Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഹെയ്തി പ്രസിഡണ്ടിനെ വെടിവച്ചുകൊന്നത് അമേരിക്കൻ കൂലിപ്പട്ടാളക്കാരൻ; ഗുണ്ടാസംഘങ്ങളിലെ നാലുപേരെ പൊലീസ് കൊന്നു; കൊല്ലും കൊലയും മന്ത്രവാദവും ജീവിതചര്യയായി മാറിയ ഹെയ്തിയിലെ അവസാനത്തെ ഭീകരതയുടെ കഥ ഇങ്ങനെ

ഹെയ്തി പ്രസിഡണ്ടിനെ വെടിവച്ചുകൊന്നത് അമേരിക്കൻ കൂലിപ്പട്ടാളക്കാരൻ; ഗുണ്ടാസംഘങ്ങളിലെ നാലുപേരെ പൊലീസ് കൊന്നു; കൊല്ലും കൊലയും മന്ത്രവാദവും ജീവിതചര്യയായി മാറിയ ഹെയ്തിയിലെ അവസാനത്തെ ഭീകരതയുടെ കഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

രു മുൻ അമേരിക്കൻ സൈനികനും, ഹേയ്തിയിലെ കനേഡിയൻ എംബസിയിൽ മുൻ സുരക്ഷാ സംഘത്തിന്റെമേധാവിയും ഉൾപ്പടെ ആറുപേരെ ഹെയ്തി പ്രസിഡണ്ട് ജൊവേനെൽ മോയ്സിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഹെയ്തി വംശജനും അമേരിക്കൻ പൗരത്വമുള്ള വ്യക്തിയുമായ ജെയിംസ് സൊലേജെസ് ആണ് അറസ്റ്റിലായവരിൽ ഒരാൾ. ഇയാൽ ഒരു ലോക്കൽ ചാരിറ്റിയുടെ പ്രസിഡണ്ട് കൂടിയാണ്. പോർട്ട് -ഓ പ്രിൻസിനു സമീപമുള്ള സ്വകാര്യ വസതിയിൽ വച്ചാണ് പ്രസിഡണ്ട് മോയ്സ് കൊല്ലപ്പെടുന്നത്.

ഹെയ്തിയിലെ കുട്ടികളുടെ പട്ടിണി മാറ്റുന്ന പ്രവർത്തനങ്ങൾക്കായി സൗത്ത് ഫ്ളോറിഡയിൽ 2019-ന് രൂപീകരിച്ച ജാക്മെൽ ഫസ്റ്റ് എന്ന ചാരിറ്റി സംഘടനയുടെ പ്രസിഡണ്ടാണ് അറസ്റ്റിലായ ജെയിംസ് എന്ന 35 കാരൻ. അറസ്റ്റിലായ ആറുപേരിൽ മറ്റൊരാളും അമേരിക്കൻ പൗരത്വമുള്ള ഹെയ്തി വംശജനാണെന്ന് കരുതുന്നതായി ഇന്റർ പാർട്ടി റിലേഷൻസ് വകുപ്പ് മന്ത്രി മഥായിസ് പിയേറെ അറിയിച്ചു. ജെയിംസ് സൊളേഷിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാനോ അറസ്റ്റിലായ രണ്ടാമത്തെ അമേരിക്കൻ പൗരന്റെ പേര് വെളിപ്പെടുത്താനോ മന്ത്രി തയ്യാറായില്ല.

ഈ ആറുപേരെ കൂടാതെ പ്രസിഡണ്ടിന്റെ കൊലപാതകത്തിൽ പങ്കുള്ള മറ്റ് നാലുപേരെ കൂടി അറസ്റ്റ് ചെയ്തതായി ഹെയ്തി പൊലീസ് അറിയിച്ചു. മറ്റു നാലുപേർ പൊലീസ് വെടിവെയ്പിൽ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ചുരുങ്ങിയത് രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ട് എന്നാണ് ചില പ്രാദേശിക മാധ്യമങ്ങള്രിപ്പോർട്ട് ചെയ്തത്. അഴിമതിയും അഭ്യന്തരകലഹങ്ങളും പട്ടിണിയും കൊണ്ട് താറുമാറായ ഹെയ്തിയിൽ അടുത്ത ഭരണാധികാരി ആരായിരിക്കും എന്ന ചോദ്യവും ശക്തമായി ഉയർന്നു വരുന്നുണ്ട്.

കൊല്ലപ്പെടുന്നതിന് ഒരു ദിവസം മുൻപ് ഏരിയൽ ഹെന്റിയെ പുതിയ പ്രധാനമന്ത്രിയായി മോയ്സ് നാമനിർദ്ദേശം ചെയ്തിരുന്നെങ്കിലും ഇപ്പോൾ രാജ്യത്തിന്റെ കടിഞ്ഞാൺ താത്ക്കാലിക പ്രധാനമന്ത്രിയായ ക്ലോഡ് ജോസഫിന്റെ കൈയിലാണ്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. അതേസമയം പ്രസിഡണ്ടിന്റെ കൊലപാതകത്തിനു ശേഷം അക്രാസക്തരായ ജനക്കൂട്ടം അക്രമകാരികൾ സഞ്ചരിച്ചിരുന്ന കാറുകൾക്ക് തീയിട്ടു. സമീപത്ത് ഒരു കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന രണ്ട് പ്രതികളെ പിടികൂടി കൈകാര്യം ചെയ്തതിനുശേഷം പൊലീസിൽ ഏൽപിക്കുകയും ചെയ്തിരുന്നു.

എന്നും ദുരന്തങ്ങൾ അഭിമുഖീകരിച്ചിരുന്ന ഹെയ്തിയിൽ ദുർമന്ത്രവാദങ്ങളും അന്ധവിശ്വാസവും ഏറിവരികയാണ്. 2010-ൽ വൻ ഭൂകമ്പമുണ്ടായ ഇവിടെ 3 ലക്ഷത്തോളം പേർ മരണമടഞ്ഞിരുന്നു. അന്ന് രാജ്യത്തിന്റെ സ്ഥാപകപിതാക്കൾചെകുത്താനുമായി ഉണ്ടാക്കിയ ഒരു ഉടമ്പടിയുടെ അനന്തരഫലം ഇപ്പോൾ ഹെയ്തിയൻ ജനത അനുഭവിക്കുകയാണെന സുവിശേഷ പ്രാസംഗികൻ പാറ്റ് റോബേർട്ട്സണ്ണിന്റെ പ്രസ്താവന ഏറെ വിവാദമുണ്ടാക്കിയിരുന്നു.

അന്നുവരെ ഹെയ്തി ഭരിച്ചിരുന്ന നല്ലവരായ ഫ്രഞ്ചുകാരെ അവിടെ നിന്നും തുരത്തിയോടിക്കാൻ പ്രാദേശിക നേതാക്കൾ ചെകുത്താനുമായി സഖ്യം ചേർന്ന് ദുർമ്മന്ത്രവാദം നടത്തി എന്നായിരുന്നു അന്ന് സുവിശേഷകൻ പറഞ്ഞത്. നാട്ടിൽ പരക്കെ പാടിക്കേൾക്കുന്ന ഒരു നാടോടിക്കഥയുമായി ബന്ധപ്പെട്ടായിരുന്നു അയാൾ ഈ വാദം ഉന്നയിച്ചത്. പ്രാചീന വൂഡൂ സംസ്‌കാരത്തിനെതിരെ കൃസ്ത്യൻ വിഭാഗത്തിന്റെ ഗൂഢാലോചനായി ചിലർ ഇതിനെ ചിത്രീകരിച്ചെങ്കിലും, ഹെയ്തിയുടെ മനസ്സിൽ അന്ധവിശ്വാസങ്ങൾ എതമാത്രം രൂഢമൂലമാണ് എന്ന് ഇത് തെളിയിച്ചു.

സ്പെയിനിൽ നിന്നും ഫ്രാൻസ് പിടിച്ചെടുത്ത സെയിന്റ് ഡൊമിനിക്ക് എന്ന കോളനിയാണ് പിന്നീട് രക്തരൂക്ഷിത സമരങ്ങളിലൂടെ സ്വാതന്ത്ര്യം നേടി ഹെയ്തി ആയത്. കരിമ്പിൻ തോട്ടങ്ങളാൽ സമൃദ്ധമായിരുന്ന ഈ കോളനി ഫ്രഞ്ചുകാർക്ക് എല്ലാക്കാലത്തും പ്രിയപ്പെട്ടതായിരുന്നു. ആഫ്രിക്കയിൽ നിന്നും കൊണ്ടുവന്ന 40,000 അടിമകളോളം ഇവിടെയുള്ള കരിമ്പിൻ തോട്ടങ്ങളിൽ ജോലിചെയ്തിരുന്നു.

തികച്ചും പരിതാപകരമായിരുന്നു ഇവിടെയുള്ള അടിമകളുടെ ജീവിതം. ആഫ്രിക്കയിലേയും യൂറോപ്പിലേയും അടിമച്ചന്തകളിൽ നിന്നും വാങ്ങുന്ന അടിമകൾക്ക് നൽകിയ വില മുതലാക്കുവാൻ അവരെക്കൊണ്ട് കഠിനമായി ജോലി ചെയ്യിക്കുമായിരുന്നു. കടുത്ത ശിക്ഷയും അല്പാഹാരവുമൊക്കെ അവരുടെ ജീവിതത്തിന്റെ ഭാഗങ്ങളായിരുന്നു. 1789-ൽ ഫ്രാൻസിൽ വിപ്ലവം ആരംഭിച്ചതോടെ കോളനികളിലെ ഫ്രഞ്ചുകാരുടെ സാന്നിദ്ധ്യം കുറഞ്ഞുതുടങ്ങി.

ഈ അവസരം മുതലെടുത്ത് അടിമകൾ പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു. യൂറോപ്യൻ വംശജരായ കുട്ടികളെ പോലും കൊന്നുകൊണ്ടായിരുന്നു വിപ്ലവം മുന്നേറിയത്. ഇരു ഭാഗത്തും കനത്ത ആൾനാശമുണ്ടായി. അവസാനം1804-ൽ ഹെയ്തി സ്വാതന്ത്ര്യം നേടി. പുതിയ സ്വതന്ത്ര രാജ്യത്തിന്റെ ഭരണാധികാരിയായി അധികാരത്തിലേറിയ മുൻ അടിമ ജീൻ ജാക്വെസ് പക്ഷെ രണ്ടു വർഷം കഴിഞ്ഞപ്പോൾ കൊല്ലപ്പെട്ടു. 1911-ൽ മറ്റൊരു അഭ്യന്തര വിപ്ലവം നടന്നു, തുടർന്ന് 1915-ൽ ഇത് അമേരിക്കൻ ഭരണത്തിൻ കീഴിലാവുകയും 1934-ൽ വീണ്ടും സ്വതന്ത്രമാവുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP