Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറ് വനിതകൾ അടക്കം 43 മന്ത്രിമാർ; നാരായൺ റാണെയും സർബാനന്ദ സോനോവാളും ജ്യോതിരാദിത്യ സിന്ധ്യയും പശുപതി പരസും അടക്കം 15 ക്യാബിനറ്റ് മന്ത്രിമാർ; കിരൺ റിജിജുവിനും അനുരാഗ് ഠാക്കൂറിനും സ്ഥാനക്കയറ്റം; അനുപ്രിയ പട്ടേലും ശോഭ കരന്തലജെയും മീനാക്ഷി ലേഖിയും കേന്ദ്രസഹമന്ത്രിമാർ; രാജീവ് ചന്ദ്രശേഖർ സഹമന്ത്രി; പുതുമുഖങ്ങളേക്കാൾ ഏറെ വാർത്തയായത് 3 പ്രമുഖരുടെ പുറത്താകൽ

ആറ് വനിതകൾ അടക്കം 43 മന്ത്രിമാർ; നാരായൺ റാണെയും സർബാനന്ദ സോനോവാളും ജ്യോതിരാദിത്യ സിന്ധ്യയും പശുപതി പരസും അടക്കം 15 ക്യാബിനറ്റ് മന്ത്രിമാർ; കിരൺ റിജിജുവിനും അനുരാഗ് ഠാക്കൂറിനും സ്ഥാനക്കയറ്റം; അനുപ്രിയ പട്ടേലും ശോഭ കരന്തലജെയും മീനാക്ഷി ലേഖിയും കേന്ദ്രസഹമന്ത്രിമാർ; രാജീവ് ചന്ദ്രശേഖർ സഹമന്ത്രി; പുതുമുഖങ്ങളേക്കാൾ ഏറെ വാർത്തയായത് 3 പ്രമുഖരുടെ പുറത്താകൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പുതുമുഖങ്ങളെ ഉൾപ്പെടുത്തി രണ്ടാം മോദി മന്ത്രിസഭ പുനഃ സംഘടിപ്പിച്ചു. ആറ് വനിതകൾ അടക്കം 43 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇതിൽ 15 പേർ ക്യാബിനറ്റ് റാങ്കുള്ളവരാണ്. മഹാരാഷ്ട്രയിൽനിന്നുള്ള രാജ്യസഭാംഗവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ നാരായൺ റാണെ ആദ്യം സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് അസം മുന്മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ സത്യപ്രതിജ്ഞ ചെയ്തു. ഒന്നാം മോദി മന്ത്രിസഭയിൽ കായികമന്ത്രിയായിരുന്നു.കിരൺ റിജിജുവിനും ഹർദീപ് സിങ് പുരിക്കും കാബിനറ്റ് മന്ത്രിമാരായി സ്ഥാനക്കയറ്റം ലഭിച്ചു. അനുരാഗ് ഠാക്കൂറിനും ആർ.കെ. സിങ്ങിനും ജി. കിഷൻ റെഡ്ഡിക്കും സ്ഥാനക്കയറ്റമുണ്ട്. വനിതാ നേതാക്കളായ അനുപ്രിയ പട്ടേൽ, ശോഭ കരന്തലജെ, മീനാക്ഷി ലേഖി എന്നിവർ കേന്ദ്രസഹമന്ത്രിസ്ഥാനമാണു ലഭിച്ചത്.

മലയാളിയായ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറും കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റു. കർണാടകയിലെ മുതിർന്ന ബിജെപി നേതാവ് എ. നാരായണസ്വാമിയും ബംഗാളിലെ ഗോത്രവർഗ നേതാവ് ജോൺ ബർളയും കേന്ദ്രസഹമന്ത്രിമാരാകും.

36 പുതിയ മന്ത്രിമാർ സർക്കാരിൽ ചേർന്നപ്പോൾ നാല് പ്രമുഖ മന്ത്രിമാർ ഇന്ന് പുനഃ സംഘടനയിൽ പുറത്തായി കോവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്തതിലും, സാമ്പത്തിക വളർച്ചയിലെ മാന്ദ്യത്തിലും സർക്കാർ വിമർശനം ഏറ്റുവാങ്ങുന്ന പശ്ചാത്തലത്തിലാണ് പുനഃ സംഘടന. ഇപ്പോൾ മോദി ക്യാബിനറ്റിൽ 77 മന്ത്രിമാരുണ്ട്. പകുതിയോളം പേർ പുതുതായി വന്നവർ. ഏഴ് മന്ത്രിമാർക്ക് സ്ഥാനക്കയറ്റവും. എന്നാൽ, പുതിയ മന്ത്രിമാരുടെ വരവിനേകാകളേറെ വലിയ വാർത്തയായത് ഐടി നിയമ മന്ത്രിയായ രവിശങ്കർ പ്രസാദിന്റെയും, ആരോഗ്യമന്ത്രി ഹർഷവർദ്ധന്റെയും പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കറിന്റെയും രാജിയാണ്. മൂവരും ഇന്ന് രാഷ്ട്രപതിഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു.

പുനഃസംഘടനയ്ക്ക് മുന്നോടിയായി രാജിസമർപ്പിച്ച മറ്റുമന്ത്രിമാർ ഇവരൊക്കെയാണ്: ഹർഷവർധൻ, അശ്വിനി കുമാർ ചൗബേ രമേശ് പൊഖ്റിയാൽ, സന്തോഷ് ഗംഗ്വാർ, സഞ്ജയ് ധോത്രേ, ദേബശ്രീ ചൗധരി, സദാനന്ദ ഗൗഡ, റാവു സാഹേബ് ദാൻവേ പട്ടേൽ, ബാബുൽ സുപ്രിയോ, രത്തൻലാൽ കടാരിയ, പ്രതാപ് സാരംഗി.

പുതിയ ഐടി ചട്ടങ്ങളുമായി ബന്ധപ്പെട്ട് ട്വിറ്റർ അടക്കമുള്ള കമ്പനികളുമായി തർക്കത്തിലിരിക്കെയാണ് രവിശങ്കർ പ്രസാദിന്റെ രാജി. സർക്കാർ വക്താവ് കൂടിയായ പ്രകാശ് ജാവ്‌ദേക്കറിന്റെ രാജി ഏവരെയും അദ്ഭുതപ്പെടുത്തി. വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാൽ നിശങ്കും പുതിയ മന്ത്രിസഭയിൽ ഇല്ല. കോവിഡ് രണ്ടാം തരംഗം നേരിടുന്നതിൽ, കേന്ദ്രസർക്കാർ പരാജയമായെന്ന വിമർശനങ്ങൾ ഹർഷവർദ്ധന് തിരിച്ചടിയായി എന്നാണ് വിലയിരുത്തൽ. ആയിരക്കണക്കിന് പേർ ഓക്‌സിജനും, ആശുപത്രി ബെഡ്ഡുകൾക്കും, വാക്‌സിനുമായി നെട്ടോടമോടിയത് സർക്കാരിന് ക്ഷീണമായിരുന്നു. രണ്ടാം തരംഗത്തിൽ വാക്‌സിനേഷനും സുഗമമായി നടക്കാതിരുന്നതും വിമർശനങ്ങൾക്ക് ഇടയാക്കി

സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കേന്ദ്രമന്ത്രിമാർ

നാരായൺ റാണെ

സർബാനന്ദ സോനോവാൾ

ഡോ. വീരേന്ദ്ര കുമാര്

ജ്യോതിരാദിത്യ സിന്ധ്യ

രാമചന്ദ്ര പ്രസാദ് സിങ

അശ്വിനി വൈഷ്ണവ്

പശുപതി കുമാർ പരസ്

കിരൺ റിജിജു

രാജ് കുമാർ സിങ്

ഹർദീപ് സിങ് പുരി

മസൂഖ് മാണ്ഡവ്യ

ഭൂപേന്ദ്ര യാദവ്

പുരുഷോത്തം രുപാലിയ

ജി കിഷൻ റെഡ്ഡി

അനുരാജ് സിങ് ഠാക്കൂർ

പങ്കജ് ചൗധരി

അനുപ്രിയ സിങ് പട്ടേൽ

സത്യപാൽ സിങ് ബാഗേൽ

രാജീവ് ചന്ദ്രശേഖർ

ശോഭാ കരന്തലജെ

ഭാനുപ്രതാപ് സിങ് വർമ

ദർശന വിക്രം ജർദോഷ്

മീനാക്ഷി ലേഖി

അന്നപൂർണ ദേവി

എ നാരായണ സ്വാമി

കൗശൽ കിഷോർ

അജയ് ഭട്ട്

ബിഎൽ വർമ

അജയ് കുമാർ

ചൗബൻ ദേവുവിങ്

ഭഗവന്ത് ഖുബ

കപിൽ പാട്ടീൽ

പ്രതിമ ഭൗമിക്

സുഭാഷ് സർക്കാർ

ഡോ. ഭഗവത് കിഷന്റാവു കാരാട്

ഡോ. രാജ്കുമാർ രഞ്ജൻ സിങ്

ഡോ. ഭാരതി പ്രവിൺ പവാർ

ബിശ്വേശ്വർ ടുഡു

ശന്തനു ഠാക്കൂർ

ഡോ. എം മഹേന്ദ്രഭായി

ജോൺ ബരിയ

ഡോ. എൽ മുരുകൻ

നിശിത് പ്രാമാണിക്

ക്യാബിനറ്റ് മന്ത്രിമാർ

1. നാരായൺ റാണെ

2.സർബാനന്ദ സോനാവാൾ

3.ഡോ.വീരേന്ദ്ര കുമാർ

4.ജ്യോതിരാദിത്യ സിന്ധ്യ

5.രാമചന്ദ്ര പ്രസാദ് സിങ്

6.അശ്വനി വൈഷ്ണവ്

7.പശുപതി കുമാർ പരസ്

8.കിരൺ റിജിജു

9.രാജ് കുമാർ സിങ്

10.ഹർദീപ് സിങ് പുരി

11.മൻസുഖ് മണ്ഡവ്യ

12.ഭൂപേന്ദർ യാദവ്

13.പർഷോത്തം റുപാല

14.കിഷൻ റെഡ്ഡി

15.അനുരാഗ് ഠാക്കൂർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP