Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

2020ലെ ഒളിമ്പിക്‌സിന് വീണ്ടും കോവിഡ് ഭീഷണി; ടോക്കിയോവിൽ അടച്ചിടൽ നീട്ടിയതോടെ കാണികളില്ലാതെ അടച്ചിട്ട സ്‌റ്റേഡിയത്തിൽ കായിക മാമാങ്കം നടത്തിയേക്കും; അന്തിമ തീരുമാനം ഒളിമ്പിക്‌സ് കമ്മറ്റി ഇന്നെടുക്കും; ഒളിമ്പിക്‌സ് റദ്ദാക്കില്ലെന്ന് സൂചന

2020ലെ ഒളിമ്പിക്‌സിന് വീണ്ടും കോവിഡ് ഭീഷണി; ടോക്കിയോവിൽ അടച്ചിടൽ നീട്ടിയതോടെ കാണികളില്ലാതെ അടച്ചിട്ട സ്‌റ്റേഡിയത്തിൽ കായിക മാമാങ്കം നടത്തിയേക്കും; അന്തിമ തീരുമാനം ഒളിമ്പിക്‌സ് കമ്മറ്റി ഇന്നെടുക്കും; ഒളിമ്പിക്‌സ് റദ്ദാക്കില്ലെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

ടോക്കിയോ: ഒളിമ്പിക്‌സിനേയും കോവിഡ് പിടികൂടുന്നത്. ടോക്കിയോവിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ആലോചന. കോവിഡിനെ നേരിടാൻ ടോക്കിയോവിൽ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ് ജപ്പാൻ. ഈ സാഹചര്യത്തിലാണ് കാണികളില്ലാതെ ഒളിമ്പിക്‌സിനെ കുറിച്ചുള്ള ആലോചനകൾ നടക്കുന്നത്. ഇക്കാര്യത്തിൽ ഒളിമ്പിക്‌സ് കമ്മറ്റി ഇന്ന് തീരുമാനം എടുക്കും.

ടോക്കിയോവിലെ മാനദണ്ഡ പ്രകാരം അടച്ചിട്ട സ്റ്റേഡിയത്തിൽ മാത്രമേ കായിക മാമാങ്കം നടത്താനാകൂ. ഇളവുകൾ കൊടുക്കാൻ ജപ്പാൻ ഭരണ കൂടം തയ്യറാകാൻ സാധ്യതയില്ല. കോവിഡ് തരംഗത്തെ അവരും ഭയക്കുന്നുണ്ട്. അങ്ങനെ വന്നാൽ കായികതാരങ്ങളും ഓഫീഷ്യൽസും മാത്രമുള്ള ഒളിമ്പിക്‌സിന് ജപ്പാൻ വേദിയാകും. ഉദ്ഘാടന ചടങ്ങിൽ അടക്കം ആരേയും പ്രവേശിപ്പിക്കില്ല. ടിവിയിലൂടെ എല്ലാവരും മത്സങ്ങൾ കാണേണ്ടി വരും. കളിക്കാർക്കും ഓഫീഷ്യൽസിനും കർശന കോവിഡ് പരിശോധനയും നടത്തും.

മെയ്‌ മാസത്തിന് ശേഷം ടോക്കിയോവിൽ കോവിഡ് നിരക്ക് കൂടുകയാണ്. എല്ലാം നിയന്ത്രണ വിധേമായെന്ന പ്രതീക്ഷയിലാണ് ഒളിമ്പിക്‌സുമായി മുമ്പോട്ട് പോകാൻ തീരുമാനിച്ചത്. ഇതിനിടെയാണ് പുതിയ തരംഗം ജപ്പാനിലും എത്തിയത്. ഇതോടെ അടച്ചിടലിലേക്ക് പോകേണ്ട സാഹചര്യം ടോക്കിയോവിലുണ്ടായി. ലോക്ഡൗൺ ഈ ഞായറാഴ്ചയോടെ അവസാനിക്കേണ്ടതായിരുന്നു. ഒളിമ്പിക്‌സ് മുന്നിൽ കണ്ടായിരുന്നു ഇത്. ഇതിനിടെയാണ് രോഗികൾ വീണ്ടും കൂടിയത്. ഇതോടെ ലോക്ഡൗൺ ഓഗസ്റ്റ് 22 വരെ നീട്ടി.

ഈ മാസം 23 മുതൽ ഓഗസ്റ്റ് എട്ടുവരെയാണ് ഒളിമ്പിക്‌സ്. ജപ്പാൻ ഭരണകൂടത്തിന്റെ പുതിയ തീരുമാന പ്രകാരം ഈ ദിവസമെല്ലാം അടച്ചിടലിന് അകത്തായി. ഈ സാഹചര്യത്തിലാണ് കാണികളെ വേണ്ടെന്ന് വയ്ക്കാനുള്ള ആലോചന ഒളിമ്പിക്‌സ് കമ്മറ്റി തുടങ്ങുന്നത്. ഏതായാലും കായിക മമാങ്കം മാറ്റിവയ്ക്കാനുള്ള സാധ്യതയില്ല. മുൻ നിശ്ചിച്ച പ്രകാരം ആൾക്കൂട്ടത്തെ ഒഴിവാക്കി നടത്താനാണ് ആലോചന. അതായത് അത്‌ലറ്റുകളെ ആവേശത്തിലാക്കുന്ന ഗാലറികൾ ഒരു സ്‌റ്റേഡിയത്തിലും ഉണ്ടാകില്ല.

2020ലാണ് ഒളിമ്പിക്‌സ് നടക്കേണ്ടി ഇരുന്നത്. കൊറോണ വൈറസ് ലോകത്താകെ വ്യാപിച്ചതിന് പിന്നാലെ മാറ്റിവെക്കേണ്ടി വന്ന ഒളിമ്പിക്‌സന് 2021ലും ടോക്കിയോ 2020 ഒളിമ്പിക്‌സ് എന്നാണ് പേരു നൽകിയിരിക്കുന്നത്. 124 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒളിംപിക്‌സ് വൈകി നടത്തുന്നത്.

അതേസമയം ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോക മഹായുദ്ധവും അരങ്ങേറിയതിന്റെ പശ്ചാത്തലത്തിൽ 1916, 1940, 1944 വർഷങ്ങളിൽ ഒളിംപിക്‌സ് റദ്ദാക്കിയ ചരിത്രവുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP