Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കുഞ്ഞുങ്ങൾ നിലവിളിച്ചപ്പോൾ രാത്രി സാറന്മാരെ വിളിച്ചു; പോയി പണി നോക്കാൻ പറഞ്ഞ് സാറന്മാര് ചൂടായി; ഇടമലയാർ അറക്കാപ്പ് ആദിവാസി കോളനി മൂപ്പൻ സങ്കടത്തോടെ മറുനാടനോട്; വൈശാലി ഗുഹയ്ക്ക് സമീപം വനം കയ്യേറി കുടിൽ കെട്ടിതാമസിക്കാൻ എത്തിയ കൂട്ടത്തെ ഭക്ഷണവും വെള്ളവും താമസവും നൽകാതെ പറഞ്ഞുപറ്റിച്ചെന്ന് പരാതി

കുഞ്ഞുങ്ങൾ നിലവിളിച്ചപ്പോൾ രാത്രി സാറന്മാരെ വിളിച്ചു; പോയി പണി നോക്കാൻ പറഞ്ഞ് സാറന്മാര് ചൂടായി; ഇടമലയാർ അറക്കാപ്പ് ആദിവാസി കോളനി മൂപ്പൻ സങ്കടത്തോടെ മറുനാടനോട്; വൈശാലി ഗുഹയ്ക്ക് സമീപം വനം കയ്യേറി കുടിൽ കെട്ടിതാമസിക്കാൻ എത്തിയ കൂട്ടത്തെ ഭക്ഷണവും വെള്ളവും താമസവും നൽകാതെ പറഞ്ഞുപറ്റിച്ചെന്ന് പരാതി

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ദുർഘട ജീവിതസാഹചര്യങ്ങളോട് പൊരുത്തപ്പെടാനാവാതെ ഇടമലയാറിൽ വൈശാലി ഗുഹയ്ക്ക് സമീപം വനംകയ്യേറി കുടിൽ കെട്ടിതാമസിക്കാനുള്ള നീക്കവുമായി എത്തിയ തങ്ങളെ അധികൃതർ പറഞ്ഞുപറ്റിച്ചെന്നും ഭക്ഷണമോ വെള്ളമോ തലചായ്ക്കാനിടമോ നൽകാതെ വിഷമിപ്പിച്ചെന്നും ആദിവാസികൾ. വന്യമൃഗങ്ങൾ എത്തുന്ന സ്ഥലമാണെന്നും അതിനാൽ ഇവിടെ താമസിക്കേണ്ടെന്നും സുരക്ഷിതമായ താമസ സൗകര്യം ഒരുക്കാമെന്നും പറഞ്ഞ് കയ്യേറ്റസ്ഥലത്തുനിന്നും വനംവകുപ്പധികൃതർ തങ്ങളെ വാഹനത്തിൽ കയറ്റി, ഇടമലയാറിലെ ട്രൈബൽ ഹോസ്റ്റലിന്റെ മുൻവശത്തിറക്കി സ്ഥലം വിടുകയായിരുന്നു.

പിന്നീട് അവശതകൾ പറഞ്ഞ് വിളിച്ചിട്ടും തിരിഞ്ഞുനോക്കിയില്ലെന്നുമാണ് മലക്കപ്പാറ അറാക്കപ്പ് ആദിവാസികോളനി നിവാസികളുടെ ആരോപണം. 11 കുടുംബാംഗങ്ങളാണ് അറാക്കപ്പിൽ നിന്നെത്തിയിരുന്നത്. കൈക്കുഞ്ഞും വയസ്സായവരുമുൾപ്പെടെയുള്ള 33 പേരാണ് ആകെയുണ്ടായിരുന്നത്. വൈകുന്നേരത്തോടെ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനുനയനീക്കത്തിൽ വിശ്വസിച്ചതാണ് തങ്ങൾ ദുരിതത്തിലാവാൻ കാരണമെന്ന് ഇവർ പറയുന്നു.

വിശന്നു, കരഞ്ഞാണ് കുഞ്ഞുങ്ങൾ ഉറങ്ങിയത്. പോരാൻ നേരം റേഷൻകടയിൽ നിന്നും വാങ്ങിയ അരി ഞങ്ങളുടെ കയ്യിലുണ്ടായിരുന്നു. സൗകര്യം കിട്ടിയിരുന്നെങ്കിൽ വേവിച്ച്, ഇച്ചിരി കഞ്ഞിയെങ്കിലും അതുങ്ങൾക്ക് കൊടുക്കാമായിരുന്നു. കെട്ടിടം തുറന്നു തരുമെന്ന് പറഞ്ഞിരുന്നതിനാൽ കാത്തിരുന്നു. രാത്രി 10.30 വരെ ഇതിനായി വിളിച്ചിട്ടും ആരും വന്നില്ല. വിളിച്ച് വിവരം പറഞ്ഞപ്പോൾ സാറന്മാര് ദേഷ്യപ്പെടുകയായിരുന്നു, കോളനി മൂപ്പൻ തങ്കപ്പൻ പറഞ്ഞു.

ജിവിക്കാൻ നിവൃത്തിയില്ലാതെ ഉള്ളതെല്ലാം ഇട്ടെറിഞ്ഞിട്ടാണ് ഞങ്ങൾ ഇവിടേയ്ക്ക് വന്നത്. ഇനി ഞങ്ങളുടെ പ്രശ്നത്തിന് പരിഹാരമാവാതെ മടക്കമില്ല, മൂപ്പൻ നയം വ്യക്തമാക്കി. ഇന്നലെ രാത്രി വൈകിയാണ് കോളനിവാസികളുടെ ദുസ്ഥിതി ഉന്നതാധികൃതരറിയുന്നത്. മലയാറ്റൂർ ഡി എഫ് ഒ 11 മണിയോടടുത്ത് ഹോസ്റ്റലിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കോളനിവാസികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഈ സമയത്തും ഹോസ്റ്റൽ തുറന്നുകൊടുക്കാൻ താക്കോലുമായി ഉത്തരവാദിത്വപ്പെട്ടവർ എത്തിയിരുന്നില്ല.

താഴുപൊട്ടിച്ച് അകത്തുകയറ്റാമെന്നുള്ള ഡി എഫ് ഒയുടെ നിർദ്ദേശം കോളനിവാസികൾ നിരാകരിക്കുകയായിരുന്നു. കുട്ടികളൊക്കെ ഓരോസ്ഥലങ്ങളിലായി ഉറങ്ങിയെന്നും ഇനി രാവിലെ തുറന്നാലും മതിയെന്നുമായിരുന്നു ഇവരുടെ നിലപാട്. പക്ഷേ ഇന്ന് ഉച്ചയായിട്ടും ഇവർക്കായി ഹോസ്റ്റൽ തുറന്നുനൽകിയിട്ടില്ല. ചാലക്കുടി, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ റ്റി ഡി ഒ മാർ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇതിനുപുറമെ കുട്ടമ്പുഴ പൊലീസും വനംവകുപ്പ് ജീവനക്കാരും ഹേസ്റ്റൽ പരിസരത്ത് ക്യാമ്പുചെയ്യുന്നുണ്ട്.

തങ്ങൾക്ക് സുരക്ഷിതമായ താമസസൗകര്യം ഒരുക്കാതെ ഇവിടെ നിന്നും മടങ്ങില്ലന്നാണ് ഹോസ്റ്റൽ പരിസരത്ത് തമ്പടിച്ചിട്ടുള്ളവർ ഒന്നടങ്കം വ്യക്തമാക്കുന്നത്. അടച്ചുറപ്പുള്ള വീടും സുഗമമായ ജീവിത സാഹചര്യവും ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാരടക്കമുള്ളവരുടെ മുമ്പിൽ വർഷങ്ങൾക്ക് മുമ്പുമുതൽ നിവേദനങ്ങൾ നൽകിയിട്ടുണ്ടെന്നും ഇതിനൊന്നും ഫലം കാണാത്ത സാഹചര്യത്തിലാണ് താമസയോഗ്യമായ ഭൂമികണ്ടെത്തി കുടിൽകെട്ടാൻ എത്തിയതെന്നും ഇവർ പറയുന്നു.

കുടിൽ കെട്ടാനെത്തിയവരെ കാര്യങ്ങൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്തിയെന്നും ഇതെത്തുടർന്ന് വൈകിട്ടോടെ അവർ സ്ഥലത്തുനിന്നും പിൻവാങ്ങിയെന്നുമായിരുന്നു ഇന്നലെ തുണ്ടം ഫോറസ്റ്റ് റെയിഞ്ചോഫീസർ മറുനാടനോട് വ്യക്തമാക്കിരുന്നത്. ഇന്ന് കോളനിവാസികൾ നിലപാട് കടുപ്പിച്ചതോടെ ഈ വിഷയം പരിഹരി്ക്കുന്നതിനുള്ള നീക്കം ഉന്നത തലത്തിൽ തന്നെ ആരംഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.രണ്ട് ദിവസം മുമ്പാണ് മലക്കപ്പാറയ്ക്കടുത്തി ഉൾവനമേഖലയിൽ സ്ഥിതിചെയ്യുന്ന അറാക്കപ്പ് ആദിവാസി കോളനിയിലെ താമസക്കാരായിരുന്ന 11 കുടംബങ്ങൾ ഇടമലയാറിൽ വൈശാലി ഗുഹയിൽ നിന്നും 100 മീറ്ററോളം അകലെ ഇടമലയാർ-താളുംകണ്ടം പാതയോരത്ത് വനഭൂമിയിൽ കുടിൽകെട്ടി താമസമാരംഭിക്കാനെത്തിയത്.

ഇന്നലെ രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി താമസക്കാരോട് ഉടൻ സ്ഥലം വിടാൻ ആവശ്യപ്പെട്ടു.തങ്ങൾക്ക് സുരക്ഷിതമായ താമസസൗകര്യം ലഭിക്കാതെ ഇവിടെ നിന്നും ഒഴിവാകില്ലന്നും ബലംപ്രയോഗിച്ചാൽ പ്രതിഷേധത്തിന്റെ രീതി മാറുമെന്നും ഇവർ മുന്നറിയിപ്പ് നൽകി. ഇതോടെ തിരക്കിട്ട നീക്കത്തിൽ നിന്നും വനംവകുപ്പധികൃതർ പിന്മാറുകയായിരുന്നു.സമരത്തിന് പിൻതുണപ്രഖ്യാപിച്ച് ആദിവാസി ഐക്യവേദി പ്രവർത്തക ചിത്ര നിലമ്പൂരും സ്ഥലത്തെത്തിയിരുന്നു.ഇതോടെ സംഘടന തലത്തിൽ നടത്തിയ ആസുത്രിത നീക്കമാണ് കയ്യേറ്റെമെന്നും അധികൃതർക്ക് ബോദ്ധ്യമായി.

ദുർഘട ജീവിത സാഹചര്യങ്ങളോടുപൊരുതിയുള്ള ജീവിതം മടുത്തെന്നും പലതവണ മന്ത്രിയടക്കമുള്ളവരെക്കണ്ട് സുരക്ഷിത താമസസൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും ഇത് ഇനിയും നടപ്പിലാവാത്ത സാഹചര്യത്തിൽ,ഗതികെട്ടാണ് തങ്ങൾ കുടിൽക്കെട്ടി താമസമാരംഭിക്കാനെത്തിയതെന്നും കോളനിവാസികൾ ഇന്നലെ മറുനാടനോട് വ്യക്തമാക്കിയിരുന്നു.

മറുനാടൻ ഈ കോളനിവാസികൾ നേരിടുന്ന വിഷമതകളെക്കുറിച്ച് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.താമസിക്കാൻ അടച്ചുറപ്പുള്ള വീടും ചികത്സമാർഗ്ഗവും വേണമെന്നതായിരുന്നു അന്ന് ഇവർ മുന്നോട്ടുവച്ച പ്രധാന ആവശ്യം.കൂട്ടത്തിലൊരാൾക്ക് രോഗം വന്നാൽ ആശുപത്രിയിൽ കൊണ്ടുപോകണമെങ്കിൽ ചാക്കിൽ കിടത്തി കൊടുംവനത്തിലൂടെ ചുമക്കകയല്ലാതെ മറ്റ് മാർഗ്ഗമില്ലന്നും അതുകൊണ്ട് തന്നെ കൃത്യസമയത്ത് ചികത്സ കിട്ടാതെ കോളനിവാസികളായ നിരവധി മരണപ്പെട്ടിട്ടുണ്ടെന്നും ഇവർ വെളിപ്പെടുത്തിയിരുന്നു.

മുമ്പ് ഇടുക്കി ജില്ലയിലും പിന്നീട് എറണാകുളം ജില്ലയിലുമായ കുട്ടമ്പുഴ പഞ്ചായത്തിലാണ് തങ്ങൾ ഉൾപ്പെട്ടിരുന്നതെന്നും ആനുകൂല്യങ്ങൾ എളുപ്പത്തിൽ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് തങ്ങളുടെ കോളനി തൃശ്ശൂർ ജില്ലയുടെ ഭാഗമാക്കുകയായിരുന്നെന്നും ഇതുകൊണ്ട് ഇന്നുവരെ യാതൊരു പ്ര യോജനവും ഉണ്ടായിട്ടില്ലന്നുമാണ് ഇവർ വെളിപ്പെടുത്തുന്നത്.തങ്ങൾ അനുഭവിച്ചുവരുന്ന ദുരിത ജീവിതത്തെക്കുറിച്ച് കോളനിവാസികൾ പങ്കുവയ്ക്കുന്ന വിവരങ്ങൾ ഇങ്ങനെ:

45- ളം കുടംബങ്ങളാണ് അറാക്കപ്പ് കോളനിയിൽ താമസിക്കുന്നത്.വാടാട്ടുപാറയിലും മലക്കപ്പാറയിലുമാണ് അവശ്യസാധനങ്ങൾ വാങ്ങാനായി പോകുന്നത്.രണ്ടുസ്ഥലത്തേയ്ക്കും വാഹനസൗകര്യമില്ല.രണ്ട് മണിക്കൂറോളം മലകയറിയറി ഇറങ്ങി,നാലരമണിക്കൂറോളം പോണ്ടി( ഇല്ലികൾ കൂട്ടിക്കെട്ടിയ ചങ്ങാടം)തുഴഞ്ഞാണ് വടാട്ടുപാറയിൽ എത്തുന്നത്.

വന്യമൃങ്ങൾ വിലസുന്ന കൊടുകാട്ടിലൂടെ 4 മണിക്കൂറോളം നടന്നാണ് മലക്കാപ്പാറയിൽ എത്തുന്നത്.ചികത്സ ആവശ്യമായി വന്നാൽ ഇവിടെനിന്നും 88 കിലോമീറ്റർ അകലെ ചാലക്കുടി സർക്കാർ ആശുപത്രിയിലെത്തണം. കോളനിയിൽ ആർക്കെങ്കിലും അസുഖം വന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള പെടാ പ്പാടാണ് വല്ലാതെ വിഷമിപ്പിക്കുന്നത്.മുളക്കഷണങ്ങളും ചാക്കും ഉപയോഗപ്പെടുത്തി രോഗിയെ കിടത്തികൊണ്ടുപോകുന്നതിനുള്ള മഞ്ചൽ ഒരുക്കുകയാണ് ഈ ഘട്ടത്തിൽ ആദ്യം ചെയ്യുക.പിന്നെ രോഗിയെ മഞ്ചലിൽകിടത്തി ,ചുമന്ന് കഴിയാവുന്ന വേഗത്തിൽ കാടും മേടും താണ്ടും.

ആനത്താരകൾ ഉൾപ്പെടുന്നതും കടവയും കരടിയുമൊക്കെ വിഹരിക്കുന്നതുമായ വനപാതി യൂടെയാണ് രാവും പകലുമൊക്ക രോഗിയെയും കൊണ്ടുപോകേണ്ടത്.ഏകദേശം 4 മണിക്കൂറോളമെടുക്കും മലക്കപ്പാറയിൽ എത്താൻ.വിദഗ്ധ ചിക്തസ ലഭിക്കണമെങ്കിൽ ഇവിടെ നിന്നും വാഹനത്തിൽ 88 കിലോമീറ്റർ അകലെ ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തണം.ഒന്നര മണിക്കൂറോളം ഇതിനായും വേണം.ചിലപ്പോഴൊക്കെ സമയത്ത് ആശുപത്രിയിൽ എത്തിക്കാ ൻ വൈകുന്നതുമൂലം രോഗി കൺമുന്നിൽ പിടഞ്ഞുമരിക്കുന്നത് ഉറ്റവർക്ക് നോക്കി നിൽക്കേണ്ടിയും വന്നിട്ടുണ്ട്.അടുത്തകാലത്ത് ഇങ്ങിനെ മൂന്നുപേർ മരിച്ചിട്ടുണ്ട്.

പ്രളയകാലത്ത് ഏറെ ഭയപ്പെട്ടാണ് മലമുകളിലൊക്കെ താമസിച്ചിരുന്നത്.സുരക്ഷിതമായ സ്ഥല ങ്ങളിൽ അടച്ചുറപ്പുള്ള വീട് നിർമ്മിച്ചുനൽകണമെന്ന് അന്നുമുതൽ ആവശ്യപ്പെടുന്നതാണ്. മന്ത്രിയുൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയെങ്കിലും ഒരുപരിഹവുമായിട്ടില്ല.ഇന്ന് ശരിയാവും നാളെ ശരിയാവും എന്നും പറഞ്ഞുകൊണ്ടിരിക്കുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. താമസിയിക്കാൻ അടച്ചുറപ്പുള്ള വീട് എല്ലാവർക്കും ലഭ്യമാക്കുമെന്നുള്ള സർക്കാർ പ്രഖ്യാപ നത്തിൽ പ്രതീക്ഷിയർപ്പിച്ചാണ് മന്തിക്ക് നിവേദനം സമർപ്പിച്ചത്.ആർക്കും കൃത്യമായ വരുമാന മാർഗ്ഗങ്ങളില്ല.കുറച്ച് ഭൂമിയുണ്ട്.ഇതിൽ കൃഷിപ്പണിയാണ് മിക്കവരുടെയും തൊഴിൽ. ഇപ്പോൾ കൃഷിയിൽ നിന്നും കാര്യമായ വരുമാനമില്ല.ഈറ്റവെട്ടുള്ള അവസരങ്ങളിൽ കുറച്ചു പേർക്ക് പണികിട്ടും.പുറമെ കൂലിപ്പണിക്കുപോയിട്ടാണ് മറ്റൊരുകൂട്ടർ പട്ടിണിയില്ലാതെ കഴിയുന്നത്.

സ്ഥിരവരുമാനമോ തൊഴിലോ ഇല്ലാത്തത് ഭാവിജീവിതം അനിശ്ചിതമാക്കിയിരിക്കുകയാണ്. മലക്കപ്പാറയിലെ ട്രൈബൽ സ്‌കൂളിലാണ് കുട്ടികളുടെ പഠനം.ഇവിടെ ഹോസ്റ്റൽ സൗകര്യവുമുണ്ട്. സുരക്ഷിതമായ സ്ഥലത്ത്, അടച്ചുറപ്പുള്ള വീടും തൊഴിലും ചികത്സാകേന്ദ്രങ്ങളിലെത്താൻ ഗതാഗത മാർഗ്ഗവും അത്യവശ്യമായി വേണ്ട കാര്യങ്ങളാണ്.ഇനി ഇക്കാര്യങ്ങളിൽ തീരുമാനമാതെ പിന്നോട്ടില്ല.കോളിനവാസികൾ നയം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP