഡിഎം മെഷീനിൽ നിക്ഷേപിക്കുകയായിരുന്നു. 2000 രൂപയുടെ അഞ്ചു നോട്ടുകളാണു മെഷീനിൽ നിക്ഷേപിച്ചത്. പൊലീസ് പണം നിക്ഷേപിച്ച ആളിന്റെ അക്കൗണ്ട് നമ്പർ തിരിച്ചറിഞ്ഞാണ് അന്വേഷണം ആരംഭിച്ചത്. എറണാകുളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ബാങ്കുകളിൽ കള്ളനോട്ടുകൾ നിക്ഷേപിച്ചശേഷം രണ്ടു ദിവസത്തിനുള്ളിൽ തുല്യമായ തുക എടിഎം മുഖേന പിൻവലിക്കുകയായിരുന്നു അരുണിന്റെ രീതി.50,000 രൂപയോളം വിവിധ ബാങ്കുകളിൽ ഇത്തരത്തിൽ തട്ടിച്ചിട്ടുണ്ടെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.

മറിയാമ്മയ്ക്കൊപ്പം മകൾ അനിതയും ചേരാനല്ലൂർ പൊലീസ് ചാർജ്ജുചെയ്ത കേസിൽ പ്രതിചേർത്തിട്ടുണ്ട്.ലഎരൂർ ഷാസ് മിസ്റ്റിക്ഹെയ്റ്റ് ഫ്ലാറ്റിൽ നിന്നുമാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള പെരുമ്പാവൂർ രായമംഗലം വായക്കര മാടശേരിയിൽ പ്രവീണിന്റെ മകൾ ഗൗരിലക്ഷമിയുടെ ചികത്സയ്ക്കായി ചാരിറ്റി പ്രവർത്തകനായ ഫറൂക്ക് ചെറുപ്പുളശ്ശേരി മുഖാന്തിരം സാമൂഹ്യമാധ്യമങ്ങളിൽ സാഹായം അഭ്യർത്ഥിച്ച് പോസ്റ്റിട്ടിരുന്നു.ഇതെത്തുടർന്ന് നാനാതുറകളിൽ നിന്നും സഹായം പ്രവഹിക്കുകയും ചെയ്തു.

ഈ മാസം 7-ന് പരിചയക്കാരനായ ഡോക്ടറാണ് മകളുടെ ഫോട്ടോ ഉപയോഗിച്ച് തട്ടിപ്പുനടത്തുന്നതായുള്ള വിവരം പ്രവീണിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. കൃപാസനം, പ്രസാദ വരവ് മാതാവ് എന്ന ഫെയിസ് ബുക്ക് അക്കൗണ്ട് വഴിയായിരുന്നു കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ച് പണപ്പിരിവ് നടത്തിയത്. ഇവരുടെ വിലാസവും ഗുഗിൾ പേ നമ്പറും സഹായ അഭ്യർത്ഥനയ്ക്കൊപ്പം ചേർത്തിരുന്നു. വിവരം പ്രവീൺ ചേരാനല്ലൂർ പൊലീസിൽ അറിയിച്ചു.ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്മയും മകളും കുടുങ്ങിയത്. ഉദ്ദേശം 1 ലക്ഷത്തോളം രൂപ ഇവർ അക്കൗണ്ടിൽ നിന്നും പിൻവലിച്ച് ആഡംബര ജീവിതം നയിച്ചുവരികയായിരുന്നെന്നാണ് പൊലീസ് അന്വേഷത്തിൽ വ്യക്തമായിട്ടുള്ളത്.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നാഗരാജുവിന്റെ നിർദ്ദേശപ്രകാരം എറണാകുളം എ സി പി ലാൽജി,ചേരാനല്ലൂർ സി ഐ വിപിൻകുമാർ,എസ് ഐ സന്തോഷ് മോൻ,എ എസ് ഐ ഷുക്കൂർ വി എ,എസ് സി പി ഒ സിഗോഷ്,പോൾ എൽ വി,ഷീബ സി പി ഒ മാരായ പ്രശാന്ത് ബാബു,പ്രിയ,ജിനി,ജാൻസി എന്നിവർ  ചേർന്നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP