Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രൈം നന്ദകുമാറിന്റെ കൊച്ചിയിലെ ഓഫീസിൽ പൊലീസ് റെയ്ഡ്; ഓഫീസിലെത്തി പരിശോധിക്കുന്നത് പരിയാരം മെഡിക്കൽ കോളേജിനെ കുറിച്ചുള്ള വാർത്തയിൽ രജിസ്റ്റർ ചെയ്ത കേസിലെന്ന് സൈബർ പൊലീസ്; പിണറായിക്കെതിരെ ലാവലിൻ കേസിൽ ഇഡിക്ക് മൊഴി നൽകിയതിന്റെ പകപോക്കലെന്ന് ക്രൈം നന്ദകുമാറും

ക്രൈം നന്ദകുമാറിന്റെ കൊച്ചിയിലെ ഓഫീസിൽ പൊലീസ് റെയ്ഡ്; ഓഫീസിലെത്തി പരിശോധിക്കുന്നത് പരിയാരം മെഡിക്കൽ കോളേജിനെ കുറിച്ചുള്ള വാർത്തയിൽ രജിസ്റ്റർ ചെയ്ത കേസിലെന്ന് സൈബർ പൊലീസ്; പിണറായിക്കെതിരെ ലാവലിൻ കേസിൽ ഇഡിക്ക്  മൊഴി നൽകിയതിന്റെ പകപോക്കലെന്ന് ക്രൈം നന്ദകുമാറും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മാധ്യമപ്രവർത്തകൻ ക്രൈം നന്ദകുമാറിന്റെ ഓഫീസിൽ പൊലീസ് പരിശോധന. തിരുവനന്തപുരത്തു നിന്നുള്ള സൈബർ പൊലീസ് വിഭാഗമാണ് ക്രൈം നന്ദകുമാറിന്റെ ഓഫീസിലെത്തി പരിശോധന നടത്തുന്നത്. കൊച്ചി കല്ലൂരിലെ ഓഫീസിലാണ് പരിശോധന. പരിയാരം മെഡിക്കൽ കോളേജിനെ കുറിച്ച് തെറ്റായ വാർത്ത ചെയ്തു എന്ന പരാതിയിലാണ് പരിശോധനയെന്നാണ് സൈബർ പോലസ് വ്യക്തമാക്കിയത്.

ജൂൺ അഞ്ചിന് വന്ന വാർത്തയെക്കുറിച്ചാണ് പരാതി ലഭിച്ചതെന്നും പൊലീസ് പറയുന്നു. പരിയാരം മെഡിക്കൽ കോളേജിൽ കോവിഡ് രോഗികളെ കൊന്നുകളയുന്നു എന്ന ആരോപണവുമായിട്ടായിരുന്നു പരിശോധനക്ക് ആധാരമായ വിവാദ വാർത്ത ക്രൈം യുട്യൂബ് ചാനൽ പുറത്തുവിട്ടത്. ഇതിന് തെളിവുണ്ടെന്നാണ് നന്ദകുമാർ അവകാശപ്പെട്ടത്. ഈ വാർത്തയുടെ അടിസ്ഥാനത്തിൽ പരിയാരം മെഡിക്കൽ കോളേജ് അധികൃതരുടെ പരാതിയിൽ കേസു രജിസ്റ്റർ ചെയ്തതും.

പിണറായി വിജയനെതിരെ ലാവലിൻ കേസിൽ ഇന്നലെ ഇഡി ഓഫിസിൽ ഹാജരായി ക്രൈം നന്ദകുമാർ മൊഴി നൽകുകയും രേഖകൾ കൈമാറുകയും ചെയ്തുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി എന്നതും ശ്രദ്ധേയമാണ്. അതേസമയം എസ്എൻസി ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ മുഴുവൻ തെളിവുകളും കൈമാറിയെന്നാണ് നന്ദകുമാർ ഇന്നലെ അവകാശപ്പെട്ടത്. ഇതിന്റെ പ്രതികാരം തീർക്കുകയാണ് പൊലീസ് റെയ്ഡിലൂടെ പിണറായി ചെയ്തതെന്നു നന്ദകുമാർ ആരോപിച്ചു.

ലാവലിൻ കേസ് അട്ടിമറിക്കാൻ രണ്ട് ജഡ്ജിമാർ കൂട്ടുനിന്നെന്നും ഇതിന്റെ പ്രത്യുപകാരമായി സിയാലിന്റെ ഒരു ലക്ഷത്തി ഇരുപതിനായിരം ഓഹരികൾ കൈക്കൂലിയായി ജഡ്ജിമാർക്ക് ലഭിച്ചെന്നായിരുന്നു നന്ദകുമാറിന്റെ ആരോപണം. കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇഡി കൂടുതൽ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇനിയും വിവരങ്ങൾ ആവശ്യമായി വന്നാൽ വീണ്ടും വിളിപ്പിക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചതായും നന്ദകുമാർ ഇന്നലെ വ്യക്തമാക്കിയിരുന്നു.

ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന് 2006 മാർച്ച് 10-ന് നൽകിയ പരാതിയിലാണ് നന്ദകുമാറിനെ മൊഴിയെടുക്കാൻ ഇഡി തീരുമാനിച്ചത്. എന്നാൽ, രേഖകൾ എത്തിക്കാൻ നന്ദകുമാർ കൂടുതൽ സമയം ചോദിക്കുകയായിരുന്നു. പിണറായി വിജയൻ, തോമസ് ഐസക്, എം.എ. ബേബി എന്നിവർക്കെതിരേയായിരുന്നു നന്ദകുമാറിന്റെ പരാതി. ഇതിൽ നടപടി ഉണ്ടായില്ലെന്ന് കാട്ടി കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുൾപ്പടെ നന്ദകുമാർ പരാതി നൽകിയിരുന്നു.

മുമ്പ് മൊഴിയെടുത്തപ്പോൾ ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ അവിഹിതമായ പണമിടപാട് നടത്തിയിട്ടുണ്ടെന്ന് ഇദ്ദേഹം ആരോപിച്ചിരുന്നു. ഇതിന്റെ തെളിവുകൾ ഹാജരാക്കിയതായി നന്ദകുമാർ പറഞ്ഞു. ലാവലിൻ കേസ് അട്ടിമറിക്കാൻ കേരളത്തിലെ രണ്ട് ജഡ്ജിമാരും ഒരു സുപ്രീംകോടതി ജഡ്ജിയും കൈക്കൂലി വാങ്ങിയെന്ന പരാതിയും നൽകി. ഇതുമായി ബന്ധപ്പെട്ട തെളിവുകളും കൈമാറി.

സ്വരലയ എന്ന സംഘടന ഡൽഹിയിൽ രൂപവത്കരിച്ച് വിദേശത്തുനിന്നും കോടിക്കണക്കിനുരൂപ പിരിച്ചെന്നാണ് എം.എ. ബേബിക്കെതിരേയുള്ള പരാതി. ഇതിലും തെളിവുകൾ കൈമാറിയതായി നന്ദകുമാർ പറഞ്ഞു. പരാതികളുമായി ബന്ധപ്പെട്ട 60 ശതമാനം തെളിവുകളും കൈമാറിയതായി അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ രഹസ്യങ്ങൾ വിദേശത്തേക്ക് കൈമാറി എന്നതാണ് തോമസ് ഐസക്കിനെതിരേ നൽകിയ പരാതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP