Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ന്യൂസിലാൻഡിലേക്ക് കുടിയേറുന്നവർ കരുതിയിരിക്കുക; ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ വ്യാജ വെബ്‌സൈറ്റുമായി തട്ടിപ്പുകാർ രംഗത്ത്; വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി പണം തട്ടിയെടുക്കുന്ന സംഘം വിലസുന്നു

ന്യൂസിലാൻഡിലേക്ക് കുടിയേറുന്നവർ കരുതിയിരിക്കുക; ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ വ്യാജ വെബ്‌സൈറ്റുമായി തട്ടിപ്പുകാർ രംഗത്ത്; വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി പണം തട്ടിയെടുക്കുന്ന സംഘം വിലസുന്നു

ഓക്ക്‌ലാൻഡ്: ന്യൂസിലാൻഡ് ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ ഔദ്യോഗിക വെബ് സൈറ്റിനോട് സാമ്യമുള്ള വ്യാജ വെബ് സൈറ്റുമായി തട്ടിപ്പുകാർ രംഗത്തെത്തി. ഡൊമൈൻ പേരിൽ നേരിയ വ്യത്യാസം വരുത്തി ഇറക്കുന്ന വെബ് സൈറ്റിലൂടെ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി പണം തട്ടിയെടുക്കാനാണ് സംഘം ശ്രമിക്കുന്നത്. ഇതിനെതിരേ ജാഗ്രതാ മുന്നറിയിപ്പുമായി ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ് തന്നെ രംഗത്തെത്തിയിട്ടുണ്ട്.

വ്യാജ വെബ്‌സൈറ്റിന്റെ  ഉടമസ്ഥരിൽ നിന്ന് പലർക്കും ഇ-മെയിൽ സന്ദേശം വരുന്നതോടെയാണ് തട്ടിപ്പുകൾക്ക് തുടക്കമാകുന്നത്. വ്യാജ വെബ്‌സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നവരോട് ബാങ്കിങ് സംബന്ധിച്ച വിവരങ്ങളും ഐആർഡി നമ്പരുകളും സോഷ്യൽ മീഡിയ പാസ് വേർഡുകളും ചിലപ്പോൾ പാസ്‌പോർട്ടിന്റെ വിശദാംശങ്ങളും ചോദിക്കുന്നു. www.immigration.govt.nz എന്നാണ് ഔദ്യോഗിക വെബ് സൈറ്റെങ്കിൽ വ്യാജന്റെ വിലാസം www.immigration-govt.nz എന്നാണ്. ഔദ്യോഗിക വെബ്‌സൈറ്റിന് ഇമിഗ്രേഷനു ശേഷമുള്ള പൂർണവിരാമത്തിനു പകരം വ്യാജൻ, ഹൈഫൻ (-) മാർക്കാണ് ഉപയോഗിച്ചിരിക്കുന്നത് എന്നു മാത്രമാണ് വ്യത്യാസം.

കൂടാതെ ന്യൂസിലാൻഡിൽ താമസിക്കുന്ന വിദേശീയരെ ഫോണിൽ വിളിച്ച് തട്ടിപ്പു നടത്തുന്നതായും ഇമിഗ്രേഷൻ ന്യൂസിലാൻഡ് കണ്ടെത്തിയിട്ടുണ്ട്. പ്രധാനമായും ഇന്ത്യൻ വംശജരെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഈ ഗൂഢസംഘത്തിനെതിരേ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. നിങ്ങളുടെ വിസാ അല്ലെങ്കിൽ അറൈവൽ കാർഡ് സംബന്ധിച്ച് ചില പ്രശ്‌നങ്ങളൊക്കെയുണ്ടെന്നും പണം തന്നാൽ അത് മാറ്റിത്തരാമെന്നുമാണ് തട്ടിപ്പുകാർ അറിയിക്കുന്നത്. വെസ്റ്റേൺ യൂണിയൻ അക്കൗണ്ടിൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുന്ന സംഘം പണം തന്നില്ലെങ്കിൽ നാടു കടത്തൽ പോലെയുള്ള നടപടികൾ നേരിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ടത്രേ. ഇത്തരം ഫോൺകോളുകൾ ലഭിച്ചാൽ ഒരു കാരണവശാലും പണം നൽകരുതെന്നും ഇമിഗ്രേഷൻ ന്യൂസിലാൻഡ് വ്യക്തമാക്കുന്നു.

ഒരിക്കലും ഇമിഗ്രേഷൻ ന്യൂസിലാൻഡിൽ നിന്ന് പണം ആവശ്യപ്പെട്ടുകൊണ്ട് ഫോൺകോളുകൾ വരാറില്ലെന്നും ഏതെങ്കിലും തരത്തിലുള്ള പേയ്‌മെന്റുകൾ നടത്താൽ ഫോണിലൂടെ ആവശ്യപ്പെടാറില്ലെന്നും ഇമിഗ്രേഷൻ ന്യൂസിലാൻഡ് വെളിപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP