Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചി വാട്ടർ മെട്രോ യാത്രാ നിരക്ക് നിശ്ചയിച്ചു; മിനിമം നിരക്ക് 20 രൂപ, ഓരോ കിലോമീറ്ററിനും 4 രൂപയുടെ വർദ്ധനവ്, പരമാവധി നിരക്ക് 40 രൂപ

കൊച്ചി വാട്ടർ മെട്രോ യാത്രാ നിരക്ക് നിശ്ചയിച്ചു; മിനിമം നിരക്ക് 20 രൂപ, ഓരോ കിലോമീറ്ററിനും 4 രൂപയുടെ വർദ്ധനവ്, പരമാവധി നിരക്ക് 40 രൂപ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കൊച്ചി വാട്ടർ മെട്രോ പദ്ധതിയുടെ ഒരു വർഷത്തേക്കുള്ള ആദ്യഘട്ട യാത്രാ നിരക്ക് നിശ്ചയിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.  മിനിമം ഫെയർ 20 രൂപ (3 കി മീ) ശേഷമുള്ള ഓരോ കിലോമീറ്ററിനും 4 രൂപ വീതം വർദ്ധനവുണ്ടാവും. ഒരു റൂട്ടിലേക്കുള്ള പരമാവധി നിരക്ക് 40 രൂപയായിരിക്കും.

കാലാകാലങ്ങളിൽ നിരക്ക് നിശ്ചയിക്കുന്നതിന് ഫെയർ ഫിക്‌സേഷൻ കമ്മിറ്റി രൂപീകരിക്കാൻ കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിന് അധികാരം നൽകി. മാർക്കറ്റ് സാഹചര്യമനുസരിച്ച് യാത്രാക്കൂലി പുതുക്കാൻ ഇവർക്ക് അധികാരമുണ്ടാവും.

സർക്കാരിന്റെയും കെ എം ആർ എല്ലിന്റെയും സംയുക്ത സംരംഭമായിട്ടായിരിക്കും വാട്ടർ മെട്രോ പ്രവർത്തിക്കുക. വാട്ടർ മെട്രോ കമ്പനിയിൽ സർക്കാരിന് 74% ഓഹരിയും കെഎംആർഎലിന് 26% ഓഹരിയുമാണുള്ളത്.

വാട്ടർ മെട്രോ ഗതാഗത സംവിധാനം പ്രവർത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള മുഴുവൻ ഉത്തരവാദിത്തവും അധികാരവും കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിനാകും ഉണ്ടാവുക. കൊച്ചി മെട്രോ റെയിലിന് പിന്നാലെ വാട്ടർ മെട്രോ കൂടി യാഥാർത്ഥ്യമാകുന്നതോടെ പൊതുഗതാഗത സംവിധാനത്തിൽ വലിയ കുതിച്ചുകയറ്റമാകും കൊച്ചിയിൽ ഉണ്ടാവുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP