Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പയ്യന്നൂർ ബാറിലെ പ്രമുഖ അഭിഭാഷകൻ കെ ആർ പത്മനാഭൻ അന്തരിച്ചു; വിടവാങ്ങുന്നത് മുൻ എസ് എഫ് ഐ നേതാവ്

പയ്യന്നൂർ ബാറിലെ പ്രമുഖ അഭിഭാഷകൻ കെ ആർ പത്മനാഭൻ അന്തരിച്ചു; വിടവാങ്ങുന്നത് മുൻ എസ് എഫ് ഐ നേതാവ്

സ്വന്തം ലേഖകൻ

പയ്യന്നൂർ: പയ്യന്നൂർ ബാറിലെ പ്രമുഖ അഭിഭാഷകൻ കെ.ആർ പത്മനാഭൻ (54) നിര്യാതനായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ കോവിഡാനന്തര ചികിത്സക്കിടെയായിരുന്നു മരണം.

പഠനകാലത്ത് ബാലസംഘം, എസ്.എഫ്.ഐ എന്നിവയുടെ നേതൃസ്ഥാനം വഹിച്ചിരുന്നു. പയ്യന്നൂർ കോളജ് ഫുട്ബോൾ ടീമംഗവും പയ്യന്നൂർ കോളജ് ജനറൽ അലുമ്നി അസോസിയേഷൻ ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. 1991ൽ പയ്യന്നൂരിലെ കെ.വി വിജയകുമാറിന്റെ ജൂനിയറായാണ് അഭിഭാഷക ജോലി ആരംഭിച്ചത്.

ഇതോടെ സജീവ രാഷ്ട്രീയം മതിയാക്കുകയും മികച്ച അഭിഭാഷകനും സംഘാടകനുമായി മാറുകയുമായിരുന്നു. റിട്ട തഹസിൽദാർ രാമചന്ദ്രൻ നായരുടേയും പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ ഹെഡ് നഴ്സായിരുന്ന കൃഷ്ണമ്മയുടേയും മകനാണ്.

ഭാര്യ: രജിത (കുഞ്ഞിമംഗലം). മകൻ:സിദ്ധാർഥൻ (സിനിമാ ഛായാഗ്രാഹകൻ). സഹോദരി: മഞ്ജു. മൃതദേഹം പയ്യന്നൂർ സബ്കോടതിയിൽ പൊതുദർശനത്തിന് വച്ചശേഷം സംസ്‌കരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP