Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്തു; കേസിലെ പ്രതി തലശ്ശേരി സ്വദേശി മുഹമ്മദ് ഒനാസിസ് പിടിയിൽ

കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്തു; കേസിലെ പ്രതി തലശ്ശേരി സ്വദേശി മുഹമ്മദ് ഒനാസിസ് പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് കോടികൾ തട്ടിയ കേസിലെ പ്രതി പിടിയിൽ. തലശ്ശേരി സ്വദേശി മുഹമ്മദ് ഒനാസിസാണ് അമൃത്സർ വിമാനത്താവളത്തിൽ നിന്ന് പിടിയിലായത്.

കണ്ണൂർ: വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നായി കോടികൾ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. തലശ്ശേരി സ്വദേശി മുഹമ്മദ് ഒനാസിസാണ് അമൃത്സർ വിമാനത്താവളത്തിൽ നിന്ന് പിടിയിലായത്.

2019-ലാണ് സംഭവം. കണ്ണൂർ വിമാനത്താവളത്തിൽ ജോലി ഒഴിവുണ്ടെന്ന് പറഞ്ഞ് ഒനാസിസ് യുവാക്കളെ സമീപിക്കുകയായിരുന്നു. അഞ്ച് ലക്ഷം നൽകിയാൽ ജോലി എന്നായിരുന്നു വാഗ്ദാനം. അഡ്വാൻസായി രണ്ടര ലക്ഷവും, ബാക്കി ജോലി കിട്ടിയ ശേഷവും എന്നാണ് പറഞ്ഞിരുന്നത്.

80 പേരിൽ നിന്ന് ഇയാൾ പണം വാങ്ങി. വിദേശത്തേക്ക് പോകാൻ വിസ തരപ്പെടുത്താമെന്ന് പറഞ്ഞും ഇയാൾ പലരിൽ നിന്നും പണം വാങ്ങിയിരുന്നു. ശേഷം ഇയാൾ വിദേശത്തേക്ക് മുങ്ങി.പണം നഷ്ടമായവർ പരാതി നൽകിയതിനെ തുടർന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

ചക്കരക്കൽ, തലശ്ശേരി, പിണറായി, എടക്കാട്, കണ്ണൂർ ടൗൺ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. അന്വേഷണത്തിൽ ഒനാസിസിന്റെ സഹായിയായ രാജേഷ് എന്നയാളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

യുഎഇയിൽ നിന്ന് ഇന്നലെ പഞ്ചാബിലെ അമൃത്സർ വിമാനത്താവളത്തിൽ ഇറങ്ങുമ്പോഴാണ് ഒനാസിസ് അറസ്റ്റിലാകുന്നത്. ഒനാസിസിനെ പൊലീസ് കണ്ണൂരിലെത്തിച്ച് ചോദ്യം ചെയ്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP