Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മരം മുറിക്കെതിരെ നോട്ടെഴുതിയ അഡീഷണൽ സെക്രട്ടറിയേയും മാറ്റി; വിവരാവകാശം കൊടുത്തവർക്കും പണിഷ്‌മെന്റ്; എല്ലാം ചട്ടം ലംഘിച്ച്; ചന്ദ്രശേഖരനെ കുടുക്കിയവരെ വെറുതെ വിടാതെ സർക്കാർ; കാട്ടുകള്ളന്മാർക്ക് കഞ്ഞിവച്ചവർക്ക് സുഖവാസവും; സെക്രട്ടറിയേറ്റിൽ പ്രതിഷേധം ഇരമ്പുന്നു

മരം മുറിക്കെതിരെ നോട്ടെഴുതിയ അഡീഷണൽ സെക്രട്ടറിയേയും മാറ്റി; വിവരാവകാശം കൊടുത്തവർക്കും പണിഷ്‌മെന്റ്; എല്ലാം ചട്ടം ലംഘിച്ച്; ചന്ദ്രശേഖരനെ കുടുക്കിയവരെ വെറുതെ വിടാതെ സർക്കാർ; കാട്ടുകള്ളന്മാർക്ക് കഞ്ഞിവച്ചവർക്ക് സുഖവാസവും; സെക്രട്ടറിയേറ്റിൽ പ്രതിഷേധം ഇരമ്പുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മരം മുറി ഉത്തരവിനെതിരെ നോട്ടെഴുതിയ അഡീഷണൽ സെക്രട്ടറി ഗിരിജാകുമാരിയെ സ്ഥലം മാറ്റിയത് വിവാദത്തിൽ. മരം മുറി ഉത്തരവ് നിലവിലെ നീയമങ്ങൾക്ക് വിരുദ്ധമാണന്നും അതുകൊണ്ട് ഉത്തരവ് ഇറക്കരുതെന്നും കാര്യകാരണസഹിതം വിശദമായ നോട്ട് ഗിരിജകുമാരി ഫയലിൽ കുറിച്ചിരുന്നു. എന്നാൽ അതിനെ മറികടന്ന് മുൻ മന്ത്രി ഇ.ചന്ദ്രശേഖരൻ ഉത്തരവിറക്കുകയായിരുന്നു.

മരം മുറി വിവാദത്തിൽ സത്യത്തിനൊപ്പം നിന്നവരെ എല്ലാം സർക്കാർ സംവിധാനങ്ങൾ ക്രൂശിക്കാൻ ശ്രമിച്ചിരുന്നു. മരം മുറി കണ്ടെത്തിയ മുട്ടിലിലെ ഉദ്യോഗസ്ഥരെ കുടുക്കാൻ ഡിഎഫ്ഒ ആയ സാജൻ ശ്രമിച്ചിരുന്നു. സാജനെ വെറുതെ വിട്ട സർക്കാർ ഇപ്പോഴും ഇയാൾക്കെതിരായ അന്വേഷണ റിപ്പോർട്ടിൽ നടപടി എടുത്തിട്ടില്ല. മരം ചെക് പോസ്റ്റിലൂടെ വിട്ട പാവങ്ങളെ ശിക്ഷിക്കുകയും ചെയ്തു. മാധ്യമ പ്രവർത്തകർ അടക്കമുള്ള വമ്പൻ ലോബിയാണ് അട്ടിമറിക്ക് പിന്നിൽ.

ഇതാണ് സെക്രട്ടറിയേറ്റിലും ഇപ്പോൾ സംഭവിക്കുന്നത്. മരം മുറിയുമായി ബന്ധപ്പെട്ട ഫയൽ വിവരവകാശ നിയമപ്രകാരം പുറത്ത് വന്നതിന് പിന്നാലെയാണ് ഗിരിജാകുമാരിയെ റവന്യു വകുപ്പിൽ നിന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റിയത്. വിവരവകാശ നിയമപ്രകാരം മരം മുറി ഫയൽ കൊടുത്ത അണ്ടർ സെക്രട്ടറി ശാലിനിയോട് ലിവിൽ പോകാൻ നിർദ്ദേശിച്ചുവെന്നും ആരോപണമുണ്ട്. അണ്ടർ സെക്രട്ടറി 2 മാസം ലീവിൽ പ്രവേശിച്ചു. എന്നാൽ ഈ ആരോപണം അവർ നിഷേധിക്കുകയും ചെയ്യുന്നു.

മരം മുറിയിൽ വിവരവകാശ നീയമ പ്രകാരം ഫയൽ കൊടുത്തതിന് സെക്രട്ടേറിയേറ്റിൽ കൂട്ട സ്ഥലമാറ്റവും വിവാദത്തിലായിട്ടുണ്ട് . സെക്രട്ടേറിയേറ്റ് ആക്ഷൻ കൗൺസിൽ കൺവീനറും സെക്രട്ടേറിയേറ്റ് അസോസിയേഷൻ പ്രസിഡണ്ടും ആയ ബെൻസിയെ അടക്കം 5 പേരെയാണ് റവന്യു വകുപ്പിൽ നിന്ന് മാറ്റിയത്. റവന്യു വകുപ്പിലെ അഡീഷണൽ സെക്രട്ടറിയാണ് ബെൻസി. വിരമിക്കാൻ 8 മാസം മാത്രമാണ് ബെൻസിക്കുള്ളത്. ഇത് ചട്ടലംഘനമാണ്. ഈ വിവരാവകാശത്തിലൂടെയാണ് അന്നത്തെ മന്ത്രി ഇ ചന്ദ്രശേഖരന്റെ പങ്ക് പുറത്തു വന്നത്.

അതിനിടെ കാട്ടുകള്ളന്മാർക്ക് കഞ്ഞി വച്ച ജയതിലകിന് മുക്കു കയറിടുകയെന്ന പ്രചരണം ജീവനക്കാരും തുടങ്ങിയിട്ടുണ്ട്, സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിലാണ് ഇതിന് പിന്നിൽ. കള്ളത്തരം തൊണ്ടിയോടെ പിടിച്ചപ്പോൾ സഹപ്രവർത്തകരുടെ തലയിൽ വച്ചു രക്ഷപ്പെടാനാണ് ജയതിലക്കിന്റെ ശ്രമമെന്നാണ് ആരോപണം. വിവരാവകാശ നിയമ പ്രകാരം ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തതിനെ തുടർന്നാണ് പ്രതിഷേധം. കോൺഗ്രസ് സംഘടന നോട്ടീസ് വിതരണവും തുടങ്ങിയിട്ടുണ്ട്.

റവന്യൂവകുപ്പിലെ അഡീഷനൽ സെക്രട്ടറി സന്തോഷ് കുമാറിനെ തദ്ദേശ വകുപ്പിലേക്കു മാറ്റിയതും വിവാദത്തിലാണ്. കാട്ടുകള്ളന്മാർക്ക് കഞ്ഞിവച്ച റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ജയതിലകിനു മൂക്കുകയറിടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ നോട്ടിസ് പുറത്തിറക്കിയതിനു തൊട്ടുപിന്നാലെയാണ് സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്.

മരം മുറിക്കാൻ അനുവാദം നൽകാനുള്ള സർക്കാർ നീക്കം ക്രമവിരുദ്ധമാണെന്നു ഗിരിജ കുമാരിയാണ് ഫയലിൽ എഴുതിയത്. ഇതിനെ മറികടന്ന് ഉത്തരവിറക്കാൻ റവന്യൂ മന്ത്രിയായിരുന്ന ഇ.ചന്ദ്രശേഖരൻ നിർദ്ദേശം നൽകി. ഗിരിജ കുമാരി ഫയലിൽ എഴുതിയതിങ്ങനെ: 'പട്ടയ വ്യവസ്ഥകളിൽ ഭേദഗതിവരുത്തികൊണ്ടു പുറപ്പെടുവിച്ച നോട്ടിഫിക്കേഷൻ അനുസരിച്ച് കർഷകർ നട്ടു വളർത്തിയതും പട്ടയഭൂമിയിൽ നിലനിർത്തിയതുമായ ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളുടെയും ഉടമസ്ഥാവകാശം പട്ടാദാർക്കാണ്. 2017 മുതൽ നിലവിലുള്ള പഴയ വ്യവസ്ഥകൾ കണക്കാക്കേണ്ടെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം നിർദ്ദേശം നൽകിയിരിക്കുന്നത് നിലവിലെ റൂളുകളിലെ വ്യവസ്ഥകൾക്കു വിരുദ്ധമാണ്. ആയതിനാൽ ഇതിൽ അഡീ.അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായവും കോടതിയുടെ തീരുമാനവും കാക്കണം'.

ഇതിനു മറുപടിയായാണ് പ്രത്യേകിച്ച് ആരുടെയും അനുവാദം വാങ്ങേണ്ടതില്ലെന്നും മരങ്ങൾ മുറിക്കുന്നത് തടസ്സപ്പെടുത്തുന്നത് ഗുരുതര കൃത്യവിലോപമായി കണ്ട് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും റവന്യൂ മന്ത്രി ഫയലിൽ എഴുതിയത്. പിന്നാലെ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഇതേ വാചകങ്ങൾ ഉദ്ധരിച്ച് ഇറക്കിയ ഉത്തരവാണ് വ്യാപകമായ മരം മുറിക്ക് ഇടയാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP