Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്രീലങ്കൻ ബാറ്റിങ് പരിശീലകൻ ഗ്രാന്റ് ഫ്‌ളവറിന് കോവിഡ്; ഐസോലേഷനിലേക്ക് മാറ്റി; ലങ്കൻ താരങ്ങളെ പരിശോധനക്ക് വിധേയരാക്കി; നിലവിൽ ബയോ സെക്യുർ ബബ്ബിളിൽ; ഇന്ത്യ-ശ്രീലങ്ക പരമ്പര പ്രതിസന്ധിയിൽ

ശ്രീലങ്കൻ ബാറ്റിങ് പരിശീലകൻ ഗ്രാന്റ് ഫ്‌ളവറിന് കോവിഡ്; ഐസോലേഷനിലേക്ക് മാറ്റി; ലങ്കൻ താരങ്ങളെ പരിശോധനക്ക് വിധേയരാക്കി; നിലവിൽ ബയോ സെക്യുർ ബബ്ബിളിൽ; ഇന്ത്യ-ശ്രീലങ്ക പരമ്പര പ്രതിസന്ധിയിൽ

സ്പോർട്സ് ഡെസ്ക്

കൊളംബോ: ഇന്ത്യ-ശ്രീലങ്ക ഏകദിന, ട്വന്റി 20 ക്രിക്കറ്റ് പരമ്പരകൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലകനായ ഗ്രാന്റ് ഫ്‌ളവറിന് കോവിഡ് സ്ഥിരീകരിച്ചു. ടീം അംഗങ്ങളെ മുഴുവൻ വ്യാഴാഴ്ച വൈകിട്ട് വീണ്ടും കോവിഡ് പരിശോധനക്ക് വിധേയരാക്കി. ഇതിന്റെ ഫലം വന്നിട്ടില്ല.

നേരിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് ഗ്രാന്റ് ഫ്‌ളവറിനെ വ്യാഴാഴ്ച പിസിആർ പരിശോധനക്ക് വിധേയനായിക്കിയിരുന്നു. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഗ്രാന്റ് ഫ്‌ളവറെ ഐസോലേഷനിലേക്ക് മാറ്റിയതായി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരായ പരമ്പരക്കുശേഷം ചൊവ്വാഴ്ച വൈകിട്ടോടെയാണ് ശ്രീലങ്കൻ താരങ്ങൾ നാട്ടിൽ തിരിച്ചെത്തിയത്. നാട്ടിൽ തിരിച്ചെത്തിയ ലങ്കൻ താരങ്ങൾ ഇപ്പോൾ ബയോ സെക്യുർ ബബ്ബിളിലാണ്.

ശ്രീലങ്കക്കെതിരായ പരമ്പരയിൽ കളിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ മൂന്ന് കളിക്കാർക്കും നാല് സപ്പോർട്ട് സ്റ്റാഫിനും കഴിഞ്ഞ ദിവസം കോവിഡ് സഥിരീകരിച്ചിരുന്നു. ഇതിനെത്തുടർന്ന് പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരക്ക് പുതിയ ടീമിനെ തന്നെ ഇറക്കാൻ ഇംഗ്ലണ്ട് നിർബന്ധിതതമായിരുന്നു. ഈ മാസം 13നാണ് ഇന്ത്യക്കെതിരായ ഏകദിന പരമ്പര തുടങ്ങുന്നത്.

സീനിയർ താരങ്ങൾ ഇംഗ്ലണ്ട് പര്യടനത്തിലായതിനാൽ ശിഖർ ധവാന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ ശ്രീലങ്കക്കക്കെതിരെ ഏകദിന, ടി20 പരമ്പരക്കിറങ്ങുന്നത്. രാഹുൽ ദ്രാവിഡാണ് യുവതാരങ്ങൾ കൂടുതലുള്ള ടീമിന്റെ മുഖ്യ പരിശീലകൻ. മൂന്ന് വീതം ഏകദിനങ്ങളും ടി20യുമാണ് പരമ്പരയിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP