Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യൂസഫും ആയങ്കിയും സുഹൃത്തുക്കൾ; കരിപ്പൂരിൽ ആയങ്കിയുടെ വരവ് യൂസഫ് അറിഞ്ഞു; കൊടി സുനിയുടെ ശിഷ്യനൊപ്പം സ്വർണം കൈക്കലാക്കാൻ എത്തിയത് നാലു സംഘങ്ങൾ; തിരിച്ചറിഞ്ഞത് മൂന്ന് ടീമിനെ; ആയങ്കിയെ വകവരുത്താൻ എത്തിയത് കുടുക്കിൽ ബ്രദേഴ്‌സ്; അന്വേഷണം കൊടുവള്ളിയിലേക്ക്

യൂസഫും ആയങ്കിയും സുഹൃത്തുക്കൾ; കരിപ്പൂരിൽ ആയങ്കിയുടെ വരവ് യൂസഫ് അറിഞ്ഞു; കൊടി സുനിയുടെ ശിഷ്യനൊപ്പം സ്വർണം കൈക്കലാക്കാൻ എത്തിയത് നാലു സംഘങ്ങൾ; തിരിച്ചറിഞ്ഞത് മൂന്ന് ടീമിനെ; ആയങ്കിയെ വകവരുത്താൻ എത്തിയത് കുടുക്കിൽ ബ്രദേഴ്‌സ്; അന്വേഷണം കൊടുവള്ളിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്തു കേസ് സംബന്ധിച്ച കസ്റ്റംസ് അന്വേഷണം കൊടുവള്ളിയിലെ കുടുക്കിൽ ബ്രദേഴ്‌സിലേക്ക്. അർജുൻ ആയങ്കിയെ കുടുക്കാൻ ഡമ്മി കാരിയറെ ഏർപ്പാടാക്കിയത് കുടുക്കിൽ ബ്രദേഴ്‌സാണ്. വിശ്വാസവഞ്ചന കാട്ടുന്ന കാരിയർമാരെയും സ്വർണം തട്ടിയെടുക്കുന്നവരെയും ക്രൂരമായി മർദിക്കുന്നതിൽ കുപ്രസിദ്ധരാണിവർ. ആയങ്കിയെ ഇല്ലാതാക്കലായിരുന്നു ഇവരുടെ ലക്ഷ്യം.

അന്ന് കരിപ്പൂരിൽ കുടുക്കിൽ ബ്രദേഴ്‌സ് അടക്കം 4 സംഘങ്ങളാണ് സ്വർണം കൊണ്ടു പോകാനായെത്തിയത്. ഇതിൽ 3 സംഘങ്ങളെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുക്കിൽ ബ്രദേഴ്‌സും ആയങ്കിയും പിന്നെ യൂസഫും. 2.33 കിലോഗ്രാം സ്വർണവുമായി മുഹമ്മദ് ഷഫീഖ് എത്തുന്ന കാര്യം ഒരേ ഏജന്റ് തന്നെയാണ് അർജുൻ ആയങ്കിയെയും യൂസഫിനെയും അറിയിക്കുന്നത്. കാരിയറെ തേടി അർജുൻ എത്തുന്ന കാര്യം യൂസഫിന് അറിയാമായിരുന്നു. പക്ഷേ, യൂസഫ് എത്തുന്ന കാര്യം അർജുൻ അറിഞ്ഞിരുന്നില്ല.

ഇതിന് പിന്നിലും ആയങ്കിയെ ഇല്ലായ്മ ചെയ്യുകയെന്ന ലക്ഷ്യമായിരുന്നു. കൊടി സുനിയും ടീമും സ്വർണ്ണ കടത്തിൽ വിലസുന്നതായിരുന്നു ഇതിന് കാരണം. കോഴിക്കോട് വിമാനത്താവളത്തിൽ 21നു പുലർച്ചെ പിടിയിലായ 2.33 കിലോഗ്രാം സ്വർണ്ണത്തിനായി എത്തിയ നാലം സംഘത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കസ്റ്റംസ്. രാമനാട്ടുകര അപകടത്തെ തുടർന്ന് പൊലീസ് പിടികൂടിയ സൂഫിയാന് കൂടുതൽ വിവരങ്ങൾ അറിയാമെന്നാണ് നിഗമനം. ഈ കൊടുവള്ളിക്കാരനെ ചോദ്യം ചെയ്യാനാണ് കസ്റ്റംസ് ആലോചന.

ഒട്ടേറെ സ്വർണക്കടത്ത്, ഹവാല കേസുകൾക്കു പുറമെ, ഭീഷണിപ്പെടുത്തി പണം തട്ടിയ കേസുകളിലും പ്രതികളാണു കുടുക്കിൽ ബ്രദേഴ്‌സ്. ഇന്ത്യയിലെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലൂടെ വ്യാപകമായി ഇവർ സ്വർണം കടത്തുന്നുണ്ട്. കരിപ്പൂരിൽ എത്തിയ അർജുൻ ആയങ്കിയും കണ്ണൂർ സ്വദേശിയായ യൂസഫും സുഹൃത്തുക്കളായിരുന്നുവെന്നു കസ്റ്റംസ് കണ്ടെത്തി.

അർജുൻ നിർദ്ദേശിച്ചതു പോലെ ഷർട്ട് ധരിച്ചു സെൽഫി എടുത്ത് അർജുന് അയയ്ക്കാനും അതിനു ശേഷം പുതിയ ഷർട്ട് ധരിച്ചു സെൽഫി എടുത്ത് തനിക്ക് അയയ്ക്കാനും യൂസഫ്, മുഹമ്മദ് ഷഫീഖിനു നിർദ്ദേശം നൽകിയിരുന്നു. ഇക്കാര്യം ഷെഫീഖും സമ്മതിച്ചിട്ടുണ്ട്.

എന്തിനാണ് കാരിയറെ കൊണ്ട് ആയങ്കിയെ ചതിക്കാൻ യൂസഫ് ശ്രമിച്ചത് എന്നതിന് ഉത്തരമാണ് ഇപ്പോൾ കസ്റ്റംസ് തേടുന്നത്. എന്നാൽ യൂസഫിനെ പിടികൂടാൻ കഴിയാത്തത് കേസിനെ ബാധിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP